Friday, November 18, 2022

സമാനു ഫാരിസി رضي الله عنه

ഹിജ്‌റ അഞ്ചാംവർഷം ഇസ്ലാമിന്റെ ശത്രുക്കൾ സർവ്വസന്നാഹങ്ങളും സംഭരിച്ച് ഇസ്ലാമിനെതിരെ ആഞ്ഞടിക്കാൻ വട്ടംകൂട്ടി. ഒരു കൂട്ടം ജൂതനേതാക്കൾ മക്കയിൽ ചെന്ന് ഖുറൈശികളുമായി കൂടിയാലോചന നടത്തി. ഖുറൈശികളും ഗത്ഫാൻഗോത്രക്കാരും ഒരുമിച്ച് മദീനയെ പുറത്തുനിന്ന് ആക്രമിക്കാനും മദീനയിലെ ജൂതഗോത്രമായ ബനൂഖുറൈള ഉള്ളിൽനിന്നു അവരെ സഹായിക്കാനും തീരുമാനിച്ചു.


അബൂസുഫ്യാന്റെയും ഉയൈനത്തിന്റെയും നേതൃത്വത്തിൽ ഇരുപത്തിനാലായിരത്തിൽപരം യോദ്ധാ ക്കൾ മദീനയിലേക്ക് കുതിച്ചു. പെട്ടെന്നു കടന്നു ആക്രമിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അറേബ്യയിലെ എല്ലാ ശത്രുവിഭാഗത്തിനും ആ സൈന്യത്തിൽ പ്രാതിനിധ്യമുണ്ടായിരുന്നു. പെട്ടെന്ന് മദീനയെ ലക്ഷ്യം വെച്ച സൈന്യത്തിന്റെ ആധിക്യവും സന്നാഹവും അറിഞ്ഞു മുസ്ലിംകൾ അമ്പരന്നുപോയി. ആസന്നമായ ഈ വിപൽസന്ധി എങ്ങനെ തരണം ചെയ്യണം നബി ﷺ അനുയായികളെ വിളിച്ചു കൂടിയാലോചന ആരംഭിച്ചു.


ഇടതൂർന്ന തലമുടിയും പുരികങ്ങളുമുള്ള ആജാനുബാഹുവായ ഒരാൾ നബി ﷺ യുടെ മുമ്പിൽ വന്നുനിന്നു. പ്രവാചകരുടെ ഇഷ്ടതോഴനായ സൽമാനുൽ ഫാരിസി رضي الله عنه  യായിരുന്നു അത്. മദീനയുടെ പാർശ്വങ്ങളിൽ പർവ്വതങ്ങളും പാറകളും തല ഉയർത്തി നിൽക്കുന്നുണ്ട്. എങ്കിലും വിശാലവും നീണ്ണർതുമായ കുറെ ഭാഗങ്ങൾ ശത്രുക്കളുടെ കടന്നാ ക്രമണത്തിന് എളുപ്പമായ നിലയിൽ പരന്നുകിടക്കുന്നു. മദീനയെ ശത്രുക്കളിൽ നിന്ന് പ്രതിരോധിക്കാൻ സൽമാൻ  رضي الله عنه ഒരു പുതിയ തന്ത്രം കമ്പണ്ട്പിടിച്ചു. തന്റെ ജൻമനാടായ പേർഷ്യയിൽനിന്ന് പല യുദ്ധതന്ത്രങ്ങളും സൽമാൻ رضي الله عنه മനസ്സിലാക്കിയിരുന്നു.


അറബികൾക്ക് അത്തരം തന്ത്രങ്ങൾ അപരിചിതവുമായിരുന്നു. മദീനയുടെ ചുറ്റും തുറന്നുകിടക്കുന്നതും ശത്രുക്കൾക്ക് പ്രവേശം ക്ഷിപ്ര സാദ്ധ്യമായതുമായ ഭാഗങ്ങളിൽ വലിയ കിടങ്ങു കുഴിക്കുക. അതായിരുന്നു സൽമാന്റെ (رضي الله عنه) അഭി പ്രായം. ആ നിർദേശം പ്രായോഗികമായിരുന്നു. അതുകാരണം ശത്രുസൈന്യം ഒരുമാസത്തോളം മദീനയിൽ പ്രവേശിക്കാൻ കഴിയാതെ മദീനയെ വളഞ്ഞു നിന്നു. അതി ന്നിടയിൽ ഒരു അർദ്ധരാത്രിയിൽ ദൈവകാരുണ്യം മുസ്ലിംകൾക്ക് മേൽ വർഷിച്ചു. ഭയങ്കരമായ ഒരു കൊടുങ്കാറ്റടിച്ചു ശത്രുസൈന്യം ഛിന്നഭിന്നമായി അവരുടെ സങ്കേതങ്ങൾ നശിച്ചുപോയി. അതിനെ തുടർന്നു അബൂസുഫ്യാൻ അനുയായികൾക്ക് നാട്ടിലേക്ക് മടങ്ങാൻ കൽപന കൊടുത്തു.

