Friday, November 18, 2022

ബിലാലുബ്നു റബാഹ് رضي الله عنه

നീണ്ടുമെലിഞ്ഞ് ഒട്ടിയ ശരീരം നിബിഡമായ, ചുരുണ്ട തലുടി. നേരിയ താടിരോമം. ഒരു ചാൺ വയറിനുവേണ്ടി ഉമയ്യത്തുബ്നു ഖലഫിന്റെ ഒട്ടകങ്ങളെ മേയ്ച്ച്, മക്കയിലെ മൊട്ടക്കുന്നുകളിൽ തന്റെ നാളെയുക്കുറിച്ച് ഒരു പ്രതീക്ഷയോ ഇന്നിനെക്കുറിച്ചൊരു അവകാശബോധമോ ഇല്ലാതെ, ഉണ്ടാവാനർഹതയില്ലാതെ ജീവിതമാരംഭിച്ച കറുകറുത്ത നീഗ്രോ വംശജനായ ഒരടിമ ആ മണൽകാട്ടിലൊരിടത്ത്, ആറടിമണ്ണിൽ ആരുമറിയാതെ, ആരുടെയും ഒരു തുള്ളി സന്താപത്തിന്റെ കണ്ണീരിനുപോലും അർഹനല്ലാതെ ജീവിതമൊടുക്കേണ്ടിയിരുന്ന അപ്രസക്തനായൊരു മനുഷ്യൻ ബിലാബ്നുറബാഹ് رضي الله عنه ഇന്ന് ലോകത്തിലെ ലക്ഷക്കണക്കിൽ പള്ളിമിനാരങ്ങളിൽ നിന്ന് ദൈനംദിനം നിലക്കാതെ ഉയർന്നുകൊണ്ടിരിക്കുന്ന പരിശുദ്ധ ബാങ്കൊലി കേൾക്കുമ്പോൾ കോടിക്കണക്കായ മുസ്ലിംകൾ ആവേശത്തോടെ സ്മരിക്കുന്ന മഹൽവ്യക്തിയായി മാറി.

സത്യവിശ്വാസത്തിന്റെ മാസ്മരികശക്തി ബിലാലിനെ رضي الله عنه വലിയ മനുഷ്യനാക്കി തീർത്തു. ജാഹിലിയ്യത്തിലും ഇസ്ലാമിലും നേതൃത്വത്തിന്റെ ഉന്നത സോപാനത്തിൽ അംഗീകരിക്കപ്പെട്ട ഉമർ (رضي الله عنه) പോലും ബിലാലിനെ رضي الله عنه നേതാവ് എന്ന് വിശേഷിപ്പികുയുർഹ്മായി. ഉമർ (رضي الله عنه) അബൂബക്കറിനെ رضي الله عنه ക്കുറിച്ചു ഇങ്ങനെ പറയുമായിരുന്നു നമ്മുടെ നേതാവിനെ  ബിലാലിനെ رضي الله عنه  മോചിപ്പിച്ച നേതാവാണ് അബൂബ ക്കർ رضي الله عنه.

മക്കയിലെ ബനൂജുമഹ് ഗോത്രക്കാരുടെ നീഗ്രോയായ ഒരടിമ സ്ത്രീയിൽ ബിലാൽ رضي الله عنه ജനിച്ചു. ഇസ്ലാമിന്റെ ബദ്ധശത്രുവായിരുന്ന ഉമയ്യത്തുബ്നുഖലഫ് ആ ഗോത്രത്തിന്റെ നായകനായിരുന്നു. നബി(ﷺ)യെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രബോധനത്തെക്കുറിച്ചും ബിലാൽ رضي الله عنه

