Tuesday, November 29, 2022

സ്വഹാബികളുടെ ലഘു ചരിത്രം


പ്രവാചകൻ മുഹമ്മദ് നബി (സല്ലല്ലാഹു  അലൈഹിവല്ലമ) യുടെ അധ്യാപനങ്ങളിൽ (ഇസ്‌ലാമിൽ )വിശ്വസിച്ചവർ  എന്ന നിലയിൽ നബിയുടെ സദസ്സിൽ ഒരു നിമിഷമെങ്കിലും പങ്കെടുക്കുകയും ശേഷം മുസ്‌ലിം ആയി മരിക്കുകയും ചെയ്തവരെയാണ് സഹാബികൾ എന്ന് പറയുന്നത്. സ്വഹാബികളുടെ പേര് പറയുമ്പോൾ മുസ്‌ലിങ്ങൾ ആദരവോടെ റദ്വിഅല്ലാഹ് അന്ഹ് എന്ന് പറയുന്നു.

സഹാബി, സ്വഹാബാക്കൾ എന്നും ഇതേ അർത്ഥത്തിൽ ഉപയോഗിക്കുന്നു. വനിതകളെ സഹാബിയ്യ എന്നും പറയുന്നു. സന്തത സഹചാരി, എന്നർത്ഥം വരുന്ന സ്വഹബ (صَحِبَ) എന്നർത്ഥം വരുന്ന അറബി പദത്തിൽ നിന്നാണ് ഈ വാക്കുണ്ടായത്. 

Monday, November 28, 2022

ആദ്യം ഇസ്‌ലാം സ്വീകരിച്ച സ്വഹാബികൾ

ഖദീജാ ബിൻത് ഖുവൈലിദ്‌  رضي الله عنها

ഉമ്മുൽ ഫദ്ൽ ലുബാബ ബിൻത് ഹാരിസ്  رضي الله عنها

അലി ബിൻ അബീത്വാലിബ്‌‌   رضي الله عنه

അബൂബക്ർ സിദ്ദീഖ്‌ رضي الله عنه

സൈദ് ഇബ്ൻ ഹാരിത് رضي الله عنه

അബു-ദറ് അൽ ഗഫാരി رضي الله عنه

അബ്ദുറഹ്മാൻ ഇബ്ൻ ഔഫ് رضي الله عنه

അബു ഉബൈദ് ഇബ്ൻ ജറാഹ് رضي الله عنه

അബ്ദുല്ല ഇബ്ൻ മസൂദ്  رضي الله عنه

അമ്മാർ ബിൻ യാസിർ  رضي الله عنه

സുമയ്യ ബിൻത് ഖബ്ബാബ്   رضي الله عنها

‌ഉസ്‌മാൻ ബിൻ അഫ്ഫാൻ رضي الله عنه

അബ്ദുറഹ്മാൻ ഇബ്ൻ ഔഫ് رضي الله عنه

സുബൈർ ഇബ്ൻ അൽ-അവ്വാം رضي الله عنه

തൽഹ ഇബ്‌ൻ ഉബൈദുള്ളാഹ്  رضي الله عنه

സ‌ഈദ് ഇബ്ൻ അബി വക്കാസ്  رضي الله عنه

കഹ്ബാബ് ഇബ്ൻ അൽ-അരാത്ത് رضي الله عنه

ബിലാൽ ഇബ്‌ൻ രിബാഹ്  رضي الله عنه

അസ്മ ബിൻത് അബു അബു ബക്കർ     رضي الله عنها

ഫാത്തിമ ബിൻത് അൽ ഖത്താബ്   رضي الله عنها

സഈദ്‌ ഇബ്ൻ സൈദ്‌ رضي الله عنه

‌ഉമർ ബിൻ ഖതാബ്‌ رضي الله عنه

ഹംസ ഇബ്ൻ അബ്ദുൽ മുത്വലിബ് رضي الله عنه

ഉമ്മു സൽമ ഹിന്ദ് ബിൻത് അബി ഉമയ്യ 

അബ്ദുല്ല ഇബ്ൻ അബ്ദുൽ അസദ്  رضي الله عنه

സൗദ ബിൻത് സമ  رضي الله عنها

Sunday, November 27, 2022

സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ട 10 സഹാബികൾ

ഇമാം അഹമ്മദ്, അബൂദാവൂദ്, ഇബ്നു മാജ തുടങ്ങിയവർ ഉദ്ദരിച്ച ഒരു ഹദീസ് അനുസരിച്ച് താഴെപ്പറഞ്ഞിരിക്കുന്ന സഹാബികൾക്ക് സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ടു.

അബൂബക്ർ സിദ്ദീഖ്‌  رضي الله عنه

ഉമർ ബിൻ ഖതാബ്‌ رضي الله عنه

ഉസ്‌മാൻ ബിൻ അഫ്ഫാൻ  رضي الله عنه

‌അലി ബിൻ അബീത്വാലിബ്‌‌ رضي الله عنه

തൽഹ ഇബ്‌ൻ ഉബൈദുള്ളാഹ് رضي الله عنه

സുബൈർ ഇബ്നുൽ-അവ്വാം  رضي الله عنه

അബ്ദുറഹ്മാൻ ഇബ്ൻ ഔഫ്  رضي الله عنه

സ‌അദു ബ്ൻ അബീ വഖാസ്  رضي الله عنه

അബു ഉബൈദ് ഇബ്ൻ ജറാഹ്  رضي الله عنه

സഈദു ബ്ൻ സൈദ്‌  رضي الله عنه

Saturday, November 26, 2022

അബൂബക്കർ സിദ്ദീഖ്‌ [റദിയള്ളാഹു അൻഹു]

ആദ്യത്തെ ഇസ്‌ലാമിക ഖലീഫ ആയിരുന്നു അബൂബക്കർ സിദ്ദീഖ് [റദിയള്ളാഹു അൻഹു] എന്ന് വിളിക്കപ്പെടുന്ന അബ്‌ദുല്ലാഹിബ്നു അബീഖുഹാഫ [റദിയള്ളാഹു അൻഹു] (അറബി: عبد الله بن أبي قحافة) (ജീവിതകാലം: 573 - 634 ഓഗസ്റ്റ് 23).

 ബാല്യകാലം മുതൽ തന്നെ പ്രവാചകൻ മുഹമ്മദ് നബി ﷺ യുടെ  കൂട്ടുകാരനായിരുന്ന, പുരുഷൻമാർക്കിടയിൽനിന്നും ഇസ്‌ലാം മതം സ്വീകരിച്ച ആദ്യ വ്യക്തിയാണ്‌ ഇദ്ദേഹം. മൂന്നാം ഖലീഫ ഉസ്മാൻ  رضي الله عنه ഉൾപ്പെടെ നിരവധി പ്രമുഖർ ഇദ്ദേഹം മുഖേനയാണ് ഇസ്‌ലാം സ്വീകരിച്ചത്. മുസ്‌ലിമായതിന്റെ പേരിൽ ശത്രുപക്ഷത്ത് നിന്ന് ക്രൂര മർദ്ദനങ്ങൾക്കിരയായി കൊണ്ടിരുന്ന ബിലാൽ അടക്കമുള്ള എട്ട് അടിമകളെ വിലക്ക് വാങ്ങി അദ്ദേഹം സ്വതന്ത്രരാക്കുകയുണ്ടായി.  മുഹമ്മദ് നബി ﷺ  പറയുന്ന ഏതുകാര്യങ്ങളും സംശയം കൂടാതെ വിശ്വസിച്ചതുകൊണ്ടാണു “സിദ്ദീഖ്” എന്ന പേര് ലഭിച്ചത്. പ്രവാചകന്‌ ശേഷം ആദ്യ ഇസ്‌ലാമിക ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഖുർ‌ആൻ ഇന്ന് കാണുന്ന വിധം ഗ്രന്ഥരൂപത്തിൽ ക്രോഡീകരിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു.

മുഹമ്മദുനബി ﷺ യുടെ പത്നി ആയിശ رضي الله عنها യുടെ പിതാവായ ഇദ്ദേഹം ഒരു വ്യാപാരികൂടിയായിരുന്നു.


ആദ്യത്തെ ഇസ്‌ലാമിക ഖലീഫ ആയിരുന്നു അബൂബക്കർ സിദ്ദീഖ് [റദിയള്ളാഹു അൻഹു] എന്ന് വിളിക്കപ്പെടുന്ന അബ്‌ദുല്ലാഹിബ്നു അബീഖുഹാഫ [റദിയള്ളാഹു അൻഹു] (അറബി: عبد الله بن أبي قحافة) (ജീവിതകാലം: 573 - 634 ഓഗസ്റ്റ് 23).

 ബാല്യകാലം മുതൽ തന്നെ പ്രവാചകൻ മുഹമ്മദ് നബി ﷺ യുടെ  കൂട്ടുകാരനായിരുന്ന, പുരുഷൻമാർക്കിടയിൽനിന്നും ഇസ്‌ലാം മതം സ്വീകരിച്ച ആദ്യ വ്യക്തിയാണ്‌ ഇദ്ദേഹം. മൂന്നാം ഖലീഫ ഉസ്മാൻ  رضي الله عنه ഉൾപ്പെടെ നിരവധി പ്രമുഖർ ഇദ്ദേഹം മുഖേനയാണ് ഇസ്‌ലാം സ്വീകരിച്ചത്. മുസ്‌ലിമായതിന്റെ പേരിൽ ശത്രുപക്ഷത്ത് നിന്ന് ക്രൂര മർദ്ദനങ്ങൾക്കിരയായി കൊണ്ടിരുന്ന ബിലാൽ അടക്കമുള്ള എട്ട് അടിമകളെ വിലക്ക് വാങ്ങി അദ്ദേഹം സ്വതന്ത്രരാക്കുകയുണ്ടായി.  മുഹമ്മദ് നബി ﷺ  പറയുന്ന ഏതുകാര്യങ്ങളും സംശയം കൂടാതെ വിശ്വസിച്ചതുകൊണ്ടാണു “സിദ്ദീഖ്” എന്ന പേര് ലഭിച്ചത്. പ്രവാചകന്‌ ശേഷം ആദ്യ ഇസ്‌ലാമിക ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഖുർ‌ആൻ ഇന്ന് കാണുന്ന വിധം ഗ്രന്ഥരൂപത്തിൽ ക്രോഡീകരിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു.

മുഹമ്മദുനബി ﷺ യുടെ പത്നി ആയിശ رضي الله عنها യുടെ പിതാവായ ഇദ്ദേഹം ഒരു വ്യാപാരികൂടിയായിരുന്നു.


ബാല്യം, യൗവനം

ക്രിസ്ത്വാബ്ദം 573 ൽ മക്കയിലെ ഖുറൈശി ഗോത്രത്തിലെ ബനൂതൈം വംശത്തിലാണ്‌ അബൂബക്ക رضي الله عنه വിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവിന്റെ നാമം ഉഥ്‌മാൻ അബൂ ഖുഹാഫ എന്നും മാതാവിന്റെ പേര് സൽ‌മ ഉമ്മുൽ ഖൈർ എന്നുമായിരുന്നു. അബൂബക്കർ رضي الله عنه ജനിച്ചപ്പോൾ അദ്ദേഹത്തിന്‌ നൽകപ്പെട്ട നാമം അബ്ദുൽ ക‌അ്ബ എന്നായിരുന്നു. ക‌അ്ബയുടെ അടിമ എന്നർത്ഥം വരുന്ന ആ പേര്‌ ഇസ്‌ലാം സ്വീകരണത്തോടെ അബ്ദുല്ല (ദൈവത്തിന്റെ ദാസൻ) എന്ന് മാറ്റി.

വെളുത്ത് മെലിഞ്ഞ ശരീര പ്രകൃതമായിരുന്നു അബൂബക്ക رضي الله عنه നുണ്ടായിരുന്നത്. ഒരു സമ്പന്നകുടുംബത്തിലാണ്‌ അബൂബക്ക رضي الله عنه ന്റെ ജനനം. മറ്റു അറബ് കുട്ടികളെപ്പോലെ തന്നെ അദ്ദേഹം തന്റെ കുട്ടിക്കാലം ചെലവഴിച്ചത് ബദുക്കളുടെ ഇടയിലായിരുന്നു. അഹ്‌ൽ-ഇ- ബ‌ഈർ (ഒട്ടകങ്ങളുടെ ആളുകൾ-ഒട്ടകങ്ങളോട് പ്രത്യേകമായ ഒരു പ്രിയം സൂക്ഷിക്കുന്നവർ) എന്നായിരുന്നു ബദുക്കൾ സ്വയം വിശേഷിപ്പിച്ചിരുന്നത്.

ഇമാം സുയൂത്തിയുടെ "തഹ്‌രീക്കെ ഖുലുഫ" എന്നഗ്രന്ഥത്തിലെ വിവരണമനുസരിച്ച് ചെറുപ്രായത്തിലേ അബൂബക്കർ വിഗ്രഹാരാധനയിൽ താല്പര്യമില്ലാത്ത ആളായിരുന്നു. പത്ത് വയസ്സായപ്പോൾ പിതാവിന്റെ കൂടെ കച്ചവടസംഘമായിച്ചേർന്ന് അബൂബക്കർ സിറിയയിലേക്ക് പോയി. ആ സമയം 12 വയസ്സുള്ള മുഹമ്മദ്   ﷺ നബിയും  കച്ചവടസംഘത്തോടൊപ്പം ഉണ്ട്.

മക്കയിലെ മറ്റു സമ്പന്ന കച്ചവടകുടുംബത്തിലെ കുട്ടികളെപ്പോലെ അബുബക്കർ رضي الله عنه  സാക്ഷരനും കവിതകളോട് താല്പര്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയുമായിരുന്നു. വർഷാവർഷം ഉക്കാദിൽ നടക്കുന്ന കാവ്യസദസ്സിലും അദ്ദേഹം പങ്കെടുക്കുമായിരുന്നു. ഓർമ്മശക്തിയിൽ മികച്ചു നിന്നിരുന്ന അബൂബക്കർ رضي الله عنه ന്‌ അറബ് ഗോത്രങ്ങളുടെ വംശപരമ്പരകൾ കൃത്യമായി അറിയാമായിരുന്നു.

AD 591 ൽ തന്റെ 18-ആം വയസ്സിൽ അദ്ദേഹം വ്യാപാരത്തിലേക്ക് തിരിയുകയും കുടുംബവ്യാപാരമായ വസ്ത്രവ്യാപാരം ഒരു തൊഴിലായി സ്വീകരിക്കുകയും ചെയ്തു. ഇദ്ദേഹത്തിന് നാലു ഭാര്യമാർ ഉണ്ടായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ അബൂബക്കർ  رضي الله عنه നിരന്തരം വ്യാപാരയാത്രകൾ നടത്തി. യെമൻ, സിറിയ കൂടാതെ മറ്റിടങ്ങളിലും അദ്ദേഹം ഈ ആവശ്യാർഥം സഞ്ചരിച്ചു. കൂടുതൽ സമ്പാദ്യവും അനുഭവങ്ങളും ഈ യാത്രകൾ അദ്ദേഹത്തിന്‌ സമ്മാനിച്ചു. നല്ല വ്യാപാരോന്നതി കൈവന്ന് അബൂബക്കർ رضي الله عنه  ന്‌ സാമൂഹ്യ പദവിയിലും പ്രാധാന്യം ലഭിച്ചു. പിതാവ് ജീവിച്ചിരിക്കെ തന്നെ അബൂബക്കർ رضي الله عنه തന്റെ ഗോത്രത്തിന്റെ പ്രധാനിയായി അംഗീകാരം നേടി. ഗോത്രത്തിലെ തർക്കങ്ങൾക്ക് പരിഹാരം തേടി അദ്ദേഹത്തെയാണ്‌ ആളുകൾ സമീപിച്ചിരുന്നത്.


ഇസ്‌ലാം സ്വീകരണം

മുഹമ്മദ് നബി ﷺ ദൈവദൂതനാണെന്ന് പ്രഖ്യാപിച്ചതും ഇസ്‌ലാമിന്റെ പുനഃരുജ്ജീവനം വിളംബരം ചെയ്തതും യെമനിൽ നിന്ന് വ്യാപാര യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ അബൂബക്കർ رضي الله عنه നോട് അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കൾ അറിയിച്ചിരുന്നു. മുഹമ്മദ് നബി ﷺ യുടെ  പ്രവാചകത്വം അംഗീകരിക്കുന്ന ആദ്യത്തെ പുരുഷനാണ്‌ അബൂബക്കർ സിദ്ദീഖ്  رضي الله عنه . എന്നാൽ എല്ലാവിഭാഗത്തിലുമുള്ള പണ്ഡിതന്മാരുടേയും വീക്ഷണപ്രകാരം പരസ്യമായി ഇസ്‌ലാം സ്വീകരിക്കുന്ന ആദ്യത്തെ പുരുഷൻ അലിയ്യുബിനു അബീത്വാലിബ്  رضي الله عنه  ആണ്‌. പക്ഷേ ഇസ്‌ലാം സ്വീകരിക്കുമ്പോൾ അദ്ദേഹത്തിന്‌ പ്രായപൂർത്തിയായിരുന്നില്ല. മുഹമ്മദ് നബി ﷺ യുടെ കുടുംബത്തിൽ ഉൾപ്പെടാത്ത പരസ്യമായി ഇസ്‌ലാമിൽ വിശ്വാസം പ്രകടിപ്പിക്കുന്ന ആദ്യ വ്യക്തിയും അബൂബക്കർ رضي الله عنه.


