Wednesday, November 23, 2022

തൽഹ ഇബ്നു ഉബൈദുള്ളാഹ് [റദിയല്ലാഹു അൻഹു]

തൽഹ ഇബ്നു ഉബൈദുള്ളാഹ് (അറബിക്: طلحة بن عبيدالله‎) (മരണം:597 - 656) മുഹമ്മദ് നബിﷺ യുടെ അനുയായികളിൽ പ്രമുഖനായിരുന്നു. തന്റെ ജീവിതകാലത്ത് സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ട 10 സ്വഹാബികളിൽ ഒരാളായ തൽഹ رضي الله عنه  യുടെ ഉഹ്ദ് ജമൽ യുദ്ധങ്ങളിലെ സംഭാവനകൾ ശ്രദ്ദേയമാണ്. അതുപോലെ മൂന്നാമത്തെ ഖലീഫയെ തിരഞ്ഞെടുക്കാൻ ഖലീഫാ ഉമർ  رضي الله عنه   നിയോഗിച്ച ആറംഗ സമിതിയിലും അദ്ദേഹം അംഗമായിരുന്നു.



ആദ്യകാലജീവിതം

തൽഹയുടേയും ഇസ്‌ലാമിലെ ഒന്നാം ഖലീഫ അബൂബക്കർ رضي الله عنه ന്റെയും പ്രപിതാമഹൻ അംറ് ഇബ്നു കഅബ് ആണ്. ബനൂ തയിം വംശജനായ അദ്ദേഹം അതീവ സമ്പന്നനായിരുന്നു. ഇസ്‌ലാം മതം ആദ്യമായി സ്വീകരിച്ചവരിൽ ഉൾപ്പെട്ട തൽഹ  رضي الله عنه ആ സമയം മക്കയിലെ അപൂർവ്വം സാക്ഷരരിൽ ഒരാളായിരുന്നു. തന്റെ 18-ാം വയസ്സിലാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുന്നത്.


മദീനയിൽ

ഉഹ്ദ് യുദ്ധത്തിൽ നബി ﷺ യുടെ  സംരക്ഷണച്ചുമതലയുണ്ടായിരുന്ന തൽഹ  رضي الله عنه  തനിക്ക് പറ്റിയ മുറിവുകൾ വകവെക്കാതെ ആ ചുമതല ഭംഗിയായി നിറവേറ്റി.യുദ്ധം അവസാനിക്കുമ്പോൾ അദ്ദേഹത്തിന്റെ ദേഹത്ത് 70-ലധികം മുറിവുകൾ ഉണ്ടായിരുന്നു. തൽഹയുടെ ധീരതയെ മുക്തകണ്ഠം പ്രശംസിച്ച മുഹമ്മദ് നബി  ﷺ  അദ്ദേഹത്തെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹം രക്തസാക്ഷിയുടെ പദവി നേടി എന്നറിയിക്കുകയും ചെയ്തു. എന്നാൽ തൽഹ  رضي الله عنه   ക്ക് ബദർ യുദ്ധത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. കാരണം അദ്ദേഹത്തെയും സഈദ് ഇബ്നു സൈദ്   رضي الله عنه 
 എന്ന സ്വഹാബിയേയും ഖുറൈഷ് സേനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനായി അയച്ചിരിക്കുകയായിരുന്നു. അവർ തിരിച്ചുവരുമ്പോഴേക്കും ബദർ യുദ്ധം അവസാനിക്കുകയും മുസ്‌ലിംകൾ യുദ്ധം വിജയിക്കുകയും ചെയ്തിരുന്നു. ജമൽ യുദ്ധത്തിൽ   തൽഹ  رضي الله عنه  കൊല്ലപ്പെട്ടു.