നിരാശരും പരാജിതരുമായി അവർ മടങ്ങി.  ഈ സമരം കിടങ്ങ് എന്നർത്ഥംവരുന്ന ഖൻതഖ് എന്ന പേരിലാണ് അറിയപ്പെടുന്നത്. മുസ്ലിംസൈന്യം ഒട്ടേറെ യാതന അനുഭവിച്ച ഒരു യുദ്ധമയിരുന്നു ഇത്. ദാരിദ്ര്യവും പട്ടിണിയും സഹിച്ചു അവർ കിടങ്ങുകീറി.


പ്രവാചകർ ﷺ സ്വന്തം ആയുധമേന്തി കിടങ്ങു കുഴിക്കാൻ നേതൃത്വം നൽകി. അതികായനും ബലവാനുമായിരുന്ന സൽമാൻ (رضي الله عنه) തന്റെ പിക്കാസുകൊണ്ട് കരിങ്കല്ലുകൾ ആഞ്ഞടിച്ചു പൊട്ടിച്ചുകൊണ്ടിരുന്നു. അതിനിടയിൽ ഉരുക്കുസമാനമായ ഒരു വലിയ പാറക്കല്ല് അദ്ദേഹത്തിന്റെ മുന്നിൽ കാണപ്പെട്ടു. കിണഞ്ഞു ശ്രമിച്ചിട്ടും അത് പൊട്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. സൽമാൻ (رضي الله عنه) പരാജയപ്പെട്ടു. ആ ഭാഗത്ത് കിടങ്ങു തിരിച്ചുവെട്ടാൻ അദ്ദേഹം നബി (ﷺ) യോട് സമ്മതംതേടി. അപ്പോൾ നബി (ﷺ) നേരിൽവന്നു സ്ഥലം പരിശോധിച്ചു. ഒരു പിക്കാസ് കൈയിൽ എടുത്തു. കൂട്ടുകാരോട് മാറിനിൽക്കാൻ പറഞ്ഞു. അല്ലാഹുവിന്റെ നാമം ഉരുവിട്ടുകൊൻള്ളു ആ കല്ലിൽ നബി (ﷺ) ആഞ്ഞുകൊത്തി.


പൊട്ടിച്ചിതറിയ കല്ലിൽനിന്ന് ഇടിവെട്ടിയാലെന്നപോലെ ഒരു മിന്നൽപിണർ കാണപ്പെട്ടു നബി (ﷺ) ഉച്ചത്തിൽ തക്ബീർ മുഴക്കിക്കൊണ്ട് പറഞ്ഞു എനിക്ക് ഒരുനാൾ പേർഷ്യയിലെ താക്കോൽ നൽകപ്പെടും. കിസ്റായുടെ പട്ടണങ്ങളും ഹീറത്തിലെ കൊട്ടാരങ്ങളും ഇന്നു ഈ പ്രകാശത്തിൽ അല്ലാഹു എനിക്ക് കാണിച്ചുതന്നിരിക്കുന്നു. എന്റെ സമുദായം അവരെ കീഴ്പ്പെടുത്തും തീർച്ച. രണ്ടാമതും നബി (ﷺ) ആ കല്ലിൽ ആഞ്ഞുവെട്ടി. അത്ഭുതകരമായ മിന്നൽപിണർ വീണ്ടും കാണപ്പെട്ടു. നബി (ﷺ) പറഞ്ഞു അല്ലാഹുഅക്ബർ, എനിക്ക് റോമാസാമ്രാജ്യത്തിന്റെ പരമാധികാരം നൽകും. ഈ പ്രകാശകിരണത്തിൽ റോമിലെ സുന്ദരമായ കൊട്ടാരങ്ങൾ ഞാൻ കാണുന്നു. എന്റെ സമുദായം അവയെ ജയിച്ചടക്കും മൂന്നാമതൊരു തവണകൂടി നബി (ഈ) ആ കല്ലിൽ ആഞ്ഞടിച്ചു. തക്ബീർ മുഴക്കികൊണ്ട് പറഞ്ഞു സിറിയയും സൻആയും എന്റെ സമുദായം കീഴ്പെടുത്തും. ഞാനിതാ ആ പ്രദേശങ്ങളും കണ്ട് കഴിഞ്ഞു അപ്പോഴേക്കും ആ കരിങ്കല്ല് ഛിന്നഭിന്നമായി കഴിഞ്ഞിരുന്നു.


 നബി(ﷺ) നിര്യാതരായശേഷം സൽമാൻ (رضي الله عنه) ദീർഘകാലം ജീവിച്ചു. പേർഷ്യയും റോമും സിറിയയും സൻആയുമെല്ലാം അവരുടെ അധീനതയിൽ വന്നു. ആ അത്ഭുതപ്രവജനത്തിന് ദൃക്സാക്ഷിയായിരുന്ന സൽമാൻ رضي الله عنه അതിന്റെ സാക്ഷാത്കാരം നേരിൽ കാണുകയും ചെയ്തു.