മനസ്സിലാക്കി. തൽപര കക്ഷികളുടെ ദുഷ്പ്രചാരണം കഴമ്പില്ലാത്തതാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. മുഹമ്മദ്(ﷺ)ന്റെ വിശ്വസ്തത, സത്യസന്ധത, സ്വഭാവശുദ്ധി എന്നിവയടക്കമുള്ള കറപുരളാത്ത പൂർവ്വചരിത്രം ശരിക്ക് അറിയുകയും അംഗീകരിക്കുകയും ചെയ്തിരുന്ന ഉമയ്യത്തിനെപോലുള്ളവർ പ്രകടിപ്പിക്കുന്ന ശത്രുതയുടെയും മാൽസര്യത്തി ന്റെയും കാതലായ കാരണം ബനൂഹാശിമിന്ന് നേതൃത്വം കരസ്ഥമായേക്കുമോ എന്ന ഭയവും പൂർവ്വപിതാക്കളുടെ പാരമ്പര്യം പരിത്യജിക്കുന്നതിലുള്ള വിമുഖതയുമാണെന്ന് ബിലാർ (رضي الله عنه) മനസ്സിലാക്കി.

ബിലാൽ (رضي الله عنه) ഇസ്ലാം സ്വീകരിച്ചു. വിവരമറിഞ്ഞ ബനൂജുമഹ് മൃഗീയതയെ മറികടക്കുന്ന കിരാതമർദ്ദനം അദ്ദേഹത്തിന്റെ നേരെ ആരംഭിച്ചു. വിശ്വാസാദർശങ്ങളുടെ സംരക്ഷണത്തിന്നുവേമ്ലബ്ദി ബിലാൽ (رضي الله عنه) അനുഭവിച്ച ത്യാഗവും യാതനയും മുസ്ലിംകൾക്ക് മാത്രമല്ല, മനുഷ്യവർഗത്തിന്നുതന്നെയും നിസ്തുലമാതൃകയാണ്.  ആ... ഹാ.... നമ്മുടെ അടിമ മുഹമ്മദിനെ ﷺ പിൻതുടരുകയോ അവനെ മര്യാദ

പഠിപ്പിക്കുകതന്നെ വേണം. അവർ ബിലാലിനോട് رضي الله عنه പുതിയ വിശ്വാസത്തിൽ നിന്ന് പിന്തിരിയാൻ ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തി.

സത്യവിശ്വാസത്തിന്റെ മാധുര്യം ആസ്വദിച്ച ബിലാൽ رضي الله عنه ഭീഷണിക്ക് വഴങ്ങുമോ അവർ അദ്ദേഹത്തെ നഗ്നനാക്കി മരുഭൂമിയിലെ പൊള്ളുന്നവെയിലേറ്റ് പഴുത്തു നിൽക്കുന്ന ചരക്കല്ലിൽ മലർത്തികിടത്തി വലിയ പാറക്കല്ലുകൾ ഉരുട്ടിക്കൊണ്ട്വന്നു നെഞ്ചിൽവെച്ചു എല്ലാ ദിവസവും അവർ ഇതാവർത്തിച്ചു ചില ശത്രുക്കൾക്ക് പോലും അദ്ദേഹത്തോട് സഹതാപം തോന്നി. അവർ അദ്ദേഹത്തോട് പറഞ്ഞു ബിലാലെ, മനഃപൂർവ്വമല്ലെങ്കിലും ഒരു നല്ലവാക്ക് നീ ഞങ്ങളുടെ ദൈവങ്ങളെക്കുറിച്ച് നീ ഉച്ചരിക്കൂ എങ്കിൽ നിന്നെ ഒഴിവാക്കിത്തരാം  അഹദ്, അഹദ് അത് മാത്രം ബിലാൽ (رضي الله عنه) ഉരുവിട്ടു ശത്രുക്കൾ ലാത്തയുടെയും ഉസ്സയുടെയും നാമം ഉച്ചരിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചുകൊണ്ടിരുന്നു.