കുടുംബം

സൈനബ് ബിൻത് ജഹ്ഷിന്റെ സഹോദരിയായ ഹമ്മാനയുമായുള്ള വിവാഹത്തിൽ തൽഹക്ക് മുഹമ്മദ് ഇബ്നു തൽഹ എന്നു പേരായ ഒരു മകൻ ഉണ്ടായിരുന്നു. ആ മകനും ജമൽ യുദ്ധത്തിൽ മരണപ്പെടുകയാണ് ഉണ്ടായത്.

അബൂബക്കർ رضي الله عنه   ന്റെ മകളായ ഉമ്മു കുൽതൂമുമായുള്ള വിവാഹത്തിൽ അദ്ദേഹത്തിന് മൂന്ന് കുട്ടികളാണുണ്ടായിരുന്നത്. (സക്കറിയ, യൂസുഫ്, ആയിഷ)



സത്യവിശ്വാസികളിൽ ഒരു വിഭാഗമുണ്ട്. അവർ അല്ലാഹുവിനോട് ചെയ്ത വാഗ്ദാനം ശരിക്കും പാലിച്ചു കഴിഞ്ഞു. അവരിൽ ചിലർ മരണമടഞ്ഞു. (അവരുടെ പ്രതിഫലം നേടിക്കഴിഞ്ഞു). മറ്റുചിലർ (പ്രതിഫലത്തിൽ) ഒരു മാറ്റവും വരുത്തിയിട്ടില്ല. എന്ന അർത്ഥം വരുന്നതും സത്യവിശ്വാസികളെ ശ്ലാഘിച്ചുകൊണ്ടുള്ളതുമായ പരിശുദ്ധ ഖുർആൻ വാക്യം ഒരിക്കൽ നബി (സ) ഓതി. അനന്തരം ത്വൽഹത്തിനെ നോക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു ഭൂമിക്കു മുകളിൽ വെച്ചുതന്നെ മരണാനന്തര പ്രതിഫലം നേടിക്കഴിഞ്ഞ ഒരാളെ കാണാൻ നിങ്ങൾക്ക് കൗതുകം തോന്നുന്നെങ്കിൽ അതാ ത്വൽഹത്തിനെ നോക്കൂ.

സ്വർഗവാഗ്ദത്തം ചെയ്യപ്പെട്ട പത്തു സ്വഹാബിമാരിൽ അല്ലാഹു ചെയ്ത അപാരമായ അനുഗ്രഹാശിസ്സുകളിൽ സാരമായി എണ്ണപ്പെടേർഹ്മതുതന്നെയാണ് ത്വൽഹത്തിനെ പോലുള്ളവരുടെ ജീവിതം.

മക്കയിലെ ഖുറൈശിവർത്തകപ്രമുഖരിൽ ഒരാളായിരുന്നു ത്വൽഹത്ത്. ഒരു ദിവസം അദ്ദേഹം ബസ്റായിൽ കച്ചവടത്തിലേർപ്പെട്ടുകൊണ്ടി രിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഒരു പുരോഹിതൻ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞുപോൽ മുൻപ്രവാച കാരുടെ പ്രവചനമനുസരിച്ചുള്ള സത്യപ്രവാചകൻ്റെ ആഗമനം സമാഗതമായിരിക്കുന്നു. അത് നിങ്ങളുടെ പവിത്രഭൂമിയിലായിരിക്കും സംഭവിക്കുക.

പ്രസ്തുത അനുഗ്രഹത്തിൻ്റെയും വിമോചനത്തിൻ്റെയും സുവർണ്ണാവസരം നിങ്ങൾക്ക് നഷ്ടപ്പെടാതിരിക്കട്ടെ.