അബൂബക്കർ رضي الله عنه  ന്റെ ഇസ്‌ലാം സ്വീകരണം, ഇസ്‌ലാമികചരിത്രത്തിൽ ഒരു നാഴികക്കല്ലായിരുന്നു. അടിമ സമ്പ്രദായം മക്കയിൽ നടമാടിയിരുന്ന കാലമായിരുന്നു അത്. സ്വതന്ത്രനായ ഒരാൾ അക്കാലത്ത് ഇസ്‌ലാം സ്വീകരിക്കുകയാണെങ്കിൽ, അദ്ദേഹത്തിന്‌ എതിർപ്പുണ്ടെങ്കിൽ പോലും, തന്റെ ഗോത്രത്തിന്റെ എല്ലാവിധ സം‌രക്ഷണവും കിട്ടിയിരുന്നു. അടിമകൾക്ക് പക്ഷേ അത്തരത്തിലുള്ള സം‌രക്ഷണം ലഭ്യമായിരുന്നില്ല. അവർ പീഡനങ്ങൾക്ക് വിധേയരായിരുന്നു. താൻ വിശ്വസിക്കുന്ന ആദർശത്തിനായി തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് അദ്ദേഹം നൽകി.. പുതിയ വിശ്വാസം സ്വീകരിച്ചതിന്റെ ഫലമായി പീഡനങ്ങൾ‍ക്കിരയായ എട്ട് അടിമകളെ വിലക്കു വാങ്ങി അദ്ദേഹം സ്വതന്ത്രരാക്കി.

അബൂബക്കർ رضي الله عنه മോചിപ്പിച്ച അടിമകളിൽ മിക്കവരും ഒന്നുകിൽ സ്ത്രീകളോ അല്ലെങ്കിൽ പുരുഷന്മാരിലെ ദുർബലരായവരോ ആയിരുന്നു. കരുത്തരും ചെറുപ്പക്കാരുമായവരെ മോചിപ്പിച്ചിരുന്നെങ്കിൽ അവർ നിനക്ക് ഉപകാരപ്പെടുമായിരുന്നില്ലേ എന്ന തന്റെ പിതാവിന്റെ ചോദ്യത്തിന്‌ അബൂബക്കർ  رضي الله عنهന്റെ മറുപടി താൻ അടിമകളെ മോചിപ്പിക്കുന്നത് ദൈവ മാർഗ്ഗത്തിലാണ്‌, തനിക്ക് വേണ്ടിയല്ല എന്നായിരുന്നു. താഴെ പറയുന്ന ഖുർ‌ആൻ സൂക്തം ഈ ഉദ്ദേശ്യാർഥം ഇറങ്ങിയതാണ്‌ എന്ന് പണ്ഡിതർ അഭിപ്രായപ്പെടുന്നു.

"എന്നാൽ, ആർ (ദൈവമാർഗ്ഗത്തിൽ) ധനം നൽകുകയും (ദൈവധിക്കാരത്തെ) സൂക്ഷിക്കുകയും നന്മയെ സത്യമായി അംഗീകരിക്കുകയും ചെയ്തുവോ അവന്‌ നാം സുഗമമായതിലേക്ക് വഴിയൊരുക്കിക്കൊടുക്കുന്നു."(ഖുർ‌ആൻ-92,5-7)

അബൂബക്കർ  رضي الله عنه ന്റെ  മതസ്വീകരണം, ഇസ്‌ലാമിന്‌ വളരെയധികം ഗുണകരമായി ഭവിച്ചു. അദ്ദേഹം വഴി നിരവധിയാളുകൾ ഇസ്‌ലാം സ്വീകരിച്ചു. തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെ അദ്ദേഹം ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. മറ്റുള്ളവർ ഇസ്‌ലാമിനെ മതമായി തിരഞ്ഞെടുക്കാൻ കാരണമാകും വിധത്തിലായിരുന്നു അബൂബക്കർ رضي الله عنه ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്തത്.


ഖുറൈശികളുടെ പീഡനം

ഇസ്‌ലാമിക പ്രബോധന കാലഘട്ടത്തിലെ ആദ്യ മൂന്ന് വർഷം , മുസ്‌ലിംകൾ തങ്ങളുടെ വിശ്വാസം രഹസ്യമാക്കി വെക്കുകയായിരുന്നു. പ്രാർത്ഥനകളും രഹസ്യമായിട്ടായിരുന്നു. എ.ഡി 613 ൽ പ്രവാചകൻ ﷺ  ജനങ്ങളെ ഇസ്‌ലാമിലേക്ക് പരസ്യമായി ക്ഷണിക്കാൻ തീരുമാനിച്ചു. പ്രവാചകനോട് വിശ്വാസം പുലർത്തുന്നുവെന്ന പ്രഖ്യാപനം നടത്തുന്നതിനായി വിളിച്ചു ചേർത്ത ആദ്യ പൊതുയോഗത്തെ അഭിസംബോധന ചെയ്തത് അബൂബക്കർ  رضي الله عنه ആയിരുന്നു. രോഷാകുലനായ ഒരു ഖുറൈശി യുവാവ് അബൂബക്കറിന്റെ അടുത്തേക്ക് പാഞ്ഞടുക്കുകയും ബോധരഹിതനാവുന്നത് വരെ അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഈ സംഭവത്തെ തുടർന്ന് അബൂബക്കറിന്റെ മാതാവും ഇസ്‌ലാം സ്വീകരിച്ചു. നിരവധി തവണ അബൂബക്കർ  رضي الله عنه  ഖുറൈശികളുടെ പീഡനത്തിനു വിധേയമായിട്ടുണ്ട്.


മക്കയിലെ അവസാന വർഷങ്ങൾ

ക്രിസ്താബ്ദം 617 ൽ ബനൂ ഹാഷിം കുടുംബത്തിനെതിരെ ഖുറൈശികൾ ബഹിഷ്കരണം പ്രഖ്യാപിച്ചു. മുഹമ്മദ് നബി ﷺ  യും  ബനൂ ഹാഷിമിൽപ്പെടുന്ന അദ്ദേഹത്തിന്റെ അനുയായികളും മക്കയിൽ നിന്ന് ബഹിഷ്‌കൃതരായി. ബനൂ ഹാഷിം വിഭാഗവുമായുള്ള എല്ലാ സാമൂഹിക ബന്ധങ്ങളും വിഛ്ചേദിക്കപ്പെടുകയും അവർ ജയിലിലടക്കപ്പെട്ടവരെ പോലെ ആവുകയും ചെയ്തു. അതിനു മുമ്പ് തന്നെ ധാരാളം മുസ്‌ലിംകൾ അബീസീനിയയിലേക്ക് (ഇന്നത്തെ എത്യോപ്യ) പലായനം ചെയ്തു.


സിദ്ദീഖ് എന്ന നാമം

620 ൽ പ്രവാചകന്റെ ഇസ്രാഅ്‌ മിഅ്‌റാജ് (രാപ്രയാണം) സംഭവത്തെ ആദ്യമായി വിശ്വസിക്കുന്ന വ്യക്തി അബൂബക്കർ  رضي الله عنه യിരുന്നു. സത്യസന്ധൻ, നേരായവൻ എന്നീ അർത്ഥങ്ങൾ വരുന്ന "സിദ്ദീഖ്" എന്ന നാമം പ്രവാചകന്റെ രാപ്രയാണത്തിൽ യാതൊരു സംശയവും പ്രകടിപ്പിക്കാതെ വിശ്വസിച്ചത് കൊണ്ട് നൽകപ്പെട്ടതാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.


മദീനയിലേക്കുള്ള പലായനം

622 ൽ മദീനയിലെ മുസ്‌ലിംകൾ ക്ഷണിച്ച പ്രകാരം മുസ്‌ലിംകളോട് മദീനയിലേക്ക് പലായനം ചെയ്യാൻ മുഹമ്മദ് നബി   ﷺ കൽ‌പിച്ചു. പലായനം നടന്നത് വിവിധ സംഘങ്ങളായാണ്‌. അലി  رضي الله عنه  ആയിരുന്നു മക്കയിൽ ഒടുവിലായി ഉണ്ടായിരുന്നത്. അദ്ദേഹത്തിനു അവിടെ ചില ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നു. മക്കക്കാർ പ്രവാചകനെ ഏൽപിച്ചിരുന്ന കടങ്ങൾ കൊടുത്തു തീർക്കുന്നതിനു വേണ്ടി അലിയെ  رضي الله عنه
 ആയിരുന്നു ഏല്പിച്ചിരുന്നത്. മാത്രമല്ല ഇക്‌രിമയുടെ നേതൃത്വത്തിൽ ഖുറൈശി സംഘം പ്രവാചകനെ കൊലചെയ്യാനായി വന്നപ്പോൾ പ്രവാചകന്റെ കിടക്കയിൽ പ്രവാചകന്‌  ﷺ പകരം അലി رضي الله عنه  യായിരുന്നു കിടന്നത്. പ്രവാചകനെ പ്രതീക്ഷിച്ചു വന്ന ഖുറൈശികൾ അലി رضي الله عنه  യാണെന്ന് മനസ്സിലാക്കി തിരിച്ചു പോവുകയായിരുന്നു. ഇതിനിടയിൽ മദീനയിലേക്കുള്ള പ്രവാചകന്റെ പലായനത്തിൽ അബൂബക്കർ  رضي الله عنه   പ്രവാചകനെ അനുഗമിച്ചു. ഖുറൈശികളുടെ അപകടം കാരണം മദീനയിലേക്കുള്ള പാതയല്ല അവർ തിരഞ്ഞെടുത്തത്. പകരം എതിർ ദിശയിൽ സഞ്ചരിച്ച് മക്കയിൽ നിന്ന് തെക്ക്മാറി അഞ്ചു മൈലോളം ദൂരത്തിലുള്ള "തൂർ" മലയിൽ അവർ അഭയം പ്രാപിക്കുകയായിരുന്നു. അബൂബക്കർ  رضي الله عنه   ന്റെ മകൻ അബ്ദുല്ലാ ഇബ്നു അബൂബക്കർ  رضي الله عنه  ഖുറൈശികളുടെ പദ്ധതികളൂം സംസാരങ്ങളും ശ്രവിച്ച് രാത്രിയിൽ ആ വിവരങ്ങൾ, ഗുഹയിലുള്ള പ്രവാചകനും അബൂബക്കർ  رضي الله عنه   നും എത്തിച്ചു കൊടുക്കും. അബൂബക്കറിന്റെ മകൾ അസ്മാ ബിൻ‌ത് അബീബക്‌ർ എല്ലാദിവസവും ഇരുവർക്ക് ഭക്ഷണം എത്തിക്കുമായിരു‍ന്നു. അതുപോലെ അബൂബക്കറിന്റെ ഭൃത്യൻ ആമിർ എല്ലാ രാത്രികളിലും ആടുകളുമായി ഗുഹാമുഖത്ത് എത്തുകയും അവർക്കായി പാൽ നൽകുകയും ചെയ്യും. ഖുറൈശികൾ എല്ലാ ഭാഗത്തേക്കും പ്രവാചകനെ പിടികൂടുന്നതിനായി ആളുകളെ അയച്ചു. ഒരു സംഘം ഗുഹയുടെ അടുത്തുവരെ എത്തിയതായിരുന്നു. പക്ഷേ പ്രവാചകനേയും അബൂബക്കർ  رضي الله عنه  നേയും കണ്ടെത്താനിയില്ല.


മുഹമ്മദ് നബി ﷺ യുമായുള്ള ബന്ധം

ചെറുപ്പം മുതലേ നബി ﷺ യുടെ അടുത്ത കൂട്ടുകാരനായിരുന്നു അബൂബക്കർ  رضي الله عنه . ഈ ബന്ധം അവസാനം വരെ നിലനിൽക്കുകയും ചെയ്തു. അബൂബക്കർ  رضي الله عنه ന്റെ മകൾ ആഇശയെ നബി  ﷺ വിവാഹം കഴിക്കുകയുണ്ടായി. നബി ﷺ യുടെ അഭാവത്തിൽ നമസ്കാരത്തിന്‌ നേതൃത്വം നൽകാൻ അബൂബക്കർ  رضي الله عنه നെയാണ്‌ ഏൽപ്പിച്ചിരുന്നത്. മുഹമ്മദ് നബി ﷺ മദീനയിലേക്ക് പലായനം (ഹിജ്‌റ ) ചെയ്യുമ്പോൾ സഹയാത്രികനായി അബൂബക്കർ  رضي الله عنه  ഉണ്ടായിരുന്നു.

ഹിജ്ര ഒമ്പതാം വർഷം ഹജ്ജിന്റെ നേതാവായി പ്രവാചകൻ ഇദ്ദേഹത്തെ നിയോഗിച്ചു. അനാരോഗ്യം മൂലം മദീനയിൽ പ്രാർഥന നയിക്കാൻ സാധിക്കാതെ വന്നപ്പോൾ ആ ജോലിയും മുഹമ്മദ് നബി അബൂബക്കറെയാണ് ഏല്പിച്ചത്. ഇക്കാരണങ്ങളാൽ ഇദ്ദേഹത്തെയാണ് തന്റെ പിൻഗാമിയായി പ്രവാചകൻ കണ്ടുവച്ചിരുന്നത് എന്ന അഭിപ്രായം ശക്തിപ്പെട്ടു.



ഖിലാഫത്ത്

മുഹമ്മദ് നബി ﷺ യുടെ നിര്യാണത്തിന്‌ ശേഷം ഇസ്‌ലാമിക സമൂഹത്തിന്റെ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് അബൂബക്കർ  رضي الله عنه ആയിരുന്നു. ഉമർ   رضي الله عنه അദ്ദേഹത്തിന്റെ പേര്‌ നിർ‍ദേശിക്കുകയും സമൂഹം അദ്ദേഹത്തിന്‌ ബൈഅത്ത് (അനുസരണ പ്രതിജ്ഞ) ചെയ്യുകയുമാണ്‌ ഉണ്ടായത്

നബി ﷺ  യുടെ മരണശേഷം അനുചരൻമാർക്കിടയിൽ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധിയെ ദൃഢനിശ്ചയത്തോടും സാമർഥ്യത്തോടുംകൂടി അബൂബക്കർ رضي الله عنه  നേരിട്ടു. പേർഷ്യ, ഇറാഖ്, പലസ്തീൻ എന്നിവിടങ്ങളിലെ മിക്ക ഭാഗങ്ങളും അബൂബക്കർ رضي الله عنه ന്റെ ഭരണകാലത്ത് കീഴടക്കപ്പെട്ടിരുന്നു. നീതിനിഷ്ഠയുടേയും നിസ്വാർഥതയുടെയും മഹനീയ മാതൃകയായിരുന്നു ഇദ്ദേഹത്തിന്റെ രണ്ടു വർഷത്തെ ഭരണം. ഒരു സാമ്രാജ്യത്തിന്റെ അധിപനായിരുന്നുവെങ്കിലും വളരെ ലളിതമായ ജീവിതമാണ് ഇദ്ദേഹം നയിച്ചത്. മർദനമേറ്റ് വലയുന്ന വിശ്വാസികളായ അടിമകളെ വിലയ്ക്കുവാങ്ങി മോചിപ്പിക്കാൻ ഇദ്ദേഹം തന്റെ ധനത്തിൽ വലിയൊരു ഭാഗം ചെലവാക്കിയത്രെ. മരണസമയത്ത് തന്റെ കൈവശം ഉണ്ടായിരുന്ന ചില്ലറ നാണയങ്ങൾപോലും പൊതുഭണ്ഡാരത്തിലേക്ക് തിരിച്ചടയ്ക്കാൻ ഇദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.


മരണം

ഹിജ്റ പതിമൂന്നാം വർഷം ജമാദുൽ ആഖിർ ഇരുപത്തി ഒന്നിന്‌ (634 ഓഗസ്റ്റ് 23-ന്) അബൂബക്കർ  رضي الله عنه മരണമടഞ്ഞു. മദീനയിൽ മുഹമ്മദ്  നബി ﷺ യുടെ  ഖബറിന് സമീപമാണ് ഇദ്ദേഹത്തിന്റെ ശരീരം മറവുചെയ്തിരിക്കുന്നത്.



ഏകദൈവത്തെ മാത്രം ആരാധിക്കാന്‍ ഇബ്റാഹീം (അ) നിര്‍മ്മിച്ച കഅബ പില്‍ക്കലത്ത് വിഗ്രഹങ്ങളുടെ കേദാരമായി മാറി. നൂറുകണക്കില്‍ വിഗ്രങ്ങള്‍ അവിടെ പ്രതിഷ്ഠിക്കപ്പെട്ടു.