മദാഇനിലെ തന്റെ വീട്ടുമുറ്റത്ത് തഴച്ചു പന്തലിച്ചുനിൽക്കുന്ന ഒരു മരത്തിന്റെ ചുവട്ടിലിരുന്ന് സൽമാൻ (رضي الله عنه) കൂട്ടുകാരോട് ആത്മകഥ പറയുന്നത് നോക്കൂ. ആ സത്യാനേ്വഷിയുടെ സാഹസികമായ പ്രയാണങ്ങൾ തികച്ചും അത്ഭുതജന്യമല്ലേ പേർഷ്യയിലെ സമ്പന്നമായ ഒരു കുടുംബത്തിൽ വത്സലനായ പിതാവിന്റെ പിടി യിൽനിന്ന് പരമമായ ആത്മീയ സത്യവും തേടി പുറപ്പെട്ട് ക്രസ്തീയ പുരോഹിതരുടെ ചർച്ചകളിലും ദേവാലയങ്ങളിലും പരതി നൈരാശ്യവും പേറി അവസാനം മദീനയിലെ ഒരു ജൂതപ്രമാണിയുടെ അടിമയായി മാറുന്നു. അപ്പോഴേക്കും

അളവറ്റ യാതനകളാണ് അദ്ദേഹം അനുഭവിച്ചു കഴിഞ്ഞത്.


സൽമാൻ (رضي الله عنه) പറയുന്നു ഇസ്ഫഹാനിലെ ഒരു ഗ്രാമത്തിലായിരുന്നു ഞങ്ങളുടെ വീട്. അഗ്നിയാരാധകരായിരുന്നു ഞങ്ങളുടെ കുടുംബം. ആരാധനയ്ക്കുവേണ്ടി കത്തിച്ചുവെച്ച തീ കെട്ടുപോകാതെ സൂക്ഷിക്കേണ്ടത് എന്റെ കർത്തവ്യമായിരുന്നു. ഞാൻ അക്കാര്യം വളരെ നിഷ്കർഷതയോടെ പാലിച്ചു. ഒരു ദിവസം ഞാൻ ഞങ്ങളുടെ കൃഷിസ്ഥലത്തേക്ക് പോകുന്നവഴി ഒരു ചർച്ചിന്റെ മുമ്പിൽ എത്തിപ്പെട്ടു. അവിടെ അപ്പോൾ ആരാധന നടക്കുകയായിരുന്നു. അപരിചിതമായ ആ ആരാധനാസമ്പ്രദായം എന്നെ ഹഠാദാകർഷിച്ചു. ഞാൻ കുറെനേരം നോക്കിനിന്നു.

അവിടെ ണ്ടായിരുന്ന ഒരു പുരോഹിതനോട് ക്രിസ്തുമതത്തെ സംബന്ധിച്ചു പലതും ചോദിച്ചു മനസ്സിലാക്കി. പ്രസ്തുത മതത്തിന്റെ ആസ്ഥാനവും ഉന്നത പണ്ഡിതാരും സിറിയയിലാണ് ഉള്ളതെന്ന് ഞാൻ അറിഞ്ഞു. നേരം ഇരുട്ടിയശേഷമാണ് അന്ന് ഞാൻ വീട്ടിൽ മടങ്ങിയെത്തിയത്.


പിതാവിനോട് എന്റെ അനുഭവം വിശദീകരിച്ചു. ക്രിസ്തുമതത്തിൽ ആകൃഷ്ടനായ വിവരവും പിതാവിനെ അറിയിച്ചു. അത് ഞാനും

പിതാവും തമ്മിൽ ഇടയാൻ വഴിവെച്ചു. പിതാവ് എന്റെ കാലിൽ ഇരുമ്പ് ചങ്ങലയിട്ട് വീട്ടിൽ ബന്ധനസ്ഥനാക്കി. ഒരു ദിവസം പിതാവിന്റെ കണ്ണുവെട്ടിച്ച് ബന്ധന വിമുക്തനായ ഞാൻ ഒരു കച്ചവടസംഘത്തിന്റെ കൂടെ നാടുവിട്ടു സിറിയയിലെത്തി. അവിടെ ഒരു വലിയ

ക്രിസ്തീയ പുരോഹിതന്റെ ശിഷ്യത്വം സ്വീകരിച്ചു അദ്ദേഹത്തിന്റെ കൂടെ താമസിച്ചു. വലിയ ധനമോഹിയായിരുന്ന അദ്ദേഹം പള്ളിവക സമ്പത്ത് സ്വന്തമാക്കി സ്വത്ത് സമ്പാദിച്ചുപോന്നു. അധികം താമസിയാതെ അദ്ദേഹം മരണമടഞ്ഞു. നല്ലവനും ഭക്തനുമായ ഒരു പുരോഹിതനാണ് പിന്നീട് ആ സ്ഥാനം ഏറ്റെടുത്തത്.