മാസങ്ങളോളം ദീർഘിച്ച കച്ചവടയാത്ര കഴിഞ്ഞു ത്വൽഹത്ത് നാട്ടിൽ തിരിച്ചെത്തി. മക്കയിൽ ഒരേയൊരു വാർത്തയാണ് അന്ന് അദ്ദേഹത്തിന് കേൾക്കാൻ കഴിഞ്ഞത്. രണ്ട്  പേർ ഒത്തുചേർന്നാൽ അവിടെ നടക്കുന്നത് പ്രസ്തുതസംസാരം മാത്രമായിരുന്നു മുഹമ്മദുൽ അമീനിൻ്റെ ദിവ്യബോധത്തെയും പുതിയ മതത്തെയും കുറിച്ച്. ത്വൽഹത്ത് ഉടനെ അനേ്വഷിച്ചത് അബൂബക്കറിനെയായിരുന്നു. അദ്ദേഹം തൻ്റെ കച്ചവടയാത്ര കഴിഞ്ഞു അല്പം മുന്പ് മടങ്ങിയെത്തിയിട്ടുണ്ടന്നും ഇപ്പോൾ മുഹമ്മദിൻ്റെ കൂടെയാണെന്നും വിവരം ലഭിച്ചു.

ത്വൽഹത്ത് ചിന്തിച്ചു. മുഹമ്മദും അബൂബക്കറും അവർ രശ്ശജ്ഞുപേരും യോജിച്ച ഒരു കാര്യം തെറ്റാവാൻ സാദ്ധ്യതയില്ല. അവരുടെ വ്യക്തിത്വത്തിൽ അത്രമാത്രം മതിപ്പായിരുന്നു അദ്ദേഹത്തിന്. മുഹമ്മദാവട്ടെ, പത്തുനാൽപ്പതുവർഷം തങ്ങളുടെ കൂടെ ജീവിതം നയിച്ചു. ഒരിക്കലും ഒരു കളവ് പറയുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ല. അത്രയും പരിശുദ്ധനായ ഒരാൾ ദൈവത്തിൻ്റെ പേരിൽ കളവു പറയുകയോ അതൊരിക്കലുമുണ്ടാവുകയില്ല.

 അദ്ദേഹം അബൂബക്കറിനെ വീട്ടിൽ ചെന്നു കണ്ടു. പുതിയ മതത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. അവർ രണ്ടുപേരും നബി(ﷺ)യുടെ സന്നിധിയിലെത്തി ത്വൽഹത്ത് ഇസ്ലാം സ്വീകരിക്കുകയും ചെയ്തു.

അദ്ദേഹത്തിൻ്റെ ഇസ്ലാമിക പ്രവേശം മറ്റുള്ളവരെപോലെ തന്നെ അക്രമത്തിനും പീഡനങ്ങൾക്കും ഖുറൈശികളെ പ്രേരിപ്പിച്ചു. അബൂബക്കറിനെയും ത്വൽഹിത്തിനെയും ഇസ്ലാമിൽ നിന്ന് തിരിച്ചുകൊണ്ടുവരാൻ അവർ നിയോഗിച്ചത് നൗഫലുബ്നു ഖുവൈലിദിനെയായിരുന്നു. ഖുറൈശികളുടെ സിംഹം എന്നായിരുന്നു മക്കാനിവാസികൾ നൗഫലിനെ വിളിച്ചിരുന്നത്. അബൂബക്കറും ത്വൽഹത്തും ജനമദ്ധേ്യ പണവും പ്രതാപവും ഒത്തിണങ്ങിയ സ്വീകാര്യരായ മാന്യാരായിരുന്നത് കൊണ്ട് അവർക്കെതിരെയുള്ള അതിക്രമങ്ങൾക്ക് താരതമേ്യന കുറവുണ്ടാവുക സ്വാഭാവികമാണല്ലോ.