ലാത്ത, ഉസ്സ, മാനാത്ത, ഉസാഫ്, നാഇല, ഹുബ്ല ഇവയെല്ലാം അവിടത്തുക്കാര്‍ ആരാധിച്ചിരുന്ന പ്രധാന വിഗ്രഹങ്ങളായിരുന്നു. ഒരോ ഗോത്രത്തിന്നും അവരുടെതായ പ്രതേ്യക വിഗ്രഹങ്ങള്‍. സൂര്യനെയും മലക്കുകളെയും ജിന്നുകളെയും നക്ഷ്ത്രങ്ങളെയും ആരധിച്ചിരുന്നവര്‍ വേറെയും. ചൂരുക്കം ചില പ്രകൃതി വാദക്കാരും. ഏകദൈവാരാധന അവിടെ സാമാന്യമായി അപരിചിതമായിരുന്നു എന്നുപറയാം അവര്‍ ഇബ്റാഹീമിൻ്റെ താവഴിക്കാണു് ഞങ്ങള്‍ എന്ന് ജല്പിക്കാറുായിരുന്നെങ്കിലും

സൃഷ്ടികളെ ആരാധിക്കുന്നതിന്ന് പകരം സ്രഷ്ടാവിനെ മാത്രമേ ആരധിക്കാവൂ എന്ന് സമര്‍ത്ഥിച്ചു ചുരുക്കം ചില വ്യക്തികള്‍ അക്കലത്തുണ്ടായിരുന്നുവത്രെ. അബൂഖൈസ്ബുനുഅനസ്, ഖുസ്സുബ്നുസാഇദ, സൈദുബ്നു അംറ്ബ്നു നുഫൈല്‍, വറഖത്തുബ്നു നൗഫല്‍ എന്നിവര്‍ അത്തരക്കാരില്‍ ഉള്‍പ്പെടുന്നു. വരാനിരിക്കുന്ന പ്രവാചകനെകുറിചും പാരത്രിക ജീവിതത്തെ സംബന്ധിച്ചും പരമ്പരാഗതമായ ചില കേട്ടുകേള്‍വികളും ധാരണകളും അവര്‍ വെച്ചുപുലര്‍ത്തിയിരുന്നു. വിഗ്രഹാരാധന വെറുക്കുകയും അതിൻ്റെ യുക്തിഹീനതയെകുറിച്ച് ജനങ്ങളെ ഉപദേശിക്കുകയും ചെയ്തിരുന്നു.

പ്രവാചകൻ്റെ ആഗമനത്തിനു തൊട്ടുമുമ്പ് മക്കാനിവാസിക്കള്‍കിടയില്‍ ജീവിച്ച അവര്‍ അക്കലത്തെ പണ്ഡിതരും ബുദ്ധിജീവികളും സാഹിത്യകാരാരുമായിരുന്നു. ഏകദൈവത്തെക്കുറിച്ചും പരലോക ജീവിതത്തെ സംബന്ധിച്ചും വരാനിരിക്കുന്ന ഒരു പ്രവാചകൻ്റെ ആഗമനത്തെക്കുറിച്ചും അവരുടെ കവിതളും പ്രസംഗങ്ങളും ധാരാളമായിരുന്നു.

 നബി(സ)യുടെ പ്രവാചകത്വലബ്ധിക്ക് മുമ്പ് അബൂബക്കര്‍ അത്തരക്കാരുമായി ചങ്ങാത്തം പുലര്‍ത്തിയിരുന്നു. ജീവിതത്തില്‍ ഒരിക്കലും വിഗ്രഹാരധന ചെയ്യത്ത ആളയിരുന്നു അദ്ദേഹം. എല്ലാ പ്രതിഷ്ഠികളേയും അദ്ദേഹം വെറുത്തു. അതു നിമിത്തം ഏകദൈവവാദികളായ ഇവരുടെ സാമിപ്യവും അഭിപ്രയവും അബൂബക്കര്‍ വിലമതിച്ചു. സത്യമാര്‍ഗ്ഗത്തിൻ്റെ വെള്ളി വെളിച്ചവുമായി തൻ്റെ ജനതയ്ക്ക് ദൈവത്താല്‍ ഒരുവഴികാട്ടി നിയുക്തനാവുകതന്നെ ചെയ്യും എന്ന് അബൂബക്കര്‍ ദൃഢമായി വിശ്വസിച്ചു.

 സൈദുബ്നു അംറിൻ്റെയും ഖുസ്സുബ്നുസാഇദയുടെയും ഉപദേശങ്ങളും കവിതകളും അബൂബക്കര്‍ ധാരാളമായി ശ്രദ്ധിച്ചു. ഒരിക്കല്‍ കഅബാലയത്തിൻ്റെ ഭിത്തിയില്‍ ചാരിനിന്ന് സൈദ് ഇങ്ങനെ പാടി

ഭീമാകാരമായ പാറക്കഷ്ണങ്ങള്‍ വഹിച്ചുനില്‍ക്കുന്ന ഈ പര്‍വ്വതങ്ങള്‍ ഏതൊരു ശക്തിക്ക് കീഴ്പ്പെട്ടിരിക്കുന്നുവോ അവന് അവൻ്റെ ശരീരവും കീഴ്പ്പെട്ടിരിക്കുന്നു ശുദ്ധജലം പൊഴിക്കുന്ന കാര്‍മേഘങ്ങള്‍ ഏതൊരു നാഥന് 
കീഴ്പ്പെട്ടിരിക്കുന്നുവോ അവനുമാത്രം എൻ്റെ ശരീരം കീഴ്പ്പെട്ടിരിക്കുന്നു സൈദിൻ്റെ കവിതകേട്ട അബൂബക്കര്‍(റ) പറഞ്ഞു ഇബറാഹീമിൻ്റെ നാഥനാണ, ഇത് സത്യമാകുന്നു. എങ്കിലും സംശയാതീതമായ ഒരു ദൃഢജ്ഞാനം ലഭിക്കുന്നതിന്ന് ഞങ്ങള്‍ എത്രമാത്രം പൊറുക്കേണ്ടിവരും ദൈവം ഒരു പ്രവാചകനെ നിയോഗിക്കുക. അദ്ദേഹം അവര്‍ക്ക് സന്ദേശം നല്കുക. പാരത്രിക ജീവിതത്തെ കുറിച്ച് വ്യക്തമായ ജ്ഞാനം ലഭിക്കുക. അത് സാക്ഷാത്ക്കരിക്കരിക്കപ്പെടുമോ പ്രതീക്ഷയോടു കൂടി കാത്തിരുന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു അബൂബക്കര്‍ (റ).

മക്കയിലെ കുബേരനും വര്‍ത്തകപ്രമുഖനുമായിരുന്നു അദ്ദേഹം. കച്ചവടത്തിന് വേിണ്ടി ദൂരദിക്കുകള്‍ സന്ദര്‍ശിക്കുമായിരുന്നു. പ്രധാനമായും സിറിയ. നബി(സ)യുടെ നിയുക്ത ഘട്ടത്തില്‍ അദ്ദേഹം സിറിയയിലായിരുന്നു. നാട്ടിലെന്നപോലെ താന്‍ തേടുന്ന സത്യത്തെക്കുറിച്ചു വിദേശത്തുവെച്ചും തൻ്റെ സമാന ചിന്താഗതിക്കരോട് അദ്ദേഹം സംസാരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുമായിരുന്നു. പഴയ വേദങ്ങളില്‍ പാണ്ഡിത്യം ലഭിച്ച പല പുരോഹിതരും പണ്ഡിതരും അബൂബക്കറി(റ)നെ പോലെ ഒരു പ്രവചകൻ്റെ ആഗമനം അടുത്തുകഴിഞ്ഞിരുന്നു എന്ന് വിശ്വസിച്ചവരായിരുന്നു. തങ്ങള്‍ പ്രതീക്ഷിക്കുന്ന പ്രവാചകൻ്റെ ആഗമനം എവിടെയായിരിക്കുമെന്ന കാര്യത്തില്‍പോലും അവര്‍ക്ക് ധാരണയുായിരുന്നു. ഇബ്റാഹീ(അ)മിൻ്റെയും ഇസ്മാഈലി(അ)ൻ്റെയും ജീവിതത്തിന്നും ത്യാഗസമ്പൂര്‍ണ്ണമായ സംഭവങ്ങള്‍ക്കും സാക്ഷിയായ മക്കയില്‍ ആകുമെന്നായിരുന്നു അവരുടെ അഭിപ്രയം.

ഒരിക്കല്‍ അബൂബക്കര്‍(റ) സിറിയയില്‍ വെച്ച് ഒരു സ്വപ്നം കണ്ടു. ആകാശത്തില്‍നിന്ന് ചന്ദ്രന്‍ ഇറങ്ങിവന്നു മക്കയുടെ മുകളില്‍ അത് ഛിന്നഭിന്നമായി ഒാരോ കഷ്ണവും ഒാരോ വീടുകളില്‍ ചെന്നെത്തി. പിന്നീട് ആ കഷ്ണങ്ങള്‍ ഒത്തുകൂടി പൂര്‍വ്വസഥിതി പ്രാപിച്ച് അബൂബക്കറി(റ)ൻ്റെ മടിയില്‍ വന്നു വീണു.

അത് ഒരു അര്‍ത്ഥഗര്‍ഭമായ സ്വപ്നമാണെന്ന് തോന്നിയ അദ്ദേഹം അവിടെ ഉണ്ടായിരുന്ന ഭക്തനായ ഒരു പുരോഹിതനെ സമീപിച്ചു സ്വപ്നവിവരമറിയിച്ചു.

 സ്വപ്നം കേട്ടു പ്രസന്നവദനായ പുരോഹിതന്‍ പറഞ്ഞ് അദ്ദേഹത്തിൻ്റെ ആഗമനം അടുത്തിരിക്കുന്നു.