ഞാൻ അദ്ദേഹത്തെ വളരെ ഇഷ്ടപ്പെട്ടു. അദ്ദേഹം എന്നെയും. എങ്കിലും എന്റ ഹൃദയത്തിൽ ഉൽക്കടമായ അഭിനിവേശം തണുക്കാതെതന്നെ

കിടന്നു. അദ്ദേഹത്തിന്റെ വസ്വിയ്യത്ത് പ്രകാരം ഞാൻ അവിടെനിന്ന് മുസ്വിലിലെ ഒരു പുരോഹിതനെ സമീപിച്ചു. അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. അതിന്ന് ശേഷം നസ്വീബൈൻ എന്ന സ്ഥലത്ത് വന്ന് മറ്റൊരു പുരോഹിതന്റെ കൂടെ ജീവിച്ചു. അദ്ദേഹം എന്നെ റോമിലെ ഉമൂരിയ്യായിലെ ഒരു പുരോഹിതന്റെ അടുത്തേക്കയച്ചു.


എന്റെ ജീവിതത്തിന്ന് ആവശ്യമായ ഏതാനും ആടുകളും പശുക്കളും ഞാൻ അവിടെനിന്നു സമ്പാദിച്ചു. ആ പണ്ഡിതൻ മരണശയ്യയിൽനിന്നു എന്നോടു പറഞ്ഞു നീ തേടുന്ന സത്യം എവിടെനിന്ന് നിനക്കു ലഭിക്കുമെന്നു എനിക്കറിഞ്ഞുകൂടാ. മറ്റൊരാളെ നിനക്കു നർദ്ദേശിച്ചു തരുവാനും ഞാൻ കാണുന്നില്ല. നമ്മുടെ പിതാവായ ഇബ്റാഹീമിന്റെ സത്യമതവുമായി നിയോഗിക്കപ്പെടുന്ന അന്ത്യപ്രവാചകന്റെ ആഗമന സമയമടുത്തിരിക്കുന്നു. രണ്ട് പർവ്വതങ്ങളുടെ ഇടയിലെ കാരക്ക കായ്ക്കുന്ന നാട്ടിലേക്കാണ് നീ പുറപ്പെടേണ്ടത്. കഴിയുമെങ്കിൽ

നീ അങ്ങോട്ടു പോകൂ. ആ പ്രവാചകന്റെ അടയാളങ്ങൾ ഇവയാകുന്നു. അദ്ദേഹം ധർമ്മമായി ലഭിക്കുന്ന ഭക്ഷണ സാധനങ്ങൾ തിന്നുകയില്ല. പാരിതോഷികമായി ലഭിച്ചവയാണെങ്കിൽ ഭക്ഷിക്കും. പ്രവാചകത്വത്തിന്റെ മദ്രണം അദ്ദേഹത്തിന്റെ ചുമലുകൾക്കിടയിൽ കാണപ്പെടുന്നതുമാണ്.

 

ഒരു ദിവസം അറബികളായ ഒരു കച്ചവട സംഘത്തെ ഞാൻ കണ്ട്മുട്ടി. ഈത്തപ്പനയുടെ നാട്ടിലേക്ക് എന്നെ കൊണ്ട്പോകുന്നതിനു പകരം എന്റെ കാലിസമ്പത്ത് അവർക്ക് ഞാൻ വാഗ്ദത്തം ചെയ്തു. അവരുടെ കൂടെ ഞാൻ യാത്ര തുടർന്നു. വാദിൽഖുറാ എന്ന സ്ഥലത്തു വെച്ച് അവർ എന്നെ ആക്രമിച്ചു. എന്നെ ഒരു ജൂതന് അടിമയായി അവർ വിറ്റു. എന്റെ സമ്പത്ത് അപഹരിക്കുകയും ചെയ്തു. അന്ന് മുതൽ ഞാൻ ഒരു അടിമയായിത്തീർന്നു. ഒരു ദിവസം ബനൂഖുറൈളയിൽപ്പെട്ട ഒരാൾ അവിടെ വന്നു എന്നെ വിലയ്ക്കുവാങ്ങി മദീനയിലേക്ക്

കൊണ്ട്പോയി.