നബി(ﷺ) ഹിജ്റക്ക് ആഹ്വാനം നൽകിയപ്പോൾ ത്വൽഹത്ത് മദീനയിലേക്ക് പോയി. നബി(ﷺ)യുടെ കൂടെ എല്ലാ യുദ്ധങ്ങളിലും അദ്ദേഹം പങ്കുകൊണ്ടു. ബദർയുദ്ധത്തിൽ സംബന്ധിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹത്തെയും സഅദുബ്നു സൈദിനെയും അബൂസുഫ്യാൻ്റെ നേതൃത്വത്തിലുള്ള ഖുറൈശീ കച്ചവട സംഘത്തിൻ്റെ വിവരമറിഞ്ഞുവരാൻ നബി (ﷺ) നിയോഗിച്ചതായിരുന്നു. അവർ മടങ്ങിയെത്തിയപ്പോഴേക്കും യുദ്ധം അവസാനിച്ച് നബി(ﷺ)യും അനുചരാരും മടങ്ങാൻ തുടങ്ങിയിരുന്നു.

ബദറിൽ സംബന്ധിക്കാനുള്ള സുവർണ്ണാവസരം നഷ്ടപ്പെട്ടതിൽ അദ്ദേഹം അതീവ ദുഃഖിതനായി. നബി(ﷺ) അദ്ദേഹത്തെ സാന്ത്വനപ്പെടു ത്തുകയും ബദറിലെ സമരസേനാനികൾക്ക് ലഭിക്കാവുന്ന പ്രതിഫലം വാഗ്ദത്തം ചെയ്യുകയും യുദ്ധാർജ്ജിത സമ്പത്തിൻ്റെ വിഹിതം നൽകുകയും ചെയ്തു.

ഇസ്ലാമിക ചരിത്രത്തിലെ ആപൽക്കരമായ ഒരദ്ധ്യായമായിരുന്നു ഉഹ്ദ്യുദ്ധം. ഒരുവേള മുസ്ലിം സൈന്യം അണിചിതറുകയും രണാങ്കണത്തിൽ ശത്രുക്കൾ ആധിപത്യം പുലർത്തുകയും ചെയ്തു. നബി(ﷺ) ജീവൻപോലും അപായപ്പെടുമാറ് ശത്രുക്കളാൽ വലയം ചെയ്യപ്പെട്ടു. ഈ പ്രതിസന്ധിയിൽ ത്വൽഹത്തിൻ്റെ സ്ഥൈര്യവും ശ്ലാഘനീയമായിരുന്നു.

നബി (ﷺ)യുടെ കവിളിലൂടെ രക്തം വാർന്നൊഴുകുന്നത് ദൂരെ നിന്ന് ത്വൽഹത്തിൻ്റെ ദൃഷ്ടിയിൽപ്പെട്ടു. ഞൊടിയിടകൊൻള്ള് ശത്രുനിര ഭേദിച്ചു അദ്ദേഹം നബി(ദ്ധറ്റ)യുടെ അടുത്തെത്തി. ആഞ്ഞടിക്കുന്ന ശത്രുക്കളെ പ്രതിരോധിച്ചു. നബി(ﷺ)യെ ഇടതുകൈകൊഷ്ടു മാറോടണച്ചു പുറകോട്ടു മാറി നബി(ണ്ട്)യെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിർത്തി ആഇശ (റ) പറയുന്നു എൻ്റെ പിതാവ് ഉഹ്ദ് യുദ്ധത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഇങ്ങനെ പറയുമായിരുന്നു അത് പരിപൂർണമായും ത്വൽഹത്തിൻ്റെ ദിനമായിരുന്നു. യുദ്ധം കഴിഞ്ഞു ഞാൻ നബി(ﷺ) യുടെ അടുത്ത് ചെന്നപ്പോൾ എന്നോടും അബൂഉബൈദയോടും ത്വൽഹത്തിനെ ചൂണ്ടിക്കൊണ്ട് നബി(ﷺ) ഇങ്ങനെ പറഞ്ഞു അതാ നിങ്ങളുടെ സഹോദരനെ നോക്കൂ. ഞങ്ങൾ സൂക്ഷിച്ചുനോക്കി. വെട്ടുകളും കുത്തുകളുമായി അദ്ദേഹത്തിൻ്റെ ദേഹത്തിൽ എഴുപതിലധികം മുറിവുകളുണ്ടായിരുന്നു. ഒരു വിരൽ മുറിഞ്ഞു പോവുകയും ചെയ്തിരുന്നു. ഞങ്ങൾ അദ്ദേഹത്തെ വേണ്ടവിധം ശുശ്രൂഷിക്കുകയുണ്ടായി.