അബൂബക്കര്‍(റ) ചോദിച്ചു ആരുടെ ആഗമനം നാം പ്രതീക്ഷിക്കുന്ന പ്രവാചൻ്റെതോ പുരോഹിതന്‍ അതേ നിങ്ങള്‍ അദ്ദേഹത്തില്‍ വിശ്വസിക്കും. അതു നിമിത്തം സൗഭാഗ്യവാനായിത്തീരുകയും ചെയ്യും. അബൂബക്കറി(റ)ൻ്റെ സാര്‍ത്ഥവാഹകസംഘം മക്കയിലേക്കു തിരിച്ചു ദീര്‍ഘനാളത്തെ സിറിയാ വാസത്തിനു ശേഷം മക്കയുടെ കവാടത്തിലേക്ക് 
അബൂബക്കറിനെ എതിരേൽക്കാൻ ഒരു ചെറിയ സംഘം നടന്നു ചെന്നു, അബൂജഹലിൻ്റെ നേതൃത്വത്തിൽ അവർ പരസ്പരം ആശ്ലേഷിച്ചു . അഭിവാദനം നടത്തി. അബൂജഹൽ ചോദിച്ചു  നിൻ്റെ സ്നേഹിതനെക്കുറിച്ചു നീ വല്ലതും പറഞ്ഞുകേട്ടോ
അബൂബക്കർ ചോദിച്ചു മുഹമ്മദുൽ അമീനെക്കുറിച്ചാണോ ചോദിക്കുന്നത് അബൂജഹൽ അതേ, ബനൂഹാശിമിലെ ആ അനാഥനെക്കുറിച്ചുതന്നെ. അവൻ ഒരു പുതിയ വാദവുമായി ഇറങ്ങിയിരിക്കുന്നു. അബൂബക്കർ അതേ, ഞാനും കേട്ടു നമ്മുടെ ജനങ്ങളും കേട്ടു.
അബൂജഹൽ ആകാശത്ത് ഒരു ദൈവമുണ്ട്. നാം അവനെ മാത്രമേ ആരാധിക്കാവൂ എന്ന സംന്ദേശവുമായി ദൈവം അവനെ നിയോഗിച്ചിരിക്കുന്നുവത്രെ നമ്മുടെ പൂർവ്വികർ ആരാധിച്ചുപോന്ന ഇലാഹുമാരെ കൈവെടിയുകയും ചെയ്യണമത്രെ.
അബൂബക്കർ ദൈവം അദ്ദേഹത്തിനു ദിവ്യബോധനം നൽകി എന്ന് അദ്ദേഹം അവകാശപ്പെടുന്നുണ്ട എങ്ങനെയണത്രെ ദൈവം അദ്ദേഹത്തോട്
സംസാരിച്ചത് അബൂജഹൽ ഹിറാഗുഹയിൽ വന്ന് ജിബിരീൽ എന്ന മലക്കാണത്രെ അദ്ദേഹത്തോട് സംസാരിച്ചത്.
അബൂബക്കറിൻ്റെ വദനം പ്രസന്നമായി. അനർഘമായ എതോ ഒന്ന് എത്തിപ്പിടിക്കാൻ കഴിഞ്ഞ ഒരു സന്തോഷത്തോടെ അദ്ദേഹം മന്ദഹസിച്ചു.
ശാന്തമായി പറഞ്ഞു അദ്ദേഹം അങ്ങനെ പറഞ്ഞെങ്കിൽ അത് സത്യം തന്നെയായിരിക്കും അബൂബക്കറിൻ്റെ അഭിപ്രായം അബൂജഹലിന്ന് ഒരു വലിയ സ്ഫോടനമായാണു അനുഭവപ്പെട്ടത്.
വീട്ടിൽ മടങ്ങി എത്തിയ അബൂബക്കർ(റ) നബി(സ)യെ തേടിയിറങ്ങി. ഖദീജയും നബി(സ)യും വീട്ടിലിരിക്കുകയായിരുന്നു. നബി(സ) അബൂബക്കറെ(റ) സ്വീകരിച്ചു.അവർ സംസാരമാരംഭിച്ചു. അബൂബക്കർ(റ) ചോദിച്ചു ജനങ്ങൾ നിങ്ങളെകുറിച്ചു പറഞ്ഞുകേൾക്കുന്നത് ശരിയാണോ നബി(സ) എന്താണവർ പറയുന്നത് അബൂബക്കർ(റ) അല്ലാഹുവിനെ മാത്രമെ ആരധിക്കവു, അവനു പങ്കുകാരില്ല എന്ന സന്ദേശവുമായി ദൈവം എന്നെ നിയോഗിച്ചിരിക്കുന്നു എന്നു താങ്കൾ അവകാശപ്പെടുന്നുവെന്നു നബി(സ) അതേ എന്നിട്ട് നിങ്ങൾ അവരോട്
എന്തുപറഞ്ഞു അബൂബക്കർ(റ) അദ്ദേഹം അങ്ങിനെ പറഞ്ഞെങ്കിൽ അത് സത്യമായിരിക്കുമെന്നാണു ഞാൻ പറഞ്ഞത് നബി(സ) സന്തോഷവാനായി
അബൂബക്കറി(റ)നെ ആശ്ലേഷിച്ചു. നെറ്റിയിൽ ചുംബിച്ചു. ഹിറാഗുഹയിൽവെച്ചുണ്ടായ സംഭവം വിവരിച്ചു. പ്രഥമസന്ദേശമായ വചനങ്ങൾ അബൂബക്കറി(റ)ന്നു ഓതികേൾപ്പിക്കുകയും ചെയ്തു. ഭയഭക്തിയോടുകൂടി ശ്രന്ധാപൂർവ്വം അബൂബക്കർ(റ) വചനം ശ്രവിച്ചു നബി(സ)യുടെ വലതുകൈ തൻ്റെ ഇരു കൈകളിലമർത്തി. എഴുന്നേറ്റുനിന്നു
അദ്ദേഹം പറഞ്ഞു അങ്ങ് സത്യസന്ധനും വിശ്വസ്തനുമായ പ്രവാചകനാകുന്നു.
അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹ്... അങ്ങിനെ അബൂബക്കർ(റ) ഇസ്ല്ലാമിലെ ഒന്നാമാത്തെ പുരുഷ അംഗമായിത്തീർന്നു. അബൂഖുഹാഫ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ഉസ്മാൻ ആയിരുന്നു അബൂബക്കറി(റ)ൻ്റെ പിതാവ്. അവരുടെ പരമ്പര നബി(സ)യുടെ പിതാമഹാരിൽ പെട്ട മുർറത്തുമായി ബന്ധ്പ്പെട്ടതാണ്. സഖറിൻ്റെ പുത്രി സൽമയായിരുന്നു മാതാവ്. അവർക്ക് ഉമ്മുൽ ഖൈർ എന്ന ഓമനപ്പേരു കൂടിയുായിരുന്നു.
പിതാവ് അബൂഖുഹാഫ ദീർഘകാലം ജീവിച്ചു. ഇസ്ലാമിനെ അദ്ദേഹം ആദ്യഘട്ടത്തിൽ വെറുക്കുകയും എതിർക്കുകയും ചെയ്തിരുന്നു.മക്കാ വിജയദിവസം അബൂബക്കർ(റ)തൻ്റെ പിതാവിനെ നബി(സ)യുടെ സന്നിധിയിൽ കൂട്ടിക്കൊണ്ടുവന്നു. തൊണ്ണൂറു തികഞ്ഞ ഒരു പടുവൃദ്ധനായിരുന്നു
അന്ന് അദ്ദേഹം. താടിയും തലമുടിയും പാൽനുരപോലെ വെളുത്തിരുന്നു. നബി(സ) അദ്ദേഹത്തിന് സാക്ഷ്യവചനം ചൊല്ലിക്കൊടുത്തു. അദ്ദേഹം ഇസ്ലാം സ്വീകരിച്ചു. ഹിജ്റ 14 ൽ മരണപ്പെടുമ്പോൾ അദ്ദേഹത്തിന് 97 വയസ്സു പ്രായമായിരുന്നു. കാഴ്ച നഷ്ട്പ്പെട്ടു പരീക്ഷീണിതനായിരുന്നു അദ്ദേഹം.
അബൂബക്കർ(റ)ൻ്റെ ആഗമനം ഇസ്ലാമിക പ്രബോധനത്തിൻ്റെ നാന്ദി കുറിച്ചു. വരാനിരിക്കുന്ന ഒരു മഹാവിപ്ലവത്തിൻ്റെ തുടക്കം. ഖദീജ(റ)യും അലി(റ)യും സൈദുബ്നു ഹാരിസ(റ)യും മാത്രമായിരുന്നു അന്ന് ഇസ്ലാമിലെ അംഗങ്ങൾ ഒരു സ്ത്രിയും ഒരു ദരിദ്രബാലനും ഒരു അടിമയും. അബൂബക്കർ(റ) പ്രചാരണം തുടങ്ങി. ഉസ്മാനുബ്നുഅഫ്ഫാൻ, സുബൈർ, അബ്ദുറഹ്മാനുബ്നു ഔഫ്, സഅ്ദുബ്നു അബീവഖാസ്, ത്വൽഹത്ത്(റ) എന്നി പ്രസിദ്ധരായ സഹാബിമാർ ഇസ്ലാമിലെക്ക് വന്നത് അബൂബക്കറി(റ)ൻ്റെ പ്രബോധന പ്രവർത്തനം നിമിത്തമായിരുന്നു.
അനന്തരജീവിതത്തിൽ അബൂബക്കർ(റ) നബി(സ)യുടെ വലംകൈയും ഉറ്റ കൂട്ടാളിയുമായിതീർന്നു. മുഹമ്മദും അബൂബക്കറും ഒരു കാര്യത്തിൽ യോജിച്ചു കഴിഞ്ഞാൽ അത് തള്ളിക്കളയാവുന്നതല്ല എന്ന് മക്കാനിവാസികൾക്കറിയാമായിരുന്നു. അതുനിമിത്തം അബൂബക്കറി(റ)ൻ്റെ പ്രബോധനപ്രവർത്തനത്തിന് നല്ല ഫലമുണ്ടായി. പ്രസിദ്ധരായ പലരും അദ്ദേഹത്തിൻ്റെ വഴിക്ക് ഇസ്ലാം സ്വീകരിച്ചു. ഉസ്മാനുബ്നു മള്ഊൻ, അബൂഉബൈദ, അബൂസൽമ, ഖാലിദ്ബ്നു സഊദ് എന്നിങ്ങനെ പലരും. നബി(സ)ക്ക് അദ്ദേഹം ഒരിക്കലും കൂട്ടുപിരിയാത്ത ഒരു തുണയായിരുന്നു. സന്തോഷത്തിലും സന്താപത്തിലും ആപൽഘട്ടങ്ങളിലും നിർഭയാവസ്ഥയിലുമൊക്കെ. അബൂബക്കറി(റ)ൻ്റെ സമ്പത്തും ശരീരവും നബി(സ) നിർദ്ദേശിച്ച മാർഗ്ഗത്തിൽ സമർപ്പിക്കപ്പെട്ടു.
നബി(സ) അദ്ദേഹത്തെക്കുറിച്ച് പറയുകയുായി നമുക്ക് സഹായം നൽകിയ ഒരാൾക്കും നാം പ്രത്യുപകാരം നൽകാതിരുന്നിട്ടില്ല. അബൂബക്കറിന്നൊഴികെ. അദ്ദേഹം നൽകിയ സഹായത്തിൻ്റെ പ്രതിഫലം അന്ത്യനാളിൽ അല്ലാഹുതന്നെയാണ് നൽകേണ്ടത്. അബൂബക്കറിൻ്റെ സമ്പത്ത് നമുക്ക് ഉപകാരപ്പെട്ടപോലെ മറ്റൊരാളുടെതും ഉപകരിച്ചിട്ടുമില്ല.
മറ്റൊരിക്കൽ നബി(സ) പറഞ്ഞു ഇസ്ലാമിനെ മുന്നിൽ വെച്ചു കൊടുത്തപ്പോൾ ഏതൊരാളും പ്രഥമഘട്ടത്തിൽ ഒരു വിമുഖത കാണിക്കാതിരുന്നില്ല അബൂബക്കർ(റ) ഒഴികെ, അദ്ദേഹം അങ്ങനെയായിരുന്നില്ല. ഒട്ടും സംശയിക്ക ാതെ അത് സ്വീകരിച്ചു. അദ്ദേഹത്തിൻ്റെ ഈ സ്വഭാവം ഒരിക്കൽ മാത്രമല്ലായിരുന്നു. പലപ്പോഴും അത് അങ്ങനെയായിരുന്നു. നബി(സ) എന്തുപറയുന്നുവോ അദ്ദേഹം അത് അപ്പടി വിശ്വസിക്കും വീുവിചാരമോ സംശയമോ പ്രകടിപ്പിക്കാറുണ്ടായിരുില്ല.
ഒരിക്കൽ നബി(സ) കഅ്ബയുടെ സമീപത്ത് ചിന്താമഗ്ന്നായി ഇരിക്കുകയായിരുന്നു. അബൂജഹൽ അടുത്തു ചെന്നു പരിഹാസപൂർവ്വം ചോദിച്ചു അല്ലാ, മുഹമ്മദേ ഇന്ന് പുതിയ വല്ലതുമുണ്ട നബി(സ) തല ഉയർത്തി അബൂജഹലിനോടു പറഞ്ഞു ഉണ്ട്, ഇന്നലെ രാത്രി ഞാൻ സിറിയയിലെ ബൈത്തുൽ മുഖദ്ദസിലേക്ക് ആനയിക്കപ്പെട്ടു. അബൂജഹൽ നേരം പുലർന്നപ്പോഴേക്കും ഞങ്ങളുടെ അടുത്ത് മടങ്ങി എത്തുകയും ചെയ്തു അല്ലേ
നബി(സ) അതേ അബൂജഹൽ ഒരു പുതിയ സന്ദർഭം കൈവന്ന സംന്തോഷത്തോടെ തൻ്റെ കൂട്ടുകാരോടു ആർത്തട്ടഹസിച്ചു സഹോദരാരേ, വരൂ, ഇതാ മുഹമ്മദിൻ്റെ പുതിയ വാർത്ത അവർ ഒാടിക്കൂടി ഇപ്രാവിശ്യം തൻ്റെ അനുയായികൾ മുഹമ്മദിനെ കൈയൊഴിയുമെന്ന് അവർ കണക്കുകൂട്ടി. അത്രമാത്രം അസംഭവ്യമാണല്ലോ പുതിയ വാദം. അബൂജഹൽ കൂട്ടുകാർക്ക് വിശദീകരീച്ചുകൊടുത്തു. മുസ്ലിംകൾക്കിടയിൽ അഭിപ്രായ വ്യത്യാസം സൃഷ്ടിക്കാൻ അവർ കിണഞ്ഞു ശ്രമിച്ചു. ഒരു സംഘം അബൂബക്കറി(റ)ൻ്റെ സമീപത്ത് ചെന്നു. അവർ അദ്ദേഹത്തെ വിളിച്ചു ച്ചൾഅബൂബക്കർ, വളരെ അത്ഭുതമായിട്ടു് നിൻ്റെ കൂട്ടുകാരൻ്റെ പുതിയ വാദംഅബൂബക്കർ(റ) എന്താണുണ്ടായത് അവർ പറഞ്ഞു ബുദ്ധിശൂന്യമായ വാദം എങ്ങിനെ നിങ്ങളിതൊക്കൊ സഹിക്കും  ഇന്നലെ രാത്രി നിൻ്റെ  കൂട്ടുക്കാരൻ ബൈത്തുൽ മുഖദ്ദസിൽ പോയത്രെ പുലരുന്നതിന്ന് മുമ്പ് മടങ്ങിവരികയും ചെയ്തു ഇതെക്കെ നിങ്ങൾ വിശ്വസിക്കുന്നുല്ലോ അബൂബക്കർ(റ) പറഞ്ഞു അദ്ദേഹം അങ്ങനെ പറഞ്ഞെങ്കിൽ അത് സത്യം തന്നെയായിരിക്കും. ഒരു സംശയവുമില്ല. ഞങ്ങൾ എന്തിന് സംശയിക്കണം അതിലുപരി എത്ര വലിയ കാര്യങ്ങളാണ് ഞങ്ങൾ വിശ്വസിക്കുന്നത്.
ആകാശലോകത്ത് നിന്ന് പ്രഭാതത്തിലും പ്രദോഷത്തിലും അദ്ദേഹത്തിനു ലഭിക്കുന്ന വൃത്താന്തം വിശ്വസിച്ചവരാണ് ഞങ്ങൾ. അതിലുപരിയുണ്ട ഇത് അബൂബക്കർ(റ) നബി(സ)യുടെ അടുത്തുചെന്നു. നബി(സ) കഅബയുടെ പരിസരത്ത് തന്നെ ഉണ്ടായിരൂന്നു. അദ്ദേഹം നബി(സ)യെ ആശ്ലഷിച്ചശേഷം ഇങ്ങനെ പറഞ്ഞു പ്രവാചകരേ അങ്ങ് സത്യസന്ധനാണ് അങ്ങു സത്യസന്ധനാണ്, ദൈവം സാക്ഷി നബി(സ) പറയുന്ന എല്ലാ കാര്യങ്ങളും സംശയലേശമനേ്യ അപ്പടി വിശ്വസിക്കുകയും അംഗികരിക്കുകയും ചെയ്തത് നിമിത്തം അദ്ദേഹത്തിന് സിദ്ദീഖ് (സത്യം അംഗികരിക്കുന്നവൻ) എന്ന ബഹുമതി നാമം ലഭിക്കുകയുായി.
പലായനത്തിൽ നബി(സ)യുടെ കൂടെ പോവാൻ അവസരം ലഭിച്ചത് അബൂബക്കറി(റ)ൻ്റെ  നിസ്തുലമായ ഒരു സൗഭാഗ്യമായിരുന്നു. നബി(സ)യെ സംബന്ധിച്ചിടത്തോളം ആ യാത്രയിലുപരി ഒരു ആപൽഘട്ടമുണ്ടായിരുന്നില്ലല്ലോ. ശത്രുക്കൾ ഒന്നടങ്കം നബി(സ)യെ അകപ്പെടുത്താനും നശിപ്പിക്കനും ഒരുങ്ങിയ ഘട്ടം ആത്മരക്ഷയ്ക്കു വേിണ്ടി പർവ്വത ഗുഹയിൽ ഒളിച്ചിരിക്കേണ്ടിവന്നു.
അബൂബക്കർ(റ) അല്ലാതെ മറ്റൊരു തുണയുായിരുന്നില്ല. ശത്രുക്കളുടെ പാതവിന്യാസം കേട്ടു ഭയവിഹ്വലനായ അബൂബക്കർ(റ) നബി(സ) യോടു ചോദിക്കുന്നു നബിയേ, അതാ അവർ നമ്മെ കാണും, കാൽ നമ്മുടെ കഥയെന്താകും മാർവിടത്തിൽ തടവി സമാശ്വസിപ്പിച്ചുകൊു നബി(സ) പറയുന്നു. അബൂബക്കർ, ഭയപ്പെടേ നമ്മോടപ്പം അല്ലാഹുവുണ്ട് ഹിജ്റയെ സംബന്ധിച്ച് ഖുർആൻ വിവരിച്ചപ്പോൾ അബൂബക്കറി(റ)നെക്കുറിച്ച് വിശേഷിപ്പിച്ചത് നബി(സ)യുടെ സാഹിബി(സഹചരൻ) എന്നായിരുന്നു. നബി(സ)യും കൂട്ടുകാരനും സുരക്ഷിതരായി മദീനയിൽ എത്തി. അനന്തരം നബി(സ)യുടെ സംഭവബഹുലമായ ജീവിതത്തിൽ അബൂബക്കർ(സ)സന്തതസഹചാരിയും താങ്ങുംതണലുമായും നിലകൊണ്ടു. യുദ്ധത്തിലും സന്ധിയിലും സമാധാനത്തിലുമെല്ലാം ഒന്നുപോലെ ഇസ്ലാമിക ചരിത്രത്തിലെ അടർത്തി എടുക്കാൻ കഴിയാത്ത ഒരു അനിവാര്യ ഘടകമായിരുന്നു അബൂബക്കറി(റ)ൻ്റെ ജീവിതം.
നബി(സ)യും കൂട്ടുകാരും മദീനയിൽ ഒരു പള്ളി നിർമ്മിക്കൻ തീരുമാനിച്ചു. സ്വതന്ത്രമായി സ്ര്ഷ്ടാവിനെ ആരധിക്കാൻ ഒരു കേന്ദ്രം ആദ്യമായി നിർമ്മിച്ച പള്ളിയായിരുന്നു അത്. ഖുബാ മസ്ജിദ്. അതിൻ്റെ ഒന്നമത്തെ കല്ല് നബി(സ)യുടെ കൈകൊണ്ടു സ്ഥാപിച്ചു രണ്ടാമത്തെത് അബൂബക്കറി(റ)ൻ്റെ വകയും പിന്നിടാണ് നബി(സ) മദീനയിലെ മസ്ജിദുനബവിക്ക് തറക്കല്ലിട്ടത്. ഇസ്ലമിലെ ആസ്ഥാനമായിത്തീർന്ന പ്രസ്തുത പള്ളിയുടെ സ്ഥലം നൽകിയത് മദീനയിലെ രണ്ട് അനാഥ ബാലാരായിരുന്നു. ബനുന്നജ്ജാർ ഗോത്രക്കാരായിരുന്നു അവർ. പള്ളിയുടെ സ്ഥലം നബി(സ)ക്ക് പ്രതിഫലം കൂടാതെ നൽകാനാണ് അവർ തിരുമാനിച്ചതെങ്കിലും നബി(സ) അതു സ്വീകരിച്ചില്ല. വിലയ്ക്കുവാങ്ങാനാണ് നബി(സ) തിരുമാനിച്ചത്. അതിന് അബൂബക്കർ(റ) സ്വന്തം ധനം ചെലവഴിക്കുകയും ചെയ്തു.
ബദ്റിലും ഉഹ്ദിലും അബൂബക്കറി(റ)ൻ്റെ ത്യാഗം നിസ്തുലമായിരുന്നു ഉഹ്ദിൽ മുസ്ലിം സൈന്യം അടിപതറുകയും നബി(സ) അക്രമിക്കപ്പെടുകയും ചെയ്തപ്പൊൾ സ്ഥിരചിത്തതയോടെ പൊരുതിയ ചുരുക്കം ചിലരിൽ ഒരാളായിരുന്നു അബൂബക്കർ(റ). രണാങ്കണങ്ങളിൽ നബി(സ) സൈനിക നേതൃത്വം ഏല്പ്പിക്കാറുായിരുന്നു അദ്ദേഹത്തെ. അദ്ദേഹത്തിൻ്റെ വിശ്വാസവും പക്വതയും മറികടക്കാൻ ആർക്കുംകഴിമായിരുന്നില്ല.
ഹുദൈബിയാ സന്ധി വ്യവസ്ഥയെക്കുറിച്ച് സഹാബികൾക്കിടയിൽ മുറുമുറുപ്പുായി. ഉമർ(റ) പോലും അതിൽ അസന്തുഷ്ട്നായിരുന്നു. ഉമറി(റ)നെ സമാശ്വസിപ്പിച്ച്കൊണ്ട് അബൂബക്കർ പറയുന്നത് നോക്കു നബി(സ) അല്ലാഹുവിൻ്റെ ദൂതനാകുന്നു. അദ്ദേഹത്തിന്ന് തെറ്റുപറ്റുകയില്ല. അത്കൊണ്ടു നബി(സ)യ്ക്ക് എതിരായി ഉമർ ഒന്നും പറയരുത്. നബി(സ) നമുക്ക് എപ്പോഴും സഹായിയകുന്നു ദാനത്തിൽ അദ്വതീയനായിരുന്നു അദ്ദേഹം. മത്സരബുദ്ധിയോടുകൂടി അദ്ദേഹത്തെ മറികടക്കാൻ ശ്രമിച്ച പലരും പരാജയപ്പെടുകയാണുായത് റോമിലെ കൈസർ മദീനയെ ആക്രമിക്കാൻ ഒരുങ്ങുന്നു എന്ന വാർത്ത പരന്നു. മുസ്ലിംകൾ സാമ്പത്തികമായി വളരെ വിഷമിച്ച ഒരു ഘട്ടമായിരുന്നു അത്.
പ്രതിരോദത്തിന് വേണ്ടി തയ്യാറെടുക്കാൻ നബി(സ)യുടെ ആഹ്വാനമുണ്ടായി. എല്ലാവരോടും സാമ്പത്തിക സാഹായം ആവശ്യപ്പെട്ടു. നബി(സ)യുടെ മുമ്പിൽ സംഭാവനകളുടെ കൂമ്പാരം ഉസ്മാനും(റ) ഉമറും(റ) ഭാരിച്ച സംഖ്യകൾ തന്നെ സമർപ്പിച്ചു. അബൂബക്കറും (റ) മുൻപന്തിയിലായിരുന്നു. പലരും ആകെ സ്വത്തിൻ്റെ ഒരു വിഹിതമായിരുന്നു സമർപ്പിച്ചിരുന്നതെങ്കിൽ അബൂബക്കർ(റ) തൻ്റെ കുടുംബത്തിന് വേണ്ടി ബാക്കിവെച്ചത് അല്ലാഹുവിനെയും റസൂലിനെയും മാത്രമായിരുന്നു.
ഒരു വിഷയത്തിലും ആ മഹാനുഭാവനെ കവച്ചുവെക്കാൻ ഒരാൾക്കും കഴിഞ്ഞില്ല. അഗാധമായ പാണ്ഡിത്യമായിരുന്നു അദ്ദേഹത്തിൻ്റെത് ദീർഘദൃഷ്ടിയും നിശ്ചയദാർഢ്യവും അപാരമായിരുന്നു. വിനയത്തിലും ഉദാരമനസ്കതയിലും ആർക്കും മാതൃകയുമായിരുന്നു നബി(സ) രോഗഗ്രസ്തനായപ്പോൾ നമസ്ക്കാരത്തിന് നേതൃത്വം നൽകാൻ അദ്ദേഹത്തെയാണ് ഏല്പിച്ചത്. ഹിജ്റ ഒമ്പതാം വർഷത്തിൽ ഇസ്ലാമിലെ ഒന്നാമത്തെ ഹജ്ജ് നിർവ്വഹണത്തിന് നേതാവായി നിയോഗിക്കപ്പെട്ടത് അബൂബക്കർ(റ) ആയിരുന്നു.
നബി(സ) വഫാത്തായപ്പോൾ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനെ സംബന്ധിച്ചു വളരെയേറെ അഭിപ്രായവ്യത്യാസവും വാഗ്വാദവും നടന്നു. മുഹാജിറുകളും അൻസാരികളും നേതൃത്വത്തിനു വേണ്ടി അവകശമുന്നയിച്ചു. അവർ ബനു സാഇദയുടെ ഹാളിൽ സമ്മേളിച്ചു. അബൂബക്കർ(റ) കുഴപ്പമൊതുക്കാൻ ശ്രമിച്ചു. അദ്ദേഹം നേതൃത്വം മുജാഹിറുകളായ ഖുറൈശികൾക്ക് ലഭിക്കേതിൻ്റെ അനിവാര്യതയെക്കുറിച്ചു സംസാരിച്ചു. എല്ലാവരും അത് അംഗീകരിച്ചു. പക്ഷേ ആരായിരിക്കണം ഖലീഫ ഉമർ(റ) നിർദ്ദേശിച്ചു അത് അബൂബക്കർ(റ) തന്നെയാവണം. അദ്ദേഹമാണ് അതിനർഹൻ. അങ്ങിനെ തീരുമാനിക്കപ്പെടുകയും ചെയ്തു.
ഖിലാഫത്ത് ഏറ്റെടുത്ത അദ്ദേഹം മിമ്പറിൽ കേറി ഒന്നാമത്തെ ഒൗദേ്യാഗിക പ്രസംഗം നിർവ്വഹിച്ചു അല്ലയോ ജനങ്ങളേ, ഞാൻ നിങ്ങളുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഞാൻ നിങ്ങളെക്കാൾ ഒട്ടും ശ്രേഷ്ടനല്ല. ഞാൻ നല്ലത് ചെയ്യുമ്പോൾ നിങ്ങൾ എന്നെ സഹായിക്കണം. വോത്തത് ചെയുന്നെങ്കിൽ നിങ്ങൾ എന്നെ ചൊവ്വെ നടത്തുക്കയും വേണം. അല്ലാഹുവിനെയും റസൂലിനെയും ഞാൻ അനുസരിക്കുന്നേടത്തോളം കാലം നിങ്ങൾ എന്നെ പിൻപറ്റുക. ഞാൻ അവരെ ധിക്കരിക്കുകയാണെങ്കിൽ നിങ്ങൾ എന്നെ അനുസരിക്കേതുമില്ലധൈര്യത്തിൻ്റെയും സ്ഥിരചിത്തതയുടെയും ഉദാഹരണമായിരുന്നു അദ്ദേഹത്തിൻ്റെ തുടർന്നുള്ള പ്രവർത്തനങ്ങൾ.
നബി(സ)യുടെ നിര്യാണത്തെ തുടർന്നുള്ള ആലസ്യത്തിൽ നിന്ന് മുസ്ലിം ലോകം വിമുക്തി നേടുന്നതിന് മുമ്പ്തന്നെ അദ്ദേഹം ഉസാമത്തി(റ)ൻ്റെ നേതൃത്വത്തിൽ ഒരു സൈന്യത്തെ അതിർത്തിയിലേക്ക് യാത്രയാക്കുകയുണ്ടായി. ഈ ദൗത്യം നബി(സ) തന്നെ തീരുമാനിച്ചതായിരുന്നു. അതിർത്തിപ്രദേശങ്ങളിൽ ഇസ്ലാമിന് ശല്യമായിതീർന്ന റോമാസൈനികരോട് എതിരിടാൻ കേവലം യുവാവായ ഉസാമത്തിൻ്റെ നേതൃത്വത്തിൽ ഒരു സൈനിക സംഘം യുവാവും അടിമയുടെ പുത്രനുമായ ഉസാമയുടെ സൈന്യത്തിൽ പ്രമുഖരായ പല ഖുറൈശികളും സാധാരണ സൈനികരായിരുന്നു. ഉസാമത്തിൻ്റെ സൈനിക ദൗത്യം തൽക്കാലം മാറ്റിവെക്കണമെന്ന് പ്രമുഖ സഹാബിമാരിൽ പലരും അബൂബക്കറി(റ)നോട് ആവിശ്യപ്പെടുകയുായെങ്കിലും നബി(സ)യുടെ തീരുമാനം നടപ്പാക്കുന്നതിൽ വിട്ടുവിഴ്ചക്ക് അദ്ദേഹം തയ്യാറായില്ല.
ഉസാമത്തിനെ ഒരുക്കി അയക്കുകയും ഉസാമത്തും സൈന്യവും വിജയശ്രീലാളിതരായി തിരുച്ചുവരികയും ചെയ്തു. മുഹമ്മദിൻ്റെ (സ) മരണത്തൊടുകൂടി ഇസ്ലാമിൻ്റെ ശക്തിക്ഷയിച്ചുപോയി എന്ന് മനപ്പായസമുണ്ടിരുന്ന ശത്രുക്കൾക്ക് അവരുടെ അഭിപ്രായം തിരുത്താനുള്ള അവസരമായിരുന്നു ഖലീഫ സൃഷ്ടിച്ചത്. തൻ്റെ അനുയായികളിൽ കേവലം സാധാരണക്കാരും യുവാവും ഒരടിമയുടെ മകനുമായ ഉസാമത്തിനെ ഒട്ടകപ്പുറത്തിരുത്തി നിലത്തുനിന്ന് അതിൻ്റെ കടിഞ്ഞാൺ പിടിച്ചു ഉസാമത്തിൻ്റെ മുഖത്തേക്ക് കഴുത്ത് പൊക്കിപ്പിടിച്ചു ഖുറൈശിയായ ഒരു ഖലീഫ യുദ്ധത്തിൽ അനുവർത്തിക്കേ മര്യാദകളും സൂത്രങ്ങളും ഉപദേശിക്കുന്ന ചിത്രം ഒന്നു ഒാർത്തുനോക്കൂ ലോകചരിത്രത്തിൽ പരതിയാൽ ഇതിന്ന് സമാനമായ ഒരു സംഭവം ചൂിക്കാണിക്കുവാൻ സാധിക്കുമോ.
നബി(സ)യുടെ നിര്യാണാനന്തരം ഇസ്ലാമിനോട് അനുസരണക്കേട് കാണിക്കുയും സകാത്ത് നിഷേധിക്കുകയും ചെയ്ത അറബിഗോത്രങ്ങളോട് അദ്ദേഹം സ്വീകരിച്ച നിലപാട് ധൈര്യവും ദൃഢചിത്തതയും വിളിച്ചോതുന്നു. മതപരിത്യാഗത്തിൻ്റെയും ശത്രുതയുടെയും കാർമേഘം ജസീറത്തുൽ അറബിനെ മൂടിക്കളഞ്ഞു. ഇസ്ലാമിനെ പരിപൂർണ്ണമായി മനസ്സാ വാചാ കർമ്മണാ അംഗികരിക്കാതിരുന്ന ഒട്ടധികം ഗോത്രക്കാർ നബി(സ)യുടെ വിയോഗത്തോടെ അതിനെ നശിപ്പിക്കാൻ അവസരം കാത്തിരുന്നു. അസദ്, ഗത്ഫാൻ, ബനൂസുലൈം, ഉസയ്യത്ത്, ഉമൈറത്ത്, ഖിഫാഫ്, കൽബ്, ഖുസാഅത്ത്, ബനൂആമിർ, ഫിസാറ, കിൻത, ബനൂഹനീഫ എന്നിങ്ങനെ നിരവധി ഗോത്രക്കാർ സകാത്ത് നിഷേധിച്ചു. അബൂബക്കർ(റ) അവർക്കെതിരെ സൈനിക നടപടി സ്വീകരിക്കാൻ തിരുമാനിച്ചു.
നബി(സ)യുടെ കാലത്ത് ഇസ്ലാമിനെ അംഗീകരിക്കുകയും അതിനെ സഹായിക്കുകയും ചെയ്തവരായിരുന്നു പ്രസ്തുത ഗോത്രങ്ങൾ. അത്തരക്കാരുമായി വീണ്ടുമോരുയുദ്ധവും ശത്രുതയും ആകാമോ പലരും സംശയം പ്രകടിപ്പിച്ചു. ഉമർ(റ) ചോദിച്ചു നബി(സ) പറഞ്ഞത് ഇങ്ങനെയാണല്ലൊ ലാഇലാഹഇല്ലല്ലാഹ് എന്ന വചനം അംഗീകരിക്കുന്നത്വരെ സമരം ചെയ്യാനാകുന്നു എന്നോട് കല്പിക്കപ്പെട്ടിരിക്കുന്നത്. അത് അവർ അംഗീകരിച്ചുകഴിഞ്ഞാൽ അവരുടെ സമ്പത്തും ദേഹവും എന്റെ പക്കൽ സുരക്ഷിതമാകുന്നു. മറ്റു ബാദ്ധ്യതകൾ ഇല്ലെങ്കിൽ പിന്നെ നാം അവരോട് എങ്ങിനെ യുദ്ധം ചെയ്യും
അബൂബക്കർ(റ) പറഞ്ഞു  അല്ലാഹുവാണ് സത്യം. നമസ്ക്കാരത്തെയും സകാത്തിനെയും വേർതിരിച്ചവരോട് ഞാൻ യുദ്ധം ചെയ്യുകതന്നെ ചെയ്യും. സക്കാത്ത് ധനത്തിൽനിന്നുള്ള ബാദ്ധ്യതയാകുന്നു. നബി(സ)യുടെ കാലത്ത് നൽകിയിരുന്ന ഒരു കയർപോലും അവർ നിഷേധിച്ചാൽ യുദ്ധം ചെയ്തു ഞാനത് വാങ്ങുകതന്നെ ചെയ്യും ഇസ്ലാമിക ചരിത്രത്തിൽ അതിപ്രധാനമായ പങ്ക് വഹിച്ച ഒരു സമരം തന്നെയായിരുന്നു പിന്നീട് നടന്നത്.
യമാമയിലെ ബനൂഹനീഫ ഗോത്രത്തിന്റെ നായകൻ മുസൈലിമത്തുൽകദ്ദാബ് പ്രവാചകത്വം വാദിക്കുകയും ഇസ്ലമിനെതിരെ പുറപ്പെടുകയും ചെയ്തു. ഖാലിദുബ്നുവലീദിന്റെ നേതൃത്വത്തിൽ അബൂബക്കർ(റ) അത് അടിച്ചർമർത്തുകയും അവനെ വധിച്ചുകളയുകയും ചെയ്തു.
ത്വയ്യ്, അസദ്, ഗത്ഫാൻ എന്നീ ഗോത്രക്കാർ അധിവസിച്ചിരുന്ന നജ്ദിലെ ബുസാഖയിലും മദീനയുടെ മറ്റുഭാഗങ്ങളിലും ഖൈബർ, തൈമാഅ്, ബഹറൈൻ, അസദ്, ഉമ്മാൻ, സൻആഅ്, കിൻദ, ഹദറമൗത്ത് എന്നിവിടങ്ങളിലും തലപൊക്കിയ കലാപം തന്റെ ദൃഢചിത്തതയും ധൈര്യവുമുപയോഗിച്ചു അബൂബക്കർ(റ) അടിച്ചമർത്തി. മുഖരിതമായ ഇസ്ലാമികാന്തരീക്ഷം ശാന്തമാക്കിത്തീർത്തു.
ഖുർആൻ മനപ്പാഠമാക്കിയിരുന്ന ഒട്ടനവധി സഹാബിവര്യാർ പ്രസ്തുത യുദ്ധങ്ങളിൽ മരണപ്പെട്ടു. മനപ്പാഠമാക്കിയ ഹൃദയങ്ങളായിരുന്നു അന്നു പ്രധാനമായും ഖുർആൻ്റെ ഇരിപ്പിടം. അത് നഷ്ട്പ്പെട്ടുപോകുമോ എന്ന് അദ്ദേഹം ഭയപ്പെട്ടു. പ്രബലരായ സഹാബിമാരെ വിളിച്ചു കൂടിയാലോചന നടത്തി. മുസ്ഹഫ് ക്രോഡികരിച്ചു. കോപ്പികൾ സുക്ഷിച്ചു. ശാമിലേക്കും ഇറാഖിലേക്കും മതപ്രചരണാർത്ഥം പ്രബോധക സംഘങ്ങളെ നിയോഗിച്ചു. ഖാലിദിൻ്റെ(റ) നേതൃത്വത്തിൽ ഇറാഖിലേക്കയച്ച സൈന്യം ഇറാഖിൻ്റെ വിവിധഭാഗങ്ങൾ ജയിച്ചടക്കി. യർമൂക്കിൽ വെച്ചു റോമൻ ചക്രവർത്തിയുമായി യുദ്ധം ചയ്തു. ചക്രവർത്തിയുടെ സൈന്യം പരാജയപ്പെട്ടു.
നബി(സ)യുടെ കാലം മുതൽ അപ്രതിരോധ്യമായി തുടർന്നുവന്ന ഇസ്ലാമിൻ്റെ മുന്നേറ്റത്തിന്ന് പുതിയ ഖലീഫയുടെ കരുത്തും കഴിവും ആക്കം കൂട്ടിയതല്ലാതെ ഒട്ടും മങ്ങലേല്പിച്ചില്ല. മുഹമ്മദിൻ്റെ തിരോധാനത്തോടുകൂടി ഇസ്ലാമിൻ്റെ വളർച്ച മുരടിച്ചു എന്ന് കരുതിയ അറബികളും അനറബികളുമായ അതിൻ്റെ ശത്രുക്കൾ അബൂബക്കറി(റ)ൻ്റെ ഭരണപാടവും മുന്നേറ്റവും കണ്ട് അന്ധാാളിച്ചുപോയി. അറുപത്തിമൂന്നാവത്തെ വയസിൽ ഒന്നാം ഖലീഫ വഫാത്തായി. അന്ന് യർമൂക്ക് യുദ്ധം നടക്കുകയായിരുന്നു. രുണ്ട് വർഷവും മൂന്നുമാസവും പത്ത് ദിവസവുമായിരുന്നു അദ്ദേഹത്തിൻ്റെ ഭരണകാലം.