തന്റെ പുതിയ യജമാനന്റെ ഈത്തപ്പനത്തോട്ടത്തിൽ ഭൃത്യവേല ചെയ്തുകൊസ്സഗ്മിരിക്കുന്ന കാലത്താണ് ബനൂഅംറുബ്നുഔഫിന്റെ വീട്ടിൽ ഞാൻ

പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന സത്യപ്രവാചകൻ വന്നിറങ്ങുന്നത്. ഒരു ദിവസം ഞാൻ ഈത്തപ്പനമരത്തിൽനിന്നും പഴം  പറിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്റെ യജമാനൻ താഴെ നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒരു ബന്ധു അവിടെ വന്നു. അവർ സംഭാഷണം തുടങ്ങി. മദീനയിൽ ആഗതനായ പുതിയ പ്രവാചകനെ കുറിച്ചായിരുന്നു അവരുടെ സംസാരം. അതു കേട്ടു ഞാൻ സന്തോഷപുളകിതനായി. എന്റെ ശരീരം കോരിത്തരിച്ചു. ഞാൻ വേഗം ഇറങ്ങി.


എല്ലാ ആദരവുകളും മറന്നു യജമാനനോടുചോദിച്ചു എന്ത് പ്രവാചകനോ എന്താണ് നിങ്ങൾ പറയുന്നത് എവിടെ കോപിഷ്ഠനായ യജമാനൻ എന്റെ നെഞ്ചിൽ ഒരടിതന്നു. നിനക്കെന്താണിതിൽ കാര്യം നീ നിന്റെ പണിനോക്ക്. അദ്ദേഹം ഗർജ്ജിച്ചു. ഞാൻ എന്റെ ജോലി തുടർന്നു. അന്നു വൈകുന്നേരം കുറച്ചു കാരക്കയുമായി ഞാൻ മദീനയിലെ ഖുബായിൽ ചെന്നു. അവിടെ പ്രവാചകരും കുറച്ചു കൂട്ടുകാരും ഇരിക്കുന്നുണ്ടായിരുന്നു. എന്റെ പക്കലുണ്ടായിരുന്ന കാരയ്ക്ക അവരുടെമുമ്പിൽ വെച്ചുകൊണ്ട് ഞാൻ പറഞ്ഞു ഇതാ, നിങ്ങൾക്ക് ആവശ്യം കാണും. ഭക്ഷിച്ചാലും, ഇത് എന്റെ വക ധർമ്മമാകുന്നു.

 നബി (ﷺ) അനുചരാരോട് പറഞ്ഞു നിങ്ങൾ അല്ലാഹുവിന്റെ നാമത്തിൽ ഭക്ഷിക്കൂ. എല്ലാവരും ഭക്ഷിച്ചു. നബി (ﷺ) ഭക്ഷിച്ചില്ല. ഞാൻ അത് പ്രതേ്യകം ശ്രദ്ധിച്ചു. ധർമ്മവസ്തുക്കൾ ഭക്ഷിക്കുകയില്ല എന്ന് എന്റെ ഗുരുനാഥൻ പറഞ്ഞ അടയാളം ഞാൻ ഓർത്തു. അടുത്ത ദിവസം വൈകുന്നേരം വീണ്ടും ഞാൻ കുറച്ചു കാരക്കയുമായി അവരെ സമീപിച്ചു. ഇത്തവണ ഞാൻ പറഞ്ഞു ഇന്നലെ കൊണ്ട്വന്നത് ധർമ്മമായതു കൊണ്ടായിരിക്കാം നിങ്ങൾ ഭക്ഷിക്കാതിരുന്നത്, ഇത് ധർമ്മമല്ല, എന്റെ പാരിതോഷികമാണ്, നിങ്ങൾ ഭക്ഷിച്ചാലും.


നബി(ﷺ)യും കൂട്ടുകാരും അത് ഭക്ഷിച്ചു. അതോടുകൂടി രണ്ടടയാളങ്ങളും എനിക്ക് ബോധ്യമായി. മറ്റൊരിക്കൽ നബി (ﷺ) ഒരു മയ്യിത്തിന്റെ കൂടെ പോവുകയായിരുന്നു. ചുമലിൽ ഒരു മുണ്ട് പതിച്ചിരുന്നു. ഞാൻ അടുത്തുചെന്നു മുണ്ട്നുള്ളിലൂടെ സൂക്ഷിച്ചു നോക്കി. അത് കണ്ട് നബി(ﷺ)ക്ക് കാര്യം മനസ്സിലായി. അവിടുന്ന് വസ്ത്രം നീക്കി ചുമൽഭാഗം എനിക്ക് കാണിച്ചു തന്നു. എന്റെ ഗുരുനാഥൻ പറഞ്ഞ അടയാളം ഞാൻ വ്യക്തമായി കണ്ടു. ഞാൻ നബി (ﷺ) യെ ആശ്ലേഷിച്ചു പൊട്ടിക്കരഞ്ഞു. നബി എന്നെ പിടിച്ചരികത്തിരുത്തി., സംഭവമനേ്വഷിച്ചു. എന്റെ കഥ നബിയോട് ഞാൻ വിശദീകരിച്ചു. ഞാൻ മുസ്ലിമാവുകയും ചെയ്തു.