എല്ലാ രണാങ്കണങ്ങളിലും ത്വൽഹത്ത് മുൻനിരയിൽ തന്നെ നിലയുറപ്പിച്ചു. ഭക്തനായ ആരാധകനും ധൈര്യശാലിയായ പടയാളിയും അതുല്യനായ ധർമ്മിഷ്ഠനുമായിരുന്നു അദ്ദേഹം. അല്ലാഹുവിനോടും സമൂഹത്തോടുമുള്ള തൻ്റെ ബാദ്ധ്യത നിർവഹിച്ചശേഷം അദ്ദേഹം ജീവിതവിഭവങ്ങൾ തേടി ഭൂമിയിൽ സഞ്ചരിക്കുകയും കച്ചവടം നടത്തുകയും ചെയ്യുമായിരുന്നു. അദ്ദേഹം അതിസമ്പന്നനായിരുന്നു. താൻ ചുമലിലേന്തിയ പതാകയുടെ വിജയത്തിനുവേണ്ടി തൻ്റെ സമ്പത്ത് നിർലോഭം ചിലവഴിച്ചു. ധർമ്മിഷ്ഠൻ, ഗുണവാൻ എന്നീ അർത്ഥം വരുന്ന പല ഓമനപ്പേരുകളും നബി (ﷺ) അദ്ദേഹത്തെ വിളിച്ചിരുന്നു. വരുമാനം നോക്കാതെ ധർമ്മംചെയ്ത അദ്ദേഹത്തിന് കണക്കുവെയ്ക്കാതെ അല്ലാഹു സമ്പത്ത് നൽകി.

ഭാര്യ സആദ പറയുന്നു ന്നഹ്മഞാൻ ഒരിക്കൽ അദ്ദേഹത്തെ വളരെ വിഷാദവാനായി കണ്ടു. ഞാൻ ചോദിച്ചു നിങ്ങളെന്താണിങ്ങനെ ചിന്തിച്ചുകൊണ്ടിരിക്കുന്നത് അദ്ദേഹം പറഞ്ഞു എൻ്റെ സമ്പത്ത് എന്നെ മാനസികമായി അസ്വസ്ഥനാക്കുന്നു. അത് അത്രത്തോളം വർദ്ധിച്ചിരിക്കുന്നു. ഞാൻ പറഞ്ഞു എങ്കിൽ അത് പാവങ്ങൾക്ക് വിതരണം ചെയ്തുകൂടെ ഒരു ദിർഹം പോലും അവശേഷിക്കാതെ അദ്ദേഹം അത് ദരിദ്രർക്കിടയിൽ വീതിച്ചുകൊടുത്തു.ത്തസ്റ്റ ഒരിക്കൽ തൻ്റെ ഒരു ഭൂസ്വത്ത് അദ്ദേഹം വിറ്റു. അത് വലിയ സംഖ്യയ്ക്ക് ഉണ്ടായിരുന്നു.