ഉമർ ബിൻ ഖതാബ്‌ [റദിയള്ളാഹു അൻഹു]

ഇസ്‌ലാമിക ഖിലാഫത്തിലെ രണ്ടാമത്തെ ഖലീഫയാണ് ഉമർ ബിൻ ഖതാബ്‌ رضي الله عنه  അഥവാ ഖലീഫ ഉമർ رضي الله عنه. മുഹമ്മദ് നബി ﷺ  യുടെ   സഹചാരിയായിരുന്ന അദ്ദേഹം ഒന്നാം ഖലീഫ അബൂബക്കർ  رضي الله عنه ശേഷം 10 വർഷത്തോളം ഭരണം നടത്തി. അദ്ദേഹത്തിന്റെ കാലത്തതാണ്  ഈജിപ്തും, പേർഷ്യയും, കോൺസ്റ്റാന്റിനോപ്പിളും കീഴടക്കപെട്ടത്


ജനനം

മക്കയിലെ ഖുറൈഷി ഗോത്രത്തിലെ ബനൂ അദിയ്യ് കുടുംബത്തിൽ ഖതാബ് ഇബ്നു നുഫൈലിന്റെയും, മഖ്സൂം കുടുംബത്തിലെ ഹാശിമിബ്നു മുഗീറയുടെ പുത്രി ഹൻതമയുടെയും മകനായി ക്രിസ്ത്വബ്ദം 583 ൽ ജനിച്ചു. എന്നാൽ ജനനം 586 ലാണെന്നും, 591 ലാണെന്നുമഭിപ്രായമുണ്ട്. മുഹമ്മദ്നബി ﷺ  യുമായി ഉമർ رضي الله عنه.  ന്റെ പ്രായ വ്യത്യാസം 13 വയസ്സാണ്. സൈനബ് ബിൻത് മദ്ഊൻ, മലീക ബിൻത് ജർവാൽ, കുറൈബ ബിൻത് അബി ഉമയ്യ അൽ മക്സൂമി, ഉമ്മു ഹക്കീം ബിൻത് അൽ ഹാരിത് ഇബ്നു ഹിഷാം, ജമീല ബിൻത് ആസിം, ആതിഖ ബിൻത് സൈദ്, ഉമ്മു ഖൽത്തൂം ബിൻത് അലി, ലുഹ്‌യാ, ഫക്കീറ, എന്നിവരായിരുന്നു ഉമർ رضي الله عنه.  ന്റെ ഭാര്യമാർ. അദ്ദേഹത്തിന് പതിമൂന്ന് മക്കളാണ് ഉണ്ടായിരുന്നത്. അവരുടെ പേരുകൾ സൈദ് അക്ബർ, സൈദ് അസ്‌ഹർ, ആസിം, അബ്ദുള്ള, അബ്ദുൾ റഹ്മാൻ അക്ബർ, അബ്ദുൾ റഹ്മാൻ വസദ്, അബ്ദുൾ റഹ്മാൻ അസ്‌ഹർ, ഉബൈദുള്ള, ഇയാദ്, ഹഫ്സ, റുഖിയ, സൈനബ്, ഫാത്തിമ എന്നിങ്ങനെയായിരുന്നു.