ആ നാമങ്ങൾ എന്റെ നാവിനു പഥ്യമല്ല ... ബിലാൽ رضي الله عنه പറഞ്ഞു. കഴുത്തിൽ കയറ് ബന്ധിച്ച് മക്കയിലെ തെരുവീഥിയിലൂടെ തെരുവുപിള്ളേർ അദ്ദേഹത്തെ വലിച്ചിഴച്ചു, ലാത്തയെയും ഉസ്സയെയും പ്രകീർത്തിക്കാൻ ആവശ്യപ്പെട്ടു.

ഒരിക്കൽ ശത്രുക്കൾ അദ്ദേഹത്തെ ആക്രമിച്ചുകൊണ്ടിരുന്നപ്പോൾ അബൂബക്കർ(رضي الله عنه ) അതിലെ നടന്നുവന്നു. വേദനതോന്നിയ അദ്ദേഹം അവരോട് ചോദിച്ചു ർഅല്ലാഹുവിൽ വിശ്വസിച്ച ഏകകാരണത്തിന് നിങ്ങൾ ഈ മനുഷ്യനെ ഇങ്ങനെ ദ്രോഹിക്കുകയോക്കബ്ബ ഉമയ്യത്തിനോട് പറഞ്ഞു ബിലാലിനെ എനിക്ക് വിൽക്കൂ, എത്രവില വേണമെങ്കിലും ഞാൻ തരാം. ഉമയ്യത്തിന് അത് വളരെ സന്തോഷമായി. അനുസരണമില്ലാത്ത അവനെ വിറ്റു കാശാക്കിയാൽ ശല്യം തീരുമല്ലോ അബൂബക്കർ (رضي الله عنه) ബിലാലിനെ വിലയ്ക്കുവാങ്ങി. രണ്ടുപേരും നബിﷺയുടെ അടുത്തുചെന്നു. അദ്ദേഹം സന്തോഷപൂർവ്വം ബിലാലിനെ സ്വതന്ത്രനാക്കി.

നബി(ﷺ)യും അനുയായികളും മദീനയിൽചെന്നു. പള്ളി പണിതു. നിത്യവും അഞ്ചുനേരം ബാങ്കുവിളിക്കണം. ഉച്ചത്തിൽ നിർവ്വഹിക്കാൻ കഴിയുന്ന ഒരാളെ അത് ഏൽപ്പിക്കേണ്ടിയിരുന്നു. നബി(ﷺ) ബിലാലിനെ رضي الله عنه നർദ്ദേശിച്ചു. അങ്ങനെ ഇസ്ലാമിന്റെ ആദ്യത്തെ മുഅദ്ദിനായി ബിലാൽ رضي الله عنه നിയമിതനായി. അല്ലാഹു അക്ബർ........... അല്ലാഹു അക്ബർ. ബിലാലി رضي الله عنه ന്റെ ആ ശബ്ദം ദിഗന്തങ്ങളിൽ മുഴങ്ങുമായിരുന്നു.

മുസ്ലിംകൾ ശത്രുക്കൾക്കെതിരെ ആദ്യത്തെ പ്രതിരോധ സമരത്തിന് സന്നാഹമെടുത്തു. ബദ്റിൽ ശത്രുക്കളുമായി ഏറ്റുമുട്ടി. ആ യുദ്ധത്തിൽ അഹദ് അഹദ് എന്ന മുദ്രവാക്യമാണ് നബി (ﷺ) അനുയായികൾക്ക് നിർദ്ദേശിച്ചുകൊടുത്തത്. ബിലാലിന്റെ യജമാനനായിരുന്ന ഉമയ്യത്ത് ബദർ യുദ്ധത്തിൽ പങ്കെടുക്കാൻ ആദ്യം ഉദ്ദേശിച്ചിരുന്നില്ല. അയാളുടെ തീരുമാനമറിഞ്ഞ സ്നേഹിതൻ ഉഖ്ബത്ത് ഒരു നെരുപ്പോടുമായി ഉമയ്യത്തിനെ സമീപിച്ചു പരിഹോസത്തോടെ പറഞ്ഞു എടോ, ഉമയ്യത്തേ നീ ഒരു സ്ത്രീയാണ് ഇതാ ഈ നെരിപ്പോടിൽ തീയിട്ട് കുളിരു കാഞ്ഞ നീ ഇവിടെ ഇരുന്നോളൂ, എങ്കിൽ നീ മരിക്കുകയില്ല. ഉഖ്ബത്തിന്റെ വേല ഉമയ്യത്തിന് കുറിക്കുകൊണ്ടു. ഉമയ്യത്ത് പുറപ്പെടാൻ തീരുമാ നിച്ചു. വിധിയുടെ ആഗ്രഹം നടപ്പിൽവരണമല്ലൊ. പണ്ട് ബിലാലിനെ അക്രമിക്കാൻ ഉമയ്യത്തിനെ പ്രേരിപ്പിക്കുന്നതും ഉഖബത്ത് തന്നെ ബദ്ർ രണാങ്കണത്തിൽ മുസ്ലിം സേനാനികളുടെ നാവിൽനിന്ന് അഹദ് അഹദ് എന്ന വചനം മുഴങ്ങിക്കൊണ്ടിരുന്നു.