നാണയത്തിൻ്റെ കൂമ്പാരത്തിലേക്ക് നോക്കി അദ്ദേഹം പറഞ്ഞു ഇത്രയധികം ധനം വീട്ടിൽ വെച്ചു കൊണ്ടു ഞാൻ എങ്ങനെ അന്തിയുറങ്ങും ഈ രാത്രിയിലെങ്ങാനും എനിക്ക് വല്ലതും സംഭവിച്ചാൽ അല്ലാഹുവിനോട് ഞാനെന്ത് പറയും അത് മുഴുവൻ ധർമ്മം ചെയ്തശേഷമാണത്രെ അദ്ദേഹം ഉറങ്ങിയത്

ജാബിറുബ്നു അബ്ദില്ല പറയുന്നു ആവശ്യപ്പെടാത്തവന്നു പോലും ഇത്ര വലിയ തുക ധർമ്മം ചെയ്യുന്ന മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല. തൻ്റെ കുടുംബത്തിൻ്റെയും ബന്ധുക്കാരുടെയും കഷ്ടപ്പാടുകൾ കണ്ടറിഞ്ഞു പരിഹാരം കാണുന്നതിൽ അദ്ദേഹം അതീവ തല്പരനായിരുന്നു. ബനൂതൈമ വിഭാഗത്തിൽ പെട്ട ഒരു വ്യക്തിയെപ്പോലും ദാരിദ്ര്യമനുഭവിക്കാൻ അദ്ദേഹമനുവദിച്ചിരുന്നില്ല. അശരണരായ സ്ത്രീകളെ കല്യാണം കഴിച്ചു കൊടുക്കുകയും കടബാദ്ധ്യതകൾ കൊണ്ട് കഷ്ടപ്പെടുന്നവരെ അദ്ദേഹം സഹായിക്കുകയും ചെയ്യുമായിരുന്നു. ഉസ്മാൻ رَضِيَ اللهُ عَنْهُ ന്റെ ഭരണകാലത്തുണ്ടായ അനാശാസ്യ ആഭ്യന്തരകലാപത്തിൽ ത്വൽഹത്ത് رَضِيَ اللهُ عَنْهُ ഉസ്മാന്റെ رَضِيَ اللهُ عَنْهُ എതിരാളികളെ ന്യായീകരിക്കുമായിരുന്നു. പ്രക്ഷോഭം മൂർദ്ധന്യദശ പ്രാപിക്കുകയും ഖലീഫയുടെ വധത്തിൽ കലാശിക്കുകയും ചെയ്ത അതിന്റെ ഭയാനകമായ പരിണാമത്തിൽ അദ്ദേഹത്തിനു പങ്കുണ്ടായിരുന്നില്ല എന്നത് സ്മരണീയമാണ്.

ഖലീഫയുടെ വധത്തിന് ശേഷം അലി(رَضِيَ اللهُ عَنْهُ) പുതിയ ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് മദീന നിവാസികളിൽ നിന്ന് പുതിയ ഖലീഫ ബൈഅത്തു സ്വീകരിച്ചിട്ടുൻള്ളായിരുന്നില്ല. അക്കൂട്ടത്തിൽ ത്വൽഹത്തും സുബൈറും (رَضِيَ اللهُ عَنْهُ) ഉണ്ടാരുന്നു. അവർ അലി(رَضِيَ اللهُ عَنْهُ) യോട് സമ്മതം വാങ്ങി മക്കയിലേക്ക് ഉംറക്ക് പുറപ്പെട്ടു. അവിടെ നിന്ന് ബസറയിലേക്കും. ഉസ്മാന്റെ വധത്തിന് പ്രതികാരം ചെയ്യാൻ അവിടെ അന്ന് വലിയ സൈനിക സന്നാഹം നടക്കുകയായിരുന്നു. അവർ രണ്ടു പേരും അതിൽ പങ്കാളികളായി.

 പ്രസ്തുത സൈന്യവും അലിയുടെ പക്ഷക്കാരും തമ്മിൽ ഒരു സംഘട്ടനത്തിന് മുതിർന്നു. അലി(رَضِيَ اللهُ عَنْهُ)യെ സംബന്ധിച്ചിടത്തോളം വേദനാജകമായ ഒരനുഭവമായിരുന്നു അത്. ഇസ്ലാമിക രാഷ്ട്രത്തിനെതിരെയുള്ള അതിക്രമം അംഗീകരിച്ചു കൊടുക്കണമോ അത ല്ല, നബി(ﷺ)യോടൊപ്പം മുശ്രിക്കുകൾക്ക് എതിരെ തോളുരുമ്മി പടവെട്ടിയ തന്റെ സഹോദരാരോട് വാളെടുത്ത് പൊരുതണമോ അസഹ്യമായ ഒരു മാനസികാവസ്ഥയായിരുന്നു അത്.