അങ്ങനെ സൽമാൻ അത്രയും കാലം അനേ്വഷിച്ചു നടന്ന സത്യം കണ്ടത്തി. മറ്റൊരാളുടെ അടിമയായിരുന്ന അദ്ദേഹത്തിന് അതേ കാരണംകൊണ്ടു തന്നെ ബദറിലും ഉഹ്ദിലും സംബന്ധിക്കാൻ കഴിഞ്ഞില്ല. നബി ﷺ യും അനുയായികളും അദ്ദേഹത്തെ സഹായിച്ചു. സ്വതന്ത്രനാക്കി. ഖന്തഖിന്നു ശേഷമുള്ള എല്ലാ യുദ്ധങ്ങളിലും അദ്ദേഹം നബി(ﷺ)യുടെ കൂടെ പങ്കെ ടുത്തു ത്യാഗംസഹിച്ചു. ഭക്തി, വിരക്തി, ബുദ്ധിസാമർത്ഥ്യം, സൂക്ഷ്മത എന്നീ ഗുണങ്ങളിൽ സൽമാൻ رضي الله عنه ഉമറി (رضي الله عنه) നോട് തുല്യനായിരുന്നു. അബുദ്ദർദാഉം (رضي الله عنه) സൽമാനും رضي الله عنه വളരെക്കാലം ഒരു വീട്ടിൽ താമസിക്കുകയുണ്ടായി.


അബുദ്ദർദാഅ് رضي الله عنه എല്ലാ ദിവസവും സുന്നത്ത് നോമ്പും രാത്രി മുഴുവനും നമസ്കാരവും അനുഷ്ഠിക്കുമായിരുന്നു. വിശ്രമമില്ലാത്ത ഇബാദത്തിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ സൽമാൻ (رضي الله عنه) ശ്രമിക്കുകയുണ്ടായി. ഒരിക്കൽ അബുദ്ദർദാഅ് رضي الله عنه ചോദിച്ചു. സൽമാൻ رضي الله عنه, നിങ്ങളെന്തിനാണ് അല്ലാഹുവിന്ന് ഇബാദത്ത് ചെയ്യുന്നതിൽനിന്ന് എന്നെ തടയാൻ ശ്രമിക്കുന്നത്.സൽമാൻ رضي الله عنه പറഞ്ഞു നിങ്ങളുടെ സ്വന്തം കണ്ണുകളോടും വീട്ടുകാരോടും നിങ്ങൾക്ക് ചില ബാദ്ധ്യതകളുണ്ട്. അതുകൊണ്ട് നമസ്കരിക്കുക, ഉറങ്ങുക, നോമ്പനുഷ്ഠിക്കുക, നോമ്പു അനുഷ്ഠിക്കാതിരിക്കുക, ഇങ്ങനെയാകണം നിങ്ങളുടെ ഇബാദത്ത്. സൽമാന്റെ ഈ ഉപദേശം നബി (ﷺ) യുടെ ചെവിയിലെത്തി. നബി (ﷺ) പറഞ്ഞു സൽമാൻ വിജ്ഞാനം കൊണ്ട് നിറയ്ക്കപ്പെട്ട ആളാകുന്നു



ഖൻദഖ്യുദ്ധം നടന്നുകൊണ്ടിരുന്നപ്പോൾ അൻസാരികൾ വിളിച്ചുപറഞ്ഞു സൽമാൻ ഞങ്ങളുടെ ആളാകുന്നു. ഇത് കേട്ട് മുഹാജിറുകൾ പറഞ്ഞു അല്ല, അല്ല സൽമാൻ മുഹാജിറാകുന്നു. ഇരുപക്ഷക്കാരോടും നബി (ﷺ) പറഞ്ഞു അല്ല, അല്ല സൽമാൻ എന്റെ കുടുംബത്തിൽ പെട്ടവനാകുന്നു.ലുഖ്മാനുൽഹകീം  എന്നായിരുന്നു അലി (رضي الله عنه) സൽമാ رضي الله عنه നെ വിശേഷിപ്പിച്ചിരുന്ന .


സൽമാൻ رضي الله عنه നിര്യാതനായതറിഞ്ഞപ്പോൽ അലി (رضي الله عنه) പറഞ്ഞു സൽമാൻ رضي الله عنه ഞങ്ങളുടെ കുടുംബത്തിൽപെട്ട ആളായിരുന്നു. ലുഖ്മാനുൽ ഹകീമിനെ പോലെയായിരുന്നു അദ്ദേഹം. പൂർവ്വഗ്രന്ഥങ്ങളും പുതിയ ഗ്രന്ഥവും അദ്ദേഹം പഠിച്ചിരുന്നു. വിജ്ഞാനത്തിന്റെ വറ്റാത്ത സമുദ്രമായിരുന്നു.