ഇസ്‌ലാമിനുമുമ്പ്

അക്കാലത്തെ അറബികളിൽ അക്ഷരാഭ്യാസം ലഭിച്ച അപൂർവ്വം ആളുകളിലൊരാളായിരുന്നു ഉമർ رضي الله عنه . ബാല്യത്തിൽ തന്നെ പിതാവിന്റെ ആടുകളെയും ഒട്ടകങ്ങളെയും മേക്കുന്ന ജോലി അർപ്പിതമായി. യൗവനത്തോടെ വ്യാപാര രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം കച്ചവടസംഘത്തോടൊപ്പം സിറിയയിലേക്കും, യമനിലേക്കും പതിവായി യാത്ര ചെയ്യാറുണ്ടായിരുന്നു. എങ്കിലും സാമ്പത്തികമായി വലിയ ഉന്നതിയിലെത്തിയിരുന്നില്ല. സാഹിത്യത്തിലും, വിജ്ഞാനം നേടുന്നതിലുമായിരുന്നു ഉമർ رضي الله عنه . ന് കൂടുതൽ താല്പര്യം. ചെറുപ്പത്തിൽ തന്നെ ആയോധനവിദ്യ അഭ്യസിച്ച അദ്ദേഹത്തെ തോൽപ്പിക്കാൻ അന്ന് മക്കയിലും പരിസരത്തും ആരും ഉണ്ടായിരുന്നില്ല. ഇരു കൈകൊണ്ടും ഒരേ പോലെ ജോലി ചെയ്യാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു.


ഇസ്‌ലാം സ്വീകരണം

മക്കയിൽ ദൈവത്തിന്റെ പ്രവാചകൻ എന്നവകാശപ്പെട്ട് വന്ന മുഹമ്മദ് ﷺ തങ്ങൾ ഇതുവരെ ആരാധിച്ചു പോരുന്ന ദൈവങ്ങളെയും വിഗ്രഹങ്ങളെയും തള്ളിപ്പറയുന്നതിൽ അത്യധികം രോഷാകുലനായിരുന്നു ഉമർ. ഇസ്‌ലാമിന്റെ വളർച്ചക്കെതിരെ സാധ്യമായ എല്ലാ നടപടികളും മക്കക്കാർ സ്വീകരിച്ചിട്ടും അത് വളരുകയാണെന്നും ഇനി മുഹമ്മദ് ﷺ നെ കൊലപ്പെടുത്തുക മാത്രമാണ് പരിഹാരമെന്നും തീരുമാനിച്ച ഉമർ അതിനായി അദ്ദേഹത്തെത്തേടി ഊരിപ്പിടിച്ച വാളുമായി പോകുകയായിരുന്നു. ഇതു കണ്ട അബ്ദുല്ലയുടെ മകൻ നുഐം അദ്ദേഹത്തെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. വഴങ്ങാതെ മുന്നോട്ട് നീങ്ങിയ ഉമറിനോട് എങ്കിൽ മുസ്‌ലിമായ സഹോദരിയെയും ഭർത്താവിനെയും ആദ്യം കൊല്ലാനും എന്നിട്ടാവാം മുഹമ്മദിന്റെ കാര്യമെന്നും പറഞ്ഞു. സഹോദരിയും ഭർത്താവും ഇസ്‌ലാം സ്വീകരിച്ചത് അതുവരെയും അറിയാതിരുന്ന ഉമർ ഉടനെ അവരുടെ വീട്ടിലേക്ക് തിരിച്ചു. അവിടെ ഉമർ എത്തുമ്പോൾ സഹോദരിയും ഭർത്താവും ഖുർആൻ പാരായണം ചെയ്യുകയായിരുന്നു. വീട്ടിൽ പ്രവേശിച്ച ഉമർ അവർ വായിച്ചു കൊണ്ടിരുന്ന ഖുർആൻ ഭാഗം [സൂറത്തു ത്വാഹാ] വാങ്ങി വായിച്ചു. അതിൽ ആകൃഷ്ടനായ അദ്ദേഹം പിന്നീട് മുഹമ്മദ് നബി ﷺ യെ സന്ദർശിച്ച് ഇസ്‌ലാം സ്വീകരിച്ചു.


നബിയുമായുള്ള വ്യക്തിബന്ധം  

ഇസ്‌ലാം മതം സ്വീകരിക്കുന്നതിനു മുമ്പ് നബി ﷺ  യുടെ കടുത്ത ശത്രുവായിരുന്ന ഉമർ رضي الله عنه, മുസ്ലിമായതിനു ശേഷം നബി ﷺ   യുടെ അടുത്ത സുഹൃത്തും അനുയായിയും ആയി മാറി. ഉമർ رضي الله عنه ന്റെ വിധവയായിരുന്ന മകൾ ഹഫ്സയെ നബി ﷺ   വിവാഹം കഴിക്കുക വഴി ഉമർ നബി ﷺ  യുടെ ഭാര്യാപിതാവു കൂടിയായി.  ഭരണപരമായ കാര്യങ്ങളിൽ നബി ഉമറിനോടഭിപ്രായം ചോദിക്കാറുണ്ടായിരുന്നു. ഉമറിന്റെ അഭിപ്രായം ശരിവെച്ചുകൊണ്ട് പലപ്പോഴും ഖുർആൻ അവതരിക്കപ്പെട്ടു. ഒരുദാഹരണം , കപടനായ അബ്ദുല്ലാഹിബ്നു ഉബയ്യ് എന്ന വ്യക്തി മരണമടഞ്ഞപ്പോൾ മുഹമ്മദ് നബി ﷺ   അയാൾക്കു വേണ്ടി പ്രാർത്ഥിച്ചു. ശവസംസ്കാരചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. എന്നാൽ ഉമർ رضي الله عنه . ഇതിന് എതിരായിരുന്നു. താമസിയാതെ ഉമറിന്റെ അഭിപ്രായം ശരിവെച്ചുകൊണ്ട് ഖുർആൻ അവതരിക്കപ്പെട്ടു. അവരിൽ നിന്ന് (കപടന്മാരിൽ നിന്ന്) ആർ തന്നെ മരിച്ചാലും അവനു വേണ്ടി നീ ഒരിക്കലും പ്രാർത്ഥിക്കരുത്. അവന്റെ ഖബറിന്നരികിൽ ചെന്നു നിൽക്കുകയും ചെയ്യരുത്. "ഉമർ  رضي الله عنه . ന്റെ നാവിലും ഹൃദയത്തിലും അല്ലാഹു സത്യത്തെ കുടിയിരുത്തിയിട്ടുണ്ട്" എന്ന നബി ﷺ   യുടെ പ്രസ്താവന അദ്ദേഹത്തിന്റെ ഉന്നതമായ വ്യക്തിത്വത്തിന്റെ നിദർശനമാണ്.മറ്റൊരിക്കൽ മുഹമ്മദ് നബി ﷺ   അദ്ദേഹത്തെക്കുറിച്ച് പറഞ്ഞു: "ദൈവം ഉമറിന്റെ നാവിലൂടെയും മനസ്സിലൂടെയും സത്യം അനാവരണം ചെയ്യുന്നു, അദ്ദേഹം സത്യാസത്യ വിവേചകനാണ്(അൽ ഫാറൂഖ്).ദൈവം ഉമർ  رضي الله عنه . ലൂടെ അത് പ്രകാശനം ചെയ്യുന്നു". നബി ﷺ  യുമായുള്ള നിരന്തരസഹവാസവും അറിവുനേടാൻ കാണിച്ച ജാഗ്രതയും ശുഷ്കാന്തിയും ബുദ്ധിവൈഭവവും കാരണം ഖുർആന്റെ ആഴവും അർഥവും നന്നായി ഉൾക്കൊള്ളാൻ അദ്ദേഹത്തിനു കഴിഞ്ഞു.


ഖലീഫ അബൂബക്കർ സിദ്ദീഖിനോടൊപ്പം

മുഹമ്മദ് നബി മരണപ്പെടുമ്പോൾ തന്റെ പിൻഗാമിയെ നിശ്ചയിച്ചിരുന്നില്ല. ഖലീഫയായി അബൂബക്കർ  رضي الله عنه  ന്റെ പേര് നിർദ്ദേശിച്ചത് ഉമർ   رضي الله عنه  ആയിരുന്നു . അതോടൊപ്പം അബൂബക്കർ  رضي الله عنه ന് മറ്റ് പ്രവാചക അനുയായികളുടെ പിന്തുണ ഉറപ്പാക്കാനും ഉമർ
 رضي الله عنه  മുൻകൈയെടുത്തു. യമാമ യുദ്ധത്തിൽ ഖുർആൻ മനപാഠമാക്കിയിരുന്ന വളരെയധികം സ്വഹാബികൾ മരണപ്പെട്ടതിനെത്തുടർന്ന് ഖുർആൻ ക്രോഡീകരിച്ച് സൂക്ഷിക്കാൻ ഉമർ  رضي الله عنه  ഖലീഫ അബൂബക്കർ  رضي الله عنه  നോട് ആവശ്യപ്പെടുകയും അതിനെത്തുടർന്ന് തുണികളിലും, എല്ലിൻ കഷണങ്ങളിലും, ഈന്തപ്പനയോലകളിലും മറ്റും സൂക്ഷിക്കപ്പെട്ടിരുന്ന ഖുർആൻ ഒന്നിച്ചുകൂട്ടി ഖലീഫയുടെ കൈവശം സൂക്ഷിക്കാൻ തുടങ്ങുകയും ചെയ്തു. ഖലീഫ ഉസ്മാൻ   رضي الله عنه  ന്റെ കാലത്ത് ഇതിൽ നിന്നാണ് കൂടുതൽ പകർപ്പുകൾ ഉണ്ടാക്കി മുസ്‌ലിം ലോകത്ത് വിതരണം ചെയ്യപ്പെട്ടത്.



ഖിലാഫത്ത്    

രോഗാതുരനായ ഖലീഫാ അബൂബക്കർ رضي الله عنه  തന്റെ മരണത്തിനു മുൻപായി മറ്റൊരു ഖലീഫയെ തെരഞ്ഞെടുക്കാൻ സ്വഹാബികളോട് ആവശ്യപ്പെട്ടപ്പോൾ പുതിയ ഖലീഫയെ അബൂബക്കർ رضي الله عنه  തന്നെ നിർദ്ദേശിക്കാനാണ് സ്വഹാബികൾ ആവശ്യപ്പെട്ടത്. അതിനെത്തുടർന്ന് ഖലീഫാ അബൂബക്കർ رضي الله عنه  പ്രമുഖ സ്വഹാബികളോട് കൂടിയാലോചിച്ച ശേഷമാണ് ഉമർ رضي الله عنه  നോട് ഖലീഫയായി ചുമതലയേൽക്കാൻ നിർദ്ദേശിക്കുന്നത്. ആദ്യം പദവി ഏറ്റെടുക്കാൻ വിസമ്മതിച്ച ഉമർ رضي الله عنه  ഖലീഫ അബൂബക്കർ رضي الله عنه  ന്റെ  നിർബന്ധത്തെത്തുടർന്ന് ആ സ്ഥാനം ഏറ്റെടുത്തു. പദവിയേറ്റെടുത്തതിനു ശേഷം ഖലീഫാ ഉമർ رضي الله عنه  നടത്തിയ രണ്ടു പ്രസംഗങ്ങളിൽ ഒന്ന്‌ അദ്ദേഹത്തിന്റെ കുടുംബക്കാരോടാണ്‌. ആ പ്രസംഗം ഇങ്ങനെയായിരുന്നു.

എന്റെ പ്രിയപ്പെട്ട കുടുംബമേ,, ഇന്നാലിന്നവരുടെ സന്തതികളേ. നിങ്ങൾ ഉമറിന്റെ ബന്ധുക്കളാണ്‌. അതു കൊണ്ട്‌ നിങ്ങളിലാരെങ്കിലും ഒരു തെറ്റു ചെയ്താൽ ഞാൻ നിങ്ങളെ ഇരട്ടിയായി ശിക്ഷിക്കും. കാരണം, ജനങ്ങൾ മാംസക്കടയിൽ തൂക്കിയിട്ടിരിക്കുന്ന മാംസത്തിലേക്ക്‌ നായ്ക്കൾ നോക്കുന്നതു പോലെ ആർത്തിയോടെ നിങ്ങളെ നോക്കിക്കൊണ്ടിരിക്കും. നിങ്ങളിലാരെങ്കിലുമൊരു തെറ്റു ചെയ്താൽ അതിന്റെ മറവിൽ തങ്ങൾക്ക്‌ ആ തെറ്റു ചെയ്യാമല്ലോ എന്നോർത്ത്‌. അതിനാൽ നിങ്ങൾ നിങ്ങളെ സൂക്ഷിച്ചു കൊള്ളുക. നിശ്ചയം ഉമർ അല്ലാഹുവിനെ ഭയക്കുന്നു. സത്യത്തിന്റെയും ധർമ്മത്തിന്റെയും മാർഗ്ഗത്തിലല്ലാതെ നിങ്ങൾക്ക്‌ ഉമറിനെ കണ്ടെത്താനാവില്ല.


രാഷ്ട്രവികസനം

ഒന്നാം ഖലീഫ അബൂബക്കർ رضي الله عنه  സിദ്ദീഖിന്റെ മരണ ശേഷം ഉമർ ബിൻ ഖത്താബ്  رضي الله عنه  രണ്ടാം ഖലീഫയായി. ഉമർ رضي الله عنه ന്റെ ഭരണകാലം വിജയങ്ങളുടെ കാലമായിരുന്നു. ഇറാൻ, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയവ മുസ്‌ലിം ഭരണത്തിൻ കീഴിലായി. പിന്നീട് സസാനിയൻ പേർഷ്യാ സാമ്രാജ്യവും പൗരസ്ത്യ റോമാസാമ്രാജ്യവും അധഃപതിച്ചു..

ഉമർ رضي الله عنه  പത്തരവർഷം ഖലീഫയായി ഭരണം നടത്തി. ചുരുങ്ങിയ കാലയളവിനുള്ളിൽ വിസ്തൃതിയിലും ശക്തിയിലും ആഭ്യന്തരഭദ്രതയിലും അന്നുവരെ ലോകം കണ്ട ഏറ്റവും വലിയ ഭരണകൂടം അദ്ദേഹം കെട്ടിപ്പടുത്തു.ഭരണസംവിധാനം, പ്രജാക്ഷേമം, നീതിനിർവഹണം, രാജ്യവിസതൃതി ഇവയിലെല്ലാം ശ്രദ്ധനൽകി ഖുർആന്റെ വിധിവിലക്കുകളിൽ ഊന്നിയ ഉമർ رضي الله عنه  ന്റെ ഭരണം പിൽക്കാല ഭരണതന്ത്രജ്ഞരും ചിന്തകരും മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. കൊട്ടാരമോ അംഗരക്ഷകരോ ഇല്ലാതെ ലളിത ജീവിതം നയിച്ചു സ്വയം മാതൃക കാണിച്ച ഖലീഫാ ഉമർ رضي الله عنه ന് സ്വന്തമായി ഒരു നല്ല വീടുപോലും ഇല്ലായിരുന്നു. പലപ്പോഴും കീറിയ വസ്ത്രം തുന്നിച്ചേർത്തായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്.




ഭരണ പരിഷ്കാരങ്ങൾ

രാജ്യത്തെ പല പ്രവിശ്യകളായി തിരിച്ചു. മക്ക, മദീന, ജസീറ, ബസ്വറ, കൂഫ, ഈജിപ്ത്, ഫലസ്തീൻ തുടങ്ങിയവയൊക്കെ പ്രവിശ്യകളായിരുന്നു.

പ്രവിശ്യകളുടെ മേൽനോട്ടത്തിന് ഗവർണർമാരെയും ന്യായാധിപന്മാരെയും നിയമിച്ചു.

സൈനിക നേതൃത്വവും മതനേതൃത്വവും ഗവർണറിൽ നിക്ഷിപ്തമായിരുന്നു.

കോടതികളെ ഭരണകൂടത്തിൽ നിന്നും സ്വതന്ത്രമാക്കി.

പ്രവിശ്യകളെ ജില്ലകളായി തിരിച്ചു. പ്രവിശ്യാഗവർണർ വലിയ്യ്, അമീർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. ജില്ലാ ഭരണമേധാവി ആമിൽ എന്നാണ് അറിയപ്പെട്ടിരുന്നത്.

പട്ടാളക്കാരുടെ നിയമം, ശമ്പളത്തുക, പെൻഷൻ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിന് ഒരു പട്ടാളവകുപ്പിന് രൂപം നൽകി.

കേന്ദ്രത്തിലും പ്രവിശ്യകളിലും പൊതുഖജനാവ് സമ്പ്രദായം (ധനകാര്യവകുപ്പ്) സ്ഥാപിച്ചു.