ഇന്നലെ, നിരാലംബനായ തന്റെ അടിമയുടെ നാവിൽനിന്ന് ഉതിർന്നു വീണിരുന്ന അതേ വചനം ഇന്നു ഒരു സമൂഹത്തിന്റെ മുദ്രവാക്യമായി മാറിയിരിക്കുന്നു. ഉമയ്യത്തിന് ഉൾക്കിടിലമുണ്ടായി യുദ്ധം അതിന്റെ അന്ത്യഘട്ടത്തിലേക്ക് പ്രവേശിച്ചു. ഖറൈശികളുടെ തലമുതിർന്ന നേതാക്കൾ പലരും വധിക്കപ്പെട്ടു. പലരും തടവുകാരായി പിടിക്കപ്പെടുകയും ചെയ്തു ഉമയ്യത്ത് അബ്ദുറഹ്മാനുബ്നു ഔഫി(رضي الله عنه)നെ സമീപിച്ചു. അദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തിൽ തന്നെ ബന്ധനസ്ഥനാക്കി ജീവന് സുരക്ഷിതത്വം നൽകണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടുട്ടച്ഛ ഉമയ്യത്തും അബ്ദുറഹ്മാനുബ്നു ഔഫും رضي الله عنه വലിയ സ്നേഹിതാരായിരുന്നു. അദ്ദേഹം അത് സ്വീകരിച്ചു. ഉമയ്യത്തിന് അഭയംനൽകി തന്റെ അരികിലേക്ക് നിർത്തി. ഇത് കണ്ട ബിലാൽ (رضي الله عنه) ഉമയ്യത്തിന്റെമേൽ ചാടിവീണു.

ഇതാ സത്യനിഷേധികളുടെ തലവൻ. ഇവനെ വിട്ടേക്കരുത്. അബ്ദുറഹ്മാൻ (رضي الله عنه) പറഞ്ഞു ബിലാലേ അരുത്. ഇവനെ ഞാൻ തടവുകാരനാ  ക്കിയിരിക്കുന്നു. യുദ്ധം അവസാനിക്കുന്നതിന് മുമ്പ് തടവുകാരനാക്കുകയോ ബിലാൽ رضي الله عنه ചോദി ച്ചു. അദ്ദേഹം വിട്ടുതരികയില്ല എന്ന് മനസ്സിലാക്കിയ ബിലാൽ (رضي الله عنه) ഉച്ചത്തിൽ വിളിച്ചു പറഞ്ഞു അല്ലാഹുവിന്റെ സഹായികളെ ഓടിവരൂ, ഇതാ സത്യനിഷേധികളുടെ തലവൻ ഉമയ്യത്ത്, ഇവൻ രക്ഷപ്പെടുന്ന പക്ഷം ഞാൻ ജീവിച്ചിരിക്കുകയില്ല. തീർച്ചറ്റ അവിടെ ഓടിയെത്തിയ ചിലരുടെ സഹായത്തോടെ ബിലാൽ رضي الله عنه അവനെ വധിച്ചുകളഞ്ഞു.