ഉമറി(رضي الله عنه)ന്റെ ഭരണകാലത്ത് സൽമാൻ رضي الله عنه മദീന സന്ദർശിക്കുകയുണ്ടായി. ഉമർ (رضي الله عنه) കൂട്ടുകാരോട് പറഞ്ഞു വരൂ, സൽമാൻ വരുന്നുണ്ട്. അദ്ദേഹത്തെ നമുക്ക് സ്വാഗതംചെയ്തു ആനയിക്കാം.ക്കമ്ല അവർ മദീനയുടെ അതിർത്തിയിൽ പോയി സൽമാനെ സ്വാഗതം ചെയ്തു. ഉമർ(റ്റ) മറ്റൊരാളെയും ഇങ്ങനെ ആദരിച്ചിരുന്നില്ല. ഇസ്ലാമിക ഭരണം സമ്പൽസമൃദ്ധമാവുകയും ക്ഷേമം കളിയാടുകയും ചെയ്ത തന്റെ അവസാന കാലത്ത് അദ്ദേഹത്തിന് പൊതുഖജനാവിൽ നിന്ന് വർഷാന്തം അയ്യായിരം ദിർഹം അലവൻസ് ലഭിച്ചിരുന്നു. അത് മുഴുവനും അദ്ദേഹം പാവങ്ങൾക്ക് വീതിച്ചുകൊടു ക്കുമായിരുന്നു


കുട്ടമെടഞ്ഞ് വിറ്റിട്ടായിരുന്നു അദ്ദേഹം ദൈനംദിന ജീവിതം നയിച്ചിരുന്നത്. ഒരു ദിവസം മൂന്നു ദിര്‍ഹമിന് അദ്ദേഹം കുട്ട വില്‍ക്കും. ഒരു ദിര്‍ഹം തന്റെയും കുടുംബത്തിന്റെയും ആവശ്യത്തിനും ഒരു ദിര്‍ഹം ഓലവാങ്ങാനും ചിലവഴിക്കും, അവ ശേഷിക്കുന്ന ദിര്‍ഹം ദര്‍മ്മം ചെയ്യും

മദാഇനിലെ അമീറായി സല്‍മാന്‍ رضي الله عنه നിയമിക്കപ്പെട്ടു. പൊതുഖജനാവില്‍ നിന്ന് ഒരു ദിര്‍ഹംപോലും സ്വന്തം ചിലവിനായി ഉപയോഗിച്ചില്ല. സ്വയം ജോലി ചെയ്തു ജീവിച്ചു. കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച അദ്ദേഹം ഭരണീയരില്‍ നിന്ന് ഒട്ടും വ്യത്യസ്തനായിരുന്നില്ല. മദാഇനിലെ തെരുവീഥിയിലൂടെ ഒരിക്കല്‍ അദ്ദേഹം നടന്നുപോവുകയായിരുന്നു. ഒരു യാത്രക്കാരന്‍ ഭാരിച്ച ഒന്നു രണ്ട് ഭാണ്ഡവും പേറി വരുന്നുണ്ടായിരുന്നു. അയാള്‍ വളരെ കഷ്ടപ്പെട്ടുകൊണ്ടായിരുന്നു ആ ചുമട് പേറിയിരുന്നത്. സല്‍മാനെ رضي الله عنه കണ്ട യാത്രക്കാരന്‍ ഒരു ഭാണ്ഡം അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്തു തന്റെ വീട്ടില്‍ എത്തിച്ചുതരാന്‍ പറഞ്ഞു സല്‍മാന്‍ رضي الله عنه സസന്തോഷം അതെടുത്തു അയാളുടെ പിന്നില്‍ നടന്നു.

വഴിമദ്ധേ്യ നാട്ടുകാരായ കുറച്ചുപേര്‍ വരുന്നുണ്ടായിരുന്നു. അവര്‍ സല്‍മാനെ رضي الله عنه കണ്ടപ്പോള്‍ അമീറെ, അസ്സലാമുഅലൈക്കും എന്നു പറഞ്ഞു. അമീര്‍ സലാം മടക്കുകയും ചെയ്തു. അമീറോ യാത്രക്കാരന്‍ അന്ധാളിച്ചുപോയി. അതേ, മദാഇനിലെ ഭരണാധികാരി സല്‍മാനായിരുന്നു അതെന്ന് ആ യാത്രക്കാരന്‍ അപ്പോഴാണ് അറിയുന്നത്. അദ്ദേഹം ക്ഷമാപണം ചെയ്തു. പക്ഷേ അതിനുമാത്രം എന്തുണ്ടായി സല്‍മാന്‍ رضي الله عنه അയാളുടെ വീട്ടിലെത്തിയിട്ടല്ലാതെ ആ ഭാണ്ഡം താഴെവെച്ചില്ല ഒരു ഭരണാധികാരിയായിരുന്നതില്‍ നിങ്ങള്‍ക്ക് എന്താണിത്ര വെറുപ്പ് ചിലര്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു അധികാരത്തിന്റെ മുലപ്പാല്‍ കുടിക്കുമ്പോള്‍ വളരെ മധുരമാണ്, പക്ഷേ കുടി നിറുത്തുക എന്നത് കയ്പേറിയതുമാണ്.