സകാതിനത്തിലും മറ്റും ശേഖരിക്കുന്ന ധനം ജനങ്ങളുടെ ആവശ്യത്തിന് വിനിയോഗിച്ചു.

കുറ്റവാളികളെ പിടികൂടുക, ജനങ്ങളുടെ പരാതികൾ അന്വേഷിച്ചറിയുക, യാത്രാസംഘങ്ങൾക്കു സംരക്ഷണം നൽകുക തുടങ്ങിയ കാര്യങ്ങൾക്ക് മേൽനോട്ടം നൽകുന്നതിനായി പോലീസ് വകുപ്പ് ഏർപ്പെടുത്തി.ജയിലുകൾ സ്ഥാപിച്ചു.

നാണ്യ വ്യവസ്ഥ പരിഷ്കരിച്ചു. നിലവിലുണ്ടായിരുന്ന പേർഷ്യൻ നാണയങ്ങൾക്ക് പകരം ഇസ്ലാമിക നാണയങ്ങൾ പ്രാബല്യത്തിൽ വരുത്തി.

അടിമത്തം ഇല്ലാതാക്കാൻ തീവ്രശ്രമം നടത്തി. നബിയുടെ വചനങ്ങളും മാതൃകകളും പ്രയോഗവത്കരിച്ചു.

രാജ്യത്ത് വ്യവസ്ഥാപിതമായി തപാൽ സമ്പ്രദായം ഏർപ്പെടുത്തി.

നികുതി നിർണയിക്കാനായി കൃഷിഭൂമിയുടെ കണക്കെടുത്തു.

അളവിലും തൂക്കത്തിലും കൃത്രിമത്വം തടയാനും അങ്ങാടിനിലവാരം പരിശോധിക്കാനും സംവിധാനങ്ങളുണ്ടാക്കി.

പ്രവിശ്യകളിലെ ജനങ്ങളുടെ കണക്കെടുത്തു.(സെൻസസ്‌)

ഇമാം, മുഅദ്ദിൻ എന്നിവർക്ക് ശമ്പളം നിശ്ചയിച്ചു.

വിദ്യാലയങ്ങൾ സ്ഥാപിച്ചു. അധ്യാപകർക്ക് പൊതുഖജനാവിൽനിന്ന് ശമ്പളം നൽകി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകൾ നിർമിച്ച് ഗതാഗത സൌകര്യങ്ങൾ മെച്ചപ്പെടുത്തി.

ബസറ, കൂഫ, ഫുസ്ത്വാത് തുടങ്ങിയ നഗരങ്ങൾ പണിതുയർത്തി.

ഹിജ്റ അടിസ്ഥാനമാക്കി ഒരു പുതിയ കലണ്ടർ നടപ്പിൽ വരുത്തി.

കൃഷിയും ജലസേചന സൌകര്യങ്ങളും മെച്ചപ്പെടുത്തി. നിരവധി കനാലുകൾ നിർമിച്ചു.

പൊതുകിണറുകളും അതിഥി മന്ദിരങ്ങളും നാടിന്റെ നാനാഭാഗങ്ങളിലും നിർമിച്ചു.

ജനങ്ങൾക്ക് പെൻഷൻസമ്പ്രദായം ഏർപ്പെടുത്തി.

മക്കയിലെ മസ്ജിദുൽ ഹറാമും മദീനയിലെ മസ്ജിദുന്നബവിയും വിശാലമാക്കി.




മരണം

ഒരു ദിവസം ഉമർ رضي الله عنه  മസ്ജിദുന്നബവിയിൽ പ്രഭാത പ്രാർത്ഥനക്ക് നേതൃത്വം നൽകുമ്പോൾ, മുൻനിരയിൽ നിലയുറപ്പിച്ച പേർഷ്യക്കാരനായ ഫൈറൂസ് അബൂ ലുഅ് ലുഅത്ത് മജൂസി, ഉമർ رضي الله عنه  നെ പെട്ടെന്ന് കഠാരകൊണ്ട് കുത്തി. പേർഷ്യൻ പടനായകനായിരുന്ന ഹുർമുസാനും ഹീറയിലെ ക്രിസ്ത്യൻ നേതാവായ ജുഫൈനയും ജൂതപുരോഹിതനായ കഅ്ബുൽ അഹ്ബാറും ചേർന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു കൊലയാളിയായ ഫൈറൂസിനെ ഈ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.  മുഹമ്മദ് ﷺ  ന്റേയും ഒന്നാം ഖലീഫ അബൂബക്കർ رضي الله عنه  ന്റേയും ഖബ്റുകൾക്ക് സമീപം മദീനയിൽ അദ്ദേഹത്തിന്റെ മൃതദേഹം മറവ് ചെയ്തു.


ഖലീഫ ഉമറിന്റെ മൊഴികൾ

"യൂഫ്രട്ടീസിന്റെ തീരത്ത്‌ ഒരു ആട്ടിൻകുട്ടി വിശന്നു ചത്താൽ പോലും ഞാനതിന്റെ പേരിൽ പരലോകത്ത്‌ ഉത്തരം പറയേണ്ടി വരും."

"നേതാവല്ലാത്തപ്പോൾ ജനങ്ങളുടെ നേതാവിനെപ്പോലെയും നേതാവായാൽ 
അനുയായിയെപ്പോലെയും പ്രവർത്തിക്കുന്നവരെയാണ്‌ നമുക്കാവശ്യം."

"ഇസ്‌ലാമിന്റെ നിയമം എല്ലാവർക്കും തുല്യമാണ്‌. ആർക്കെങ്കിലും വേണ്ടി ഉമർ അത്‌ മാറ്റുകയില്ല"

"ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഞാനും അനുഭവിക്കാതെ എനിക്കെങ്ങനെ അവരുടെ സ്ഥിതി മനസ്സിലാകും?"

"താങ്കളൊരു നേതാവാണെങ്കിൽ പക്ഷഭേദം കാണിക്കുമെന്ന്‌ താങ്കളെക്കുറിച്ച്‌ പ്രമാണികൾ വിചാരിക്കാതിരിക്കട്ടെ. താങ്കളുടെ നീതിനിഷ്‌ഠയെക്കുറിച്ച്‌ ഒരു ദുർബലനും നിരാശനാവാതിരിക്കുകയും ചെയ്യട്ടെ."

"ഒരാളുടെ അഭിപ്രായം ഒറ്റയിഴ മാത്രമുള്ള നൂലാണ്‌. രണ്ടാളുകളുടേത്‌ പിരിച്ച നൂലാണ്‌. രണ്ടിൽ കൂടുതൽ പേരുടേത്‌ പൊട്ടാത്ത കയറാണ്‌."

"പണം അധികം സമ്പാദിക്കരുത്‌. ഇന്നത്തെ ജോലി നാളേക്ക്‌ നീട്ടരുത്‌."

"ദൈവ ഭക്തിയാണ്‌ ശത്രുവിനെ തോല്‌പിക്കാനുള്ള ഏറ്റവും നല്ല ആയുധം. കൂടെയുള്ളവരുടെ പാപങ്ങളാണ്‌ ശത്രുവിന്റെ ആയുധത്തേക്കാൾ പേടിക്കേണ്ടത്‌"

"നമ്മുടെ ആരുടെയെങ്കിലും അടുക്കൽ പണമുള്ള കാലത്തോളം പണമില്ലാത്തവരുടെ ആവശ്യം പൂർത്തീകരിക്കാതെ കിടക്കരുത്‌."


Thursday, November 24, 2022

ഉസ്മാൻ ബിൻ അഫ്ഫാൻ [റദിയല്ലാഹു അൻഹു]


ഇസ്‌ലാമിലെ മൂന്നാമത്തെ ഖലീഫ, മുഹമ്മദ് നബി ﷺ യുടെ മരുമകൻ എന്നീ നിലകളിൽ പ്രശസ്തനാണ് ഉസ്മാൻ ബിൻ അഫ്ഫാൻ رضي الله عنه. ക്രിസ്ത്വാബ്ധം 579 ൽ മക്കയുടെ സമീപത്തുള്ള ത്വാഇഫിൽ ജനിച്ചു. പിതാവ് ബനൂ ഉമയ്യ കുടുംബത്തിലെ അഫ്ഫാൻ. മാതാവ് അർവ.


ചരിത്രം

ആദ്യമായി ഇസ്‌ലാമിലേക്ക് വന്ന പ്രമുഖരിൽ ഒരാളായിരുന്നു ഉസ്മാൻ رضي الله عنه, അതു കാരണം പിതൃവ്യനായ ഹകം അദ്ദേഹത്തെ പിടിച്ചു കെട്ടി ശിക്ഷിച്ചു. പക്ഷേ എന്ത് ശിക്ഷ നൽകിയാലും ഇസ്‌ലാം കയ്യൊഴിക്കില്ലെന്ന് കണ്ടപ്പോൾ ഹക്കം അദ്ദേഹത്തെ അഴിച്ചു വിട്ടു, എത്യോപ്യയിലേക്ക് ആദ്യമായി കുടുംബ സമേതം പലായനം ചെയ്തത് ഉസ്മാൻ رضي الله عنه  യിരുന്നു. പ്രവാചകൻ മുഹമ്മദ് നബി ﷺയുടെ രണ്ട് പുത്രിമാരെ വിവാഹം ചെയ്തിട്ടുണ്ട്. ആദ്യം റുഖിയ്യ അവരുടെ മരണ ശേഷം ഉമ്മുഖുൽസൂം. അതു കൊണ്ട് അദ്ദേഹത്തിന് ‘ദുന്നൂറൈനി’ (രണ്ട് വിളക്കുകളുടെ ഉടമ) എന്ന പേർ ലഭിച്ചത്.

നബി ﷺ യോടൊപ്പം ബദർ ഒഴിച്ചുള്ള എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ബദർ യുദ്ധ വേളയിൽ ഭാര്യ റുഖിയ്യയുടെ രോഗം കാരണം അവരെ ശുശ്രൂഷിക്കാൻ പ്രവാചകൻ കൽപ്പിച്ചതു കാരണം അതിൽ പങ്കെടുത്തില്ല. രണ്ടാം ഖലീഫ ഉമർ رضي الله عنه നു കുത്തേറ്റപ്പോൾ മൂന്നാം ഖലീഫയെ നിർദ്ദേശിക്കാൻ ജനങ്ങൾ ആവശ്യപ്പെട്ടു, അപ്പോൾ ആറ് പേരടങ്ങിയ ഒരു ആലോചന കമ്മിറ്റിയെ തിരഞ്ഞെടുത്തു, ഈ ആറ് പേർ തന്റെ മരണ ശേഷം ആലോചന നടത്തി അവരിൽ ഒരാളെ ഖലീഫയായി നിശ്ചയിക്കണമെന്ന ഉമർ رضي الله عنه വസ്വിയത്ത് ചെയ്തു, പ്രസ്തുത സമിതി തിരഞ്ഞെടുത്ത ഖലീഫയാണ് ഉസ്മാൻ ബിൻ അഫ്ഫാൻ رضي الله عنه.


പ്രധാന പ്രവർത്തനങ്ങൾ

പേർഷ്യൻ സാമ്രാജ്യം പൂർണമായും കീഴ്പെടുത്തി.
നാവികസേന രൂപീകരിച്ചു.
ഖുർആൻ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു.



മരണം

ഉസ്മാൻ رضي الله عنه സമാധാന പ്രിയനും ദയാലുവും നീതിമാനുമായിരുന്നു. പക്ഷേ അദ്ദേഹത്തിൻറെ ചില രാഷ്ട്രീയ നടപടികളിൽ ചിലർക്കെങ്കിലും വിയോജിപ്പുണ്ടായി. അതോടൊപ്പം ബാഹ്യത്തിൽ മുസ്ലിമായ അബ്ദുല്ലഹി ബ്നു സബഹ് എന്ന ജൂതൻ മുസ്ലിംകളെ തമ്മിൽ അടിപ്പിക്കാൻ പല തെറ്റിദ്ധാരണകളും പ്രചരിപ്പിച്ച് കൊണ്ടിരുന്നു. തന്നിമിത്തം പലരും കുഴപ്പത്തിനൊരുങ്ങി അവർ കൂഫ, ബസ്വറ, മിസ്വർ(ഈജിപ്ത്) എന്നിവിടങ്ങളിൽ നിന്നും സംഘടിച്ചെത്തി മദീനയിൽ ഉസ്മാൻ رضي الله عنه. ന്റെ  വീട് വളഞ്ഞ് അദ്ദേഹത്തെ വധിച്ചു. മസ്ജിദുന്നബവിക്ക് സമീപം ജന്നതുൽ ബഖീഇലാണ് ഉസ്മാൻ رضي الله عنه. ഖബറടക്കിയിരിക്കുന്നത്.

Wednesday, November 23, 2022

അലി ബിൻ അബീത്വാലിബ് [റദിയല്ലാഹു അൻഹു]

ഇസ്‌ലാമികചരിത്രത്തിലെ നാലാമത്തെ ഖലീഫയാണ് അലി ബിൻ അബീത്വാലിബ്  رضي الله عنه . നബി ﷺ യുടെ പിതൃസഹോദരനായ അബൂ ത്വാലിബിന്റെ പുത്രനും, നബി ﷺ യുടെ പുത്രിയായ ഫാത്വിമയുടെ ഭർത്താവുമാണ് അദ്ദേഹം.

ബാല്യം

ക്രിസ്തുവർഷം 600-ൽ മക്കയിലാണ് അലി رضي الله عنه  ജനിച്ചത്. ഖുറൈഷി ഗോത്രത്തലവനും കഅബയുടെ പരിപാലകനുമായിരുന്നു അലിرضي الله عنه യുടെ പിതാവ്. മാതാവ് ഫാതിമ ബിൻത് അസദ്. പിതാവാണ് ഉന്നതൻ എന്നർത്ഥമുള്ള അലി എന്ന പേര് അദ്ദേഹത്തിന് നൽകിയത്.

അലി رضي الله عنه  ചെറുപ്പമായിരിക്കുമ്പോൾ മക്കയിൽ കടുത്ത വരൾച്ചയും ക്ഷാമവുമുണ്ടായി. തന്മൂലം വലിയൊരു കുടുംബത്തിന്റെ നാഥനായ അബൂ ത്വാലിബിനുണ്ടായ സാമ്പത്തികഞെരുക്കം ലഘൂകരിക്കാൻ അദ്ദേഹത്തിന്റെ സഹോദരന്മാരായ ഹംസയും അബ്ബാസും അലിرضي الله عنه യുടെ സഹോദരന്മാരായ ത്വാലിബിന്റെയും, ജഅ്ഫർ رضي الله عنه  ന്റെയും സംരക്ഷണചുമതല ഏറ്റു. അലിرضي الله عنه യുടെ സംരക്ഷണം മുഹമ്മദ് നബി ﷺ (അന്ന് പ്രവാചകനായി അറിയപ്പെട്ടിരുന്നില്ല) ഏറ്റെടുത്തു.അങ്ങനെ മുഹമ്മദ് നബി ﷺ ന്റെ വീട്ടിൽ അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ വളർന്നു. പത്ത് വയസ്സ് പ്രായമായ സമയത്ത് അലി رضي الله عنه  ഇസ്‌ലാം മതം സ്വീകരിച്ചു, കുട്ടികളുടെ കൂട്ടത്തിൽ ആദ്യമായി ഇസ്‌ലാം സ്വീകരിച്ചത് അലിرضي الله عنه യാണ്.


യൗവനം

മുഹമ്മദ് നബി ﷺ വധിക്കാൻ ശത്രുക്കൾ വീട് വളഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വിരിപ്പിൽ പകരം കിടന്ന് മുഹമ്മദ് നബി ﷺ യെ   മദീനയിലേക്ക് കുടിയേറാൻ സഹായിച്ചത് അലിرضي الله عنه  യാണ്. പിന്നീട് മക്കക്കാർമുഹമ്മദ് നബി ﷺ ന്റെ കൈവശം സൂക്ഷിക്കാൻ ഏല്പിച്ച മുതലുകൾ ഉടമകൾക്ക് കൈമാറിയ ശേഷമാണ് അലി رضي الله عنه മദീനയിലേക്ക് പോയത്. മദീനയിലെത്തിയശേഷം തന്റെ മകൾ ഫാത്വിമയെ നബി ﷺ  അലിرضي الله عنهക്ക്  വിവാഹം ചെയ്തു കൊടുത്തു. അന്ന് അലിرضي الله عنه ക്ക്  24 വയസ്സും ഫാത്വിമക്ക് 19 വയസ്സുമായിരുന്നു പ്രായം. തബൂക്ക് യുദ്ധം ഒഴികെ എല്ലാ യുദ്ധങ്ങളിലും അലിرضي الله عنه, നബി ﷺ നൊപ്പം പങ്കെടുത്തു. തബൂക്ക് യുദ്ധവേളയിൽ മദീനയിൽ നബി ﷺ യുടെ  പ്രതിനിധിയായി നിൽക്കുകയായിരുന്നു. ധീരയോദ്ധാവ്, ഉന്നതപണ്ഡിതൻ, പ്രഗൽഭപ്രാസംഗികൻ, ഐഹികവിരക്തൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. ’ഇഹത്തിലും പരത്തിലും നീ എന്റെ സഹോദരൻ ‘ എന്ന് അലിرضي الله عنه,  യോട് നബി ﷺ  പറഞ്ഞിട്ടുള്ള വചനം പ്രശസ്തമാണ്.