അലി(رَضِيَ اللهُ عَنْهُ) തന്റെ എതിരാളികളെ നോക്കി. അവിടെ നബി(ﷺ)യുടെ പ്രിയതമ ആയിശ()  യെയും ത്വൽഹത്തിനെയും സുബൈറിനെയും അദ്ദേഹം കണ്ടു. അദ്ദേഹം പൊട്ടിക്കരഞ്ഞു ത്വൽഹത്തിനെയും സുബൈറി(رَضِيَ اللهُ عَنْهُ)നെയും അരികെ വിളിച്ചു. ത്വൽഹത്തിനോട് ചോദിച്ചു ച്ചൾത്വൽഹത്തേ, നീ നിന്റെ ഭാര്യയെ വീട്ടിലിരുത്തി നബി(ത്ഥന്റ)യുടെ ഭാര്യയെ യുദ്ധക്കളത്തി  ലേക്ക് ആനയിച്ചിരിക്കുന്നു അല്ലേ പിന്നീട് സുബൈറിനോട് പറഞ്ഞു സുബൈറേ, നിനക്ക് അല്ലാഹു വിവേകം നൽകട്ടെ. ഒരു ദിവസം നബി(ﷺ)നിന്നോട് നിനക്ക് അലിയെ ഇഷ്ടമല്ലേ എന്ന് ചോദിച്ചത് ഒാർമ്മയുണ്ട ഞാൻ, മുസ്ലിമും എന്റെ മച്ചുനനും പിതൃവ്യപുത്രനുമായ അലിയെ ഇഷ്ടപ്പെടാതിരിക്കുകയോ എന്ന് നീ മറുപടി പറഞ്ഞപ്പോൾ വീണ്ടും നബി(ﷺ) നിന്നോട് നീ ഒരുകാലത്ത് അലിക്ക് എതിരെ പുറപ്പെടുകയാണെങ്കില്‍ അന്നു നീ അക്രമിയായിരിക്കും എന്ന് പറഞ്ഞിട്ടില്ലേ സുബൈര്‍(رَضِيَ اللهُ عَنْهُ) പറഞ്ഞു അത് ശരിയാണ്. ഞാന്‍ അത് ഓര്‍ക്കുന്നു. അതുകൊണ്ട് ഞാന്‍ ഈ യുദ്ധത്തില്‍ നിന്ന് പിന്തിരിയുന്നു. അല്ലാഹു എനിക്കു മാപ്പുനല്‍കട്ടെ. സുബൈര്‍ യുദ്ധരംഗത്ത് നിന്ന് പിാറി കൂടെ ത്വല്‍ഹത്തും (رَضِيَ اللهُ عَنْهُ).

അലി(رَضِيَ اللهُ عَنْهُ)യുടെ പക്ഷത്ത് അന്ന് പടവാളേന്തിയിരുന്ന വന്ദ്യവയോധികനായ അമ്മാറി (رَضِيَ اللهُ عَنْهُ)നെ കണ്ടമാത്രയില്‍ നബി(ﷺ)യുടെ മറ്റൊരു പ്രവചനം അവര്‍ക്ക് ഓര്‍മ്മ വന്നു. അമ്മാറിനെ വധിക്കുന്നവര്‍ അക്രമികളായിരിക്കും.മ്ല അവര്‍ രണ്ടുപേരും ജമല്‍ യുദ്ധത്തില്‍നിന്ന് പിന്തിരിഞ്ഞു. എന്നിട്ടും അവര്‍ വലിയ വില നല്‍കേണ്ടിവന്നു.