തന്റെ കൈകൊണ്ട്തന്നെ പ്രതികാരം ചെയ്തു. മക്കാവിജയദിനം ആയിരങ്ങളുടെ അകമ്പടിയോടെ നബി(ﷺ) സന്തോഷത്തിന്റെ തക്ബീർ ആരവത്തോടെ മക്കയിൽ പ്രവേശിച്ചു. സത്യം വിജയ വൈജയന്തി നാട്ടി അസത്യം മണ്ണടിഞ്ഞു ഉസ്സയും ലാത്തയും ഹുബ്ലയും ഇനി ഒരിക്കലും തിരിച്ചുവരാത്തവിധം തുടച്ചുമാറ്റപ്പെട്ടു നബി (ﷺ ) ബിലാലുമൊത്ത് കഅ്ബാലയത്തിന്റെ ഉള്ളിൽ കയറി. ബിലാലിനോട് മുകളിൽ കയറി ബാങ്ക് വിളിക്കാൻ നബി (ﷺ ) കൽപ്പിച്ചു. അല്ലാഹു അക്ബർ അല്ലാഹു അക്ബർ.............. ഒരു പുതുയുഗത്തിന്റെ പ്രഖ്യാപനം നബി(ﷺ )യുടെ കൂടെ എല്ലാ ആപൽഘട്ടങ്ങളിലും ബിലാൽ പങ്കെടുത്തിരുന്നു.

നബി(ﷺ )യുടെ സ്നേഹഭാജനമായി മാറിയ അദ്ദേഹത്തെക്കുറിച്ച് നബി(ﷺ ) പറഞ്ഞു അദ്ദേഹം സ്വർഗ്ഗാവകാശിയാകുന്നു. ബിലാൽ رضي الله عنه സൽസ്വഭാവിയും എളിയവനുമായിരുന്നു. ഇന്നലെ വരെ അടിമയായിരുന്ന ഒരു നീഗ്രോവംശജനാണ് ഞാനെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു.   തനിക്കും തന്റെ സഹോദരനും വേണ്ടി വിവാഹാലോചന നടത്തിയപ്പോൾ അദ്ദേഹം തന്റെ പ്രതിശ്രുതവധുവിന്റെ പിതാവിനോട് പറയുന്നത് നോക്കൂ ഞാൻ ബിലാലാണ്. ഇതെന്റെ സഹോദരനും. നീഗ്രോവംശജരായ രണ്ടടിമകൾ ഞങ്ങൾ വഴിപിഴച്ചവരായിരുന്നു. അല്ലാഹു ഞങ്ങളെ സ്വതന്ത്രരാക്കി ഞങ്ങൾക്ക് നിങ്ങളുടെ മക്കളെ വിവാഹം ചെയ്തു തന്നാൽ നന്ദി. അല്ലെങ്കിൽ നിങ്ങളുടെ ഇഷ്ടം.

നബി (ﷺ) നിര്യാതനായി. അബൂബക്കർ رضي الله عنه ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. ബിലാൽ رضي الله عنه ഖലീഫയുടെ അടുത്തു ചെന്നു പറഞ്ഞു വന്ദ്യരായ ഖലീഫ, ഒരു മുഅ്മിനിന്റെ പ്രവർത്തനങ്ങളിൽ വെച്ച് അതിശ്രേഷ്ഠമായത് ദൈവമാർഗത്തിലുള്ള ജിഹാദാണെന്ന് നബി (ﷺ) പറയുന്നത് ഞാൻ കേട്ടിരുന്നു. അതുകൊണ്ട് ഞാൻ അതിർത്തിയിലേക്ക് സൈനികരോടൊപ്പം പോവുകയാണ്. ഖലീഫ ചോദിച്ചു ർബിലാലേ, താങ്കൾ പോയാൽ ഞങ്ങൾക്ക് ആര് ബാങ്ക് വിളിക്കും നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചുകൊണ്ട് ബിലാൽ رضي الله عنه പറഞ്ഞു അല്ലാഹുവിന്റെ റസൂലിന്നുശേഷം ഞാൻ ഒരാൾക്കും ബാങ്ക് വിളിക്കുകയില്ല. ഖലീഫ പറഞ്ഞു അത് ശരിയല്ല. അങ്ങ് മദീനയിൽതന്നെ നിൽക്കണം.