സല്‍മാന്റെ رضي الله عنه വീട് വളരെ ചെറുതായിരുന്നു. നിവര്‍ന്ന് നിന്നാല്‍ തല മുട്ടും നിവര്‍ന്നു കിടന്നാല്‍ കാല്‍ മുട്ടും സല്‍മാന്‍ رضي الله عنه ആ വീട്ടില്‍ ജീവിതം നയിച്ചു. മരണ വക്ത്രത്തില്‍ കിടക്കുകയായിരുന്ന സല്‍മാനെ رضي الله عنه സഅദുബ്നുഅബീവഖാസ് (رضي الله عنه) സന്ദര്‍ശിച്ചു. അദ്ദേഹത്തെ കണ്ട സല്‍മാന്‍ رضي الله عنه കരഞ്ഞുപോയി. സഅദ് (رضي الله عنه) ചോദിച്ചു സല്‍മാന്‍ അങ്ങ് എന്തിനാണ് കരയുന്നത് അങ്ങ് നബി (ﷺ) യുടെ സന്തുഷ്ട അനുയായികളില്‍ പെട്ടവനല്ലേ എന്തിനു ഭയപ്പെടുന്നു സല്‍മാന്‍ رضي الله عنه പറഞ്ഞു മരണം പേടിച്ചുകൊണ്ടല്ല ഞാന്‍ കരയുന്നത്.

ഈ ലോകത്ത് ഇനിയും ജീവിക്കണമെന്ന് എന്ക്കാഗ്രഹമില്ല. ഒരു വഴിയാത്രക്കാരനപ്പോലെ മാത്രമേ ഈ ലോകത്ത് ജീവിക്കാവൂ എന്ന് നബി (ﷺ) നമ്മെ ഉപദേശിച്ചിരുന്നത് സഅദ് ഓര്‍ക്കുന്നില്ലേ എന്റെ ചുറ്റുപാടും ഒന്നു നോക്കൂ, ഇവയെല്ലാം വിട്ടേച്ചുകൊണ്ടാണ് ഞാന്‍ മരിക്കുന്നത്. അത് ഓര്‍ക്കുമ്പോഴാണ് എനിക്ക് അസ്വസ്ഥതസ്ഥ സഅദ് (رضي الله عنه) ചുറ്റുപാടും നോക്കി. ആ വീട്ടിലുണ്ടായിരുന്നത്, അദ്ദേഹം ഭക്ഷണം കഴിച്ചിരുന്ന ഒരു തളികയും വുളു എടുക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു പാത്രവും മാത്രമായിരുന്നു.

സഅദ് (رضي الله عنه) അവ രണ്ടുമെടുത്ത് ധര്‍മ്മം ചെയ്തു. സല്‍മാന്‍ رضي الله عنه സ്വസ്ഥനാവുകയും ചെയ്തു. മരണമടുത്തപ്പോള്‍ അദ്ദേഹം ഭാര്യയെ വിളിച്ചു. കസ്തൂരി നിറച്ച ചെറിയ ഒരു ചെപ്പ് ഭാര്യയുടെ പക്കല്‍ സൂക്ഷിക്കാന്‍ കൊടുത്തിരുന്നു. അത് കൊണ്ട്വരാന്‍ ആവശ്യപ്പെട്ടു. ജലൗലാളഅ് എന്ന പ്രദേശം മുസ്ലിം സൈന്യം ജയിച്ചടക്കിയപ്പോള്‍ കിട്ടിയ ഗനീമത്ത് സ്വത്തില്‍ നിന്ന് തനിക്ക് ലഭിച്ചതായിരുന്നു ആ കസ്തൂരി. ഭാര്യ അത് കൊണ്ട്വന്നു. അദ്ദേഹത്തിന്റെ ദേഹത്തിലും പരിസരത്തും കലക്കിതെളിച്ചു. ഭാര്യയോട് അദ്ദേഹം പറഞ്ഞു ഏതാനും നിമിഷങ്ങള്‍ക്കകം അല്ലാഹുവിന്റെ ചില അടിമകള്‍ എന്നെ സമീപിക്കും. അവര്‍ക്ക് ഭക്ഷണം ആവശ്യമില്ല. സുഗന്ധ സാധനങ്ങള്‍ അവര്‍ക്ക് പ്രിയമാണ്. ഭാര്യ പുറത്തിറങ്ങി തിരിച്ചുവന്നപ്പോഴേക്കും സല്‍മാന്‍(رضي الله عن)ന്റെ ആത്മാവ് വേര്‍പ്പെട്ടുകഴിഞ്ഞിരുന്നു

No comments:

Post a Comment