മരണം

പ്രഭാത നിസ്കാരത്തിന് പോകുന്ന വഴിക്ക് വെച്ച് ഖവാരിജുക്കളിൽ പെട്ട ഒരു വ്യക്തി അലിയുടെ നെറ്റിതടത്തിൽ വെട്ടി, അതു കാരണം മൂന്ന് ദിവസത്തിനകം അദ്ദേഹം മരണമടഞ്ഞു.റമദാൻ 17 , വെള്ളിയാഴ്ച ആയിരുന്നു അലി (റ) വഫത്തായത്..(661 ജനുവരി 24)

തൽഹ ഇബ്നു ഉബൈദുള്ളാഹ് [റദിയല്ലാഹു അൻഹു]

തൽഹ ഇബ്നു ഉബൈദുള്ളാഹ് (അറബിക്: طلحة بن عبيدالله‎) (മരണം:597 - 656) മുഹമ്മദ് നബിﷺ യുടെ അനുയായികളിൽ പ്രമുഖനായിരുന്നു. തന്റെ ജീവിതകാലത്ത് സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ട 10 സ്വഹാബികളിൽ ഒരാളായ തൽഹ رضي الله عنه  യുടെ ഉഹ്ദ് ജമൽ യുദ്ധങ്ങളിലെ സംഭാവനകൾ ശ്രദ്ദേയമാണ്. അതുപോലെ മൂന്നാമത്തെ ഖലീഫയെ തിരഞ്ഞെടുക്കാൻ ഖലീഫാ ഉമർ  رضي الله عنه   നിയോഗിച്ച ആറംഗ സമിതിയിലും അദ്ദേഹം അംഗമായിരുന്നു.



ആദ്യകാലജീവിതം

തൽഹയുടേയും ഇസ്‌ലാമിലെ ഒന്നാം ഖലീഫ അബൂബക്കർ رضي الله عنه ന്റെയും പ്രപിതാമഹൻ അംറ് ഇബ്നു കഅബ് ആണ്. ബനൂ തയിം വംശജനായ അദ്ദേഹം അതീവ സമ്പന്നനായിരുന്നു. ഇസ്‌ലാം മതം ആദ്യമായി സ്വീകരിച്ചവരിൽ ഉൾപ്പെട്ട തൽഹ  رضي الله عنه ആ സമയം മക്കയിലെ അപൂർവ്വം സാക്ഷരരിൽ ഒരാളായിരുന്നു. തന്റെ 18-ാം വയസ്സിലാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുന്നത്.


മദീനയിൽ

ഉഹ്ദ് യുദ്ധത്തിൽ നബി ﷺ യുടെ  സംരക്ഷണച്ചുമതലയുണ്ടായിരുന്ന തൽഹ  رضي الله عنه  തനിക്ക് പറ്റിയ മുറിവുകൾ വകവെക്കാതെ ആ ചുമതല ഭംഗിയായി നിറവേറ്റി.യുദ്ധം അവസാനിക്കുമ്പോൾ അദ്ദേഹത്തിന്റെ ദേഹത്ത് 70-ലധികം മുറിവുകൾ ഉണ്ടായിരുന്നു. തൽഹയുടെ ധീരതയെ മുക്തകണ്ഠം പ്രശംസിച്ച മുഹമ്മദ് നബി  ﷺ  അദ്ദേഹത്തെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹം രക്തസാക്ഷിയുടെ പദവി നേടി എന്നറിയിക്കുകയും ചെയ്തു. എന്നാൽ തൽഹ  رضي الله عنه   ക്ക് ബദർ യുദ്ധത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. കാരണം അദ്ദേഹത്തെയും സഈദ് ഇബ്നു സൈദ്   رضي الله عنه 
 എന്ന സ്വഹാബിയേയും ഖുറൈഷ് സേനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനായി അയച്ചിരിക്കുകയായിരുന്നു. അവർ തിരിച്ചുവരുമ്പോഴേക്കും ബദർ യുദ്ധം അവസാനിക്കുകയും മുസ്‌ലിംകൾ യുദ്ധം വിജയിക്കുകയും ചെയ്തിരുന്നു. ജമൽ യുദ്ധത്തിൽ   തൽഹ  رضي الله عنه  കൊല്ലപ്പെട്ടു.


കുടുംബം

സൈനബ് ബിൻത് ജഹ്ഷിന്റെ സഹോദരിയായ ഹമ്മാനയുമായുള്ള വിവാഹത്തിൽ തൽഹക്ക് മുഹമ്മദ് ഇബ്നു തൽഹ എന്നു പേരായ ഒരു മകൻ ഉണ്ടായിരുന്നു. ആ മകനും ജമൽ യുദ്ധത്തിൽ മരണപ്പെടുകയാണ് ഉണ്ടായത്.

അബൂബക്കർ رضي الله عنه   ന്റെ മകളായ ഉമ്മു കുൽതൂമുമായുള്ള വിവാഹത്തിൽ അദ്ദേഹത്തിന് മൂന്ന് കുട്ടികളാണുണ്ടായിരുന്നത്. (സക്കറിയ, യൂസുഫ്, ആയിഷ)



സത്യവിശ്വാസികളിൽ ഒരു വിഭാഗമുണ്ട്. അവർ അല്ലാഹുവിനോട് ചെയ്ത വാഗ്ദാനം ശരിക്കും പാലിച്ചു കഴിഞ്ഞു. അവരിൽ ചിലർ മരണമടഞ്ഞു. (അവരുടെ പ്രതിഫലം നേടിക്കഴിഞ്ഞു). മറ്റുചിലർ (പ്രതിഫലത്തിൽ) ഒരു മാറ്റവും വരുത്തിയിട്ടില്ല. എന്ന അർത്ഥം വരുന്നതും സത്യവിശ്വാസികളെ ശ്ലാഘിച്ചുകൊണ്ടുള്ളതുമായ പരിശുദ്ധ ഖുർആൻ വാക്യം ഒരിക്കൽ നബി (സ) ഓതി. അനന്തരം ത്വൽഹത്തിനെ നോക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു ഭൂമിക്കു മുകളിൽ വെച്ചുതന്നെ മരണാനന്തര പ്രതിഫലം നേടിക്കഴിഞ്ഞ ഒരാളെ കാണാൻ നിങ്ങൾക്ക് കൗതുകം തോന്നുന്നെങ്കിൽ അതാ ത്വൽഹത്തിനെ നോക്കൂ.

സ്വർഗവാഗ്ദത്തം ചെയ്യപ്പെട്ട പത്തു സ്വഹാബിമാരിൽ അല്ലാഹു ചെയ്ത അപാരമായ അനുഗ്രഹാശിസ്സുകളിൽ സാരമായി എണ്ണപ്പെടേർഹ്മതുതന്നെയാണ് ത്വൽഹത്തിനെ പോലുള്ളവരുടെ ജീവിതം.

മക്കയിലെ ഖുറൈശിവർത്തകപ്രമുഖരിൽ ഒരാളായിരുന്നു ത്വൽഹത്ത്. ഒരു ദിവസം അദ്ദേഹം ബസ്റായിൽ കച്ചവടത്തിലേർപ്പെട്ടുകൊണ്ടി രിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഒരു പുരോഹിതൻ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞുപോൽ മുൻപ്രവാച കാരുടെ പ്രവചനമനുസരിച്ചുള്ള സത്യപ്രവാചകൻ്റെ ആഗമനം സമാഗതമായിരിക്കുന്നു. അത് നിങ്ങളുടെ പവിത്രഭൂമിയിലായിരിക്കും സംഭവിക്കുക.

പ്രസ്തുത അനുഗ്രഹത്തിൻ്റെയും വിമോചനത്തിൻ്റെയും സുവർണ്ണാവസരം നിങ്ങൾക്ക് നഷ്ടപ്പെടാതിരിക്കട്ടെ.

മാസങ്ങളോളം ദീർഘിച്ച കച്ചവടയാത്ര കഴിഞ്ഞു ത്വൽഹത്ത് നാട്ടിൽ തിരിച്ചെത്തി. മക്കയിൽ ഒരേയൊരു വാർത്തയാണ് അന്ന് അദ്ദേഹത്തിന് കേൾക്കാൻ കഴിഞ്ഞത്. രണ്ട്  പേർ ഒത്തുചേർന്നാൽ അവിടെ നടക്കുന്നത് പ്രസ്തുതസംസാരം മാത്രമായിരുന്നു മുഹമ്മദുൽ അമീനിൻ്റെ ദിവ്യബോധത്തെയും പുതിയ മതത്തെയും കുറിച്ച്. ത്വൽഹത്ത് ഉടനെ അനേ്വഷിച്ചത് അബൂബക്കറിനെയായിരുന്നു. അദ്ദേഹം തൻ്റെ കച്ചവടയാത്ര കഴിഞ്ഞു അല്പം മുന്പ് മടങ്ങിയെത്തിയിട്ടുണ്ടന്നും ഇപ്പോൾ മുഹമ്മദിൻ്റെ കൂടെയാണെന്നും വിവരം ലഭിച്ചു.

ത്വൽഹത്ത് ചിന്തിച്ചു. മുഹമ്മദും അബൂബക്കറും അവർ രശ്ശജ്ഞുപേരും യോജിച്ച ഒരു കാര്യം തെറ്റാവാൻ സാദ്ധ്യതയില്ല. അവരുടെ വ്യക്തിത്വത്തിൽ അത്രമാത്രം മതിപ്പായിരുന്നു അദ്ദേഹത്തിന്. മുഹമ്മദാവട്ടെ, പത്തുനാൽപ്പതുവർഷം തങ്ങളുടെ കൂടെ ജീവിതം നയിച്ചു. ഒരിക്കലും ഒരു കളവ് പറയുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ല. അത്രയും പരിശുദ്ധനായ ഒരാൾ ദൈവത്തിൻ്റെ പേരിൽ കളവു പറയുകയോ അതൊരിക്കലുമുണ്ടാവുകയില്ല.

 അദ്ദേഹം അബൂബക്കറിനെ വീട്ടിൽ ചെന്നു കണ്ടു. പുതിയ മതത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. അവർ രണ്ടുപേരും നബി(ﷺ)യുടെ സന്നിധിയിലെത്തി ത്വൽഹത്ത് ഇസ്ലാം സ്വീകരിക്കുകയും ചെയ്തു.

അദ്ദേഹത്തിൻ്റെ ഇസ്ലാമിക പ്രവേശം മറ്റുള്ളവരെപോലെ തന്നെ അക്രമത്തിനും പീഡനങ്ങൾക്കും ഖുറൈശികളെ പ്രേരിപ്പിച്ചു. അബൂബക്കറിനെയും ത്വൽഹിത്തിനെയും ഇസ്ലാമിൽ നിന്ന് തിരിച്ചുകൊണ്ടുവരാൻ അവർ നിയോഗിച്ചത് നൗഫലുബ്നു ഖുവൈലിദിനെയായിരുന്നു. ഖുറൈശികളുടെ സിംഹം എന്നായിരുന്നു മക്കാനിവാസികൾ നൗഫലിനെ വിളിച്ചിരുന്നത്. അബൂബക്കറും ത്വൽഹത്തും ജനമദ്ധേ്യ പണവും പ്രതാപവും ഒത്തിണങ്ങിയ സ്വീകാര്യരായ മാന്യാരായിരുന്നത് കൊണ്ട് അവർക്കെതിരെയുള്ള അതിക്രമങ്ങൾക്ക് താരതമേ്യന കുറവുണ്ടാവുക സ്വാഭാവികമാണല്ലോ.

നബി(ﷺ) ഹിജ്റക്ക് ആഹ്വാനം നൽകിയപ്പോൾ ത്വൽഹത്ത് മദീനയിലേക്ക് പോയി. നബി(ﷺ)യുടെ കൂടെ എല്ലാ യുദ്ധങ്ങളിലും അദ്ദേഹം പങ്കുകൊണ്ടു. ബദർയുദ്ധത്തിൽ സംബന്ധിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹത്തെയും സഅദുബ്നു സൈദിനെയും അബൂസുഫ്യാൻ്റെ നേതൃത്വത്തിലുള്ള ഖുറൈശീ കച്ചവട സംഘത്തിൻ്റെ വിവരമറിഞ്ഞുവരാൻ നബി (ﷺ) നിയോഗിച്ചതായിരുന്നു. അവർ മടങ്ങിയെത്തിയപ്പോഴേക്കും യുദ്ധം അവസാനിച്ച് നബി(ﷺ)യും അനുചരാരും മടങ്ങാൻ തുടങ്ങിയിരുന്നു.

ബദറിൽ സംബന്ധിക്കാനുള്ള സുവർണ്ണാവസരം നഷ്ടപ്പെട്ടതിൽ അദ്ദേഹം അതീവ ദുഃഖിതനായി. നബി(ﷺ) അദ്ദേഹത്തെ സാന്ത്വനപ്പെടു ത്തുകയും ബദറിലെ സമരസേനാനികൾക്ക് ലഭിക്കാവുന്ന പ്രതിഫലം വാഗ്ദത്തം ചെയ്യുകയും യുദ്ധാർജ്ജിത സമ്പത്തിൻ്റെ വിഹിതം നൽകുകയും ചെയ്തു.

ഇസ്ലാമിക ചരിത്രത്തിലെ ആപൽക്കരമായ ഒരദ്ധ്യായമായിരുന്നു ഉഹ്ദ്യുദ്ധം. ഒരുവേള മുസ്ലിം സൈന്യം അണിചിതറുകയും രണാങ്കണത്തിൽ ശത്രുക്കൾ ആധിപത്യം പുലർത്തുകയും ചെയ്തു. നബി(ﷺ) ജീവൻപോലും അപായപ്പെടുമാറ് ശത്രുക്കളാൽ വലയം ചെയ്യപ്പെട്ടു. ഈ പ്രതിസന്ധിയിൽ ത്വൽഹത്തിൻ്റെ സ്ഥൈര്യവും ശ്ലാഘനീയമായിരുന്നു.

നബി (ﷺ)യുടെ കവിളിലൂടെ രക്തം വാർന്നൊഴുകുന്നത് ദൂരെ നിന്ന് ത്വൽഹത്തിൻ്റെ ദൃഷ്ടിയിൽപ്പെട്ടു. ഞൊടിയിടകൊൻള്ള് ശത്രുനിര ഭേദിച്ചു അദ്ദേഹം നബി(ദ്ധറ്റ)യുടെ അടുത്തെത്തി. ആഞ്ഞടിക്കുന്ന ശത്രുക്കളെ പ്രതിരോധിച്ചു. നബി(ﷺ)യെ ഇടതുകൈകൊഷ്ടു മാറോടണച്ചു പുറകോട്ടു മാറി നബി(ണ്ട്)യെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിർത്തി ആഇശ (റ) പറയുന്നു എൻ്റെ പിതാവ് ഉഹ്ദ് യുദ്ധത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഇങ്ങനെ പറയുമായിരുന്നു അത് പരിപൂർണമായും ത്വൽഹത്തിൻ്റെ ദിനമായിരുന്നു. യുദ്ധം കഴിഞ്ഞു ഞാൻ നബി(ﷺ) യുടെ അടുത്ത് ചെന്നപ്പോൾ എന്നോടും അബൂഉബൈദയോടും ത്വൽഹത്തിനെ ചൂണ്ടിക്കൊണ്ട് നബി(ﷺ) ഇങ്ങനെ പറഞ്ഞു അതാ നിങ്ങളുടെ സഹോദരനെ നോക്കൂ. ഞങ്ങൾ സൂക്ഷിച്ചുനോക്കി. വെട്ടുകളും കുത്തുകളുമായി അദ്ദേഹത്തിൻ്റെ ദേഹത്തിൽ എഴുപതിലധികം മുറിവുകളുണ്ടായിരുന്നു. ഒരു വിരൽ മുറിഞ്ഞു പോവുകയും ചെയ്തിരുന്നു. ഞങ്ങൾ അദ്ദേഹത്തെ വേണ്ടവിധം ശുശ്രൂഷിക്കുകയുണ്ടായി.

എല്ലാ രണാങ്കണങ്ങളിലും ത്വൽഹത്ത് മുൻനിരയിൽ തന്നെ നിലയുറപ്പിച്ചു. ഭക്തനായ ആരാധകനും ധൈര്യശാലിയായ പടയാളിയും അതുല്യനായ ധർമ്മിഷ്ഠനുമായിരുന്നു അദ്ദേഹം. അല്ലാഹുവിനോടും സമൂഹത്തോടുമുള്ള തൻ്റെ ബാദ്ധ്യത നിർവഹിച്ചശേഷം അദ്ദേഹം ജീവിതവിഭവങ്ങൾ തേടി ഭൂമിയിൽ സഞ്ചരിക്കുകയും കച്ചവടം നടത്തുകയും ചെയ്യുമായിരുന്നു. അദ്ദേഹം അതിസമ്പന്നനായിരുന്നു. താൻ ചുമലിലേന്തിയ പതാകയുടെ വിജയത്തിനുവേണ്ടി തൻ്റെ സമ്പത്ത് നിർലോഭം ചിലവഴിച്ചു. ധർമ്മിഷ്ഠൻ, ഗുണവാൻ എന്നീ അർത്ഥം വരുന്ന പല ഓമനപ്പേരുകളും നബി (ﷺ) അദ്ദേഹത്തെ വിളിച്ചിരുന്നു. വരുമാനം നോക്കാതെ ധർമ്മംചെയ്ത അദ്ദേഹത്തിന് കണക്കുവെയ്ക്കാതെ അല്ലാഹു