ഞങ്ങൾക്കുവേണ്ടി ബാങ്ക് വിളി നടത്തകയും വേണം. ബിലാൽ رضي الله عنه നിങ്ങളെന്നെ വിലയ്ക്കുവാങ്ങി മോചിതനാക്കിയത് നിങ്ങൾക്കുവേണ്ടി യാണെങ്കിൽ ഞാൻ നിങ്ങളുടെ കൽപന അനുസരിച്ചു ഇവിടെ നിൽക്കാം. അതല്ല അല്ലാഹുവിന്നുവേണ്ടിയാണ് എന്നെ മോചിപ്പിച്ചതെങ്കിൽ എന്നെ എന്റെ പാട്ടിന് വിട്ടേക്കണം ഖലീഫയുടെ സമ്മതപ്രകാരം അദ്ദേഹം സിറിയായിലെ അതിർത്തി പ്രദേശങ്ങളിലേക്ക് പോയി അവിടെ ജിഹാദിലേർപ്പെട്ടുകൊണ്ട് ജീവിച്ചു.

ഉമർ(رضي الله عنه) തന്റെ ഭരണകാലത്ത് ഒരിക്കൽ സിറിയ സന്ദർശിക്കുകയുണ്ടായി. അവിടെ ഉണ്ടായിരുന്ന സഹാബികൾ ഉമറി(رضي الله عنه) നോട് ശുപാർശ ചെയ്തു. ബിലാലി(رضي الله عنه)നോട് ഒരു പ്രാവശ്യമെങ്കിലും ബാങ്ക് വിളിക്കാൻ ഉപദേശിക്കണമെന്ന് ഉമറി(رضي الله عنه) ന്റെ നിർബന്ധപ്രകാരം അദ്ദേഹം ബാങ്ക് വിളി ആരംഭിച്ചു. ർഅശ്ഹദുഅന്ന മുഹമ്മദൻ റസൂലുല്ലാഹ്............... നബി (ﷺ)യുടെ നാമം ഉറക്കെ ഉച്ചരിക്കാൻ കഴിയാതെ ബിലാൽ (رضي الله عنه) പൊട്ടിക്കരഞ്ഞു.

സ്നേഹനിധിയും കരുണയുടെ നിറകുടവുമായിരുന്ന തങ്ങളുടെ പ്രയപ്പെട്ട ഗുരുവര്യന്റെ സ്മരണ ആ ശിഷ്യാരിൽ അലയടിച്ചുയർന്ന പള്ളിയിൽ അണപൊട്ടിയ ദുഃഖത്തിന്റെ അല പരന്നു. ഉമർ(رضي الله عنه) ഒരു കൊച്ചുകുട്ടിയെപ്പോലെ പൊട്ടിപ്പൊട്ടി കരഞ്ഞു. ബിലാലി(رضي الله عنه)ന്റെ അവസാനത്തെ ബാങ്കായിരുന്നു അത്. അദ്ദേഹം ഹിജ്റ ഇരുപതാം വർഷം തന്റെ അറുപത്തി മൂന്നാം വയസ്സിൽ ദമസ്കസിൽവെച്ചു നിര്യാതനായി. ബിലാലി(رضي الله عنه)ന്ന് സന്താനങ്ങളുണ്ടായിരുന്നില്ല.

No comments:

Post a Comment