സുബൈര്‍ (റ്റ) നമസ്കരിക്കുകയായിരുന്നു. അംറുബ്നു ജര്‍മൂസ് എന്നൊരാള്‍ അദ്ദേഹത്തെ പിന്നില്‍ നിന്ന് കൊലപ്പെടുത്തി. ത്വല്‍ഹത്തിനെ മര്‍വാനുബ്നുല്‍ഹകം അമ്പെയ്തു കൊന്നു. ഉസ്മാൻ്റെ (رَضِيَ اللهُ عَنْهُ) വധത്തില്‍ കലാശിച്ച ആഭ്യന്തരകലാപത്തിൻ്റെ പ്രാരംഭഘട്ടത്തില്‍ ഉസ്മാൻ്റെ എതിരാളികളെ ത്വല്‍ഹത്ത്(رَضِيَ اللهُ عَنْهُ) ന്യായീകരിച്ചിരുന്നു എന്ന് മുമ്പ് സൂചിപ്പിച്ചു വല്ലോ. അതുകാരണം ഉസ്മാന്‍(رَضِيَ اللهُ عَنْهُ)ൻ്റെ വധം ത്വല്‍ഹത്തി(رَضِيَ اللهُ عَنْهُ)ൻ്റെ ജീവിതത്തില്‍ ഒരു നാഴികക്കല്ലായിരുന്നു.

പ്രസ്തുത സംഭവം അനാശാസ്യമായ ഒരു പതനത്തില്‍ കലാശിക്കുമെന്ന് ത്വല്‍ഹത്ത് (رَضِيَ اللهُ عَنْهُ) ഒരിക്കലും കരുതിയിരുന്നില്ല എങ്കിലും അത് സംഭവിച്ചുകഴിഞ്ഞു. അദ്ദേഹം മാനസികമായി ഖേദമുള്‍ക്കൊണ്ട്. ഉസ്മാൻ്റെ വധത്തിന് പ്രതികാരത്തിന് വേണ്ടി പൊരുതാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ജമല്‍ രണാങ്കണത്തില്‍ അദ്ദേഹം ഇറങ്ങിയത്. അവിടെ വെച്ച് അദ്ദേഹം ഇങ്ങനെ പ്രാര്‍ത്ഥിക്കുകയുഞ്ചബ്ലായി നാഥാ, ഉസ്മാനുവേണ്ടി ഇന്ന് എന്നോട് നീ മതിവ രുവോളം പ്രതികാരമെടുക്കേണമേ അലി(رَضِيَ اللهُ عَنْهُ)യുടെയും സുബൈറി(رَضِيَ اللهُ عَنْهُ)ൻ്റെയും സംഭാഷണത്തില്‍നിന്ന് കാര്യം മനസ്സിലാക്കിയ അദ്ദേഹം യുദ്ധത്തില്‍ നിന്ന് പിന്തിരിഞ്ഞെങ്കിലും അല്ലാഹുവിൻ്റെ അലംഘനീയമായ വിധി അദ്ദേഹത്തെ വിട്ടില്ല.

യുദ്ധം കഴിഞ്ഞ് സുബൈറിനെയും رَضِيَ اللهُ عَنْهُ ത്വല്‍ഹത്തിനെയും رَضِيَ اللهُ عَنْهُ മറവു ചെയ്ത ശേഷം അലി(رَضِيَ اللهُ عَنْهُ) ഇങ്ങനെ പറഞ്ഞു നബി (ﷺ) ഒരിക്കല്‍ പറയുകയുണ്ടായി ത്വല്‍ഹത്തും رَضِيَ اللهُ عَنْهُ സുബൈറും رَضِيَ اللهُ عَنْهُ സ്വര്‍ഗ്ഗത്തില്‍ എൻ്റെ അയല്‍വാസികളാകുന്നു.

No comments:

Post a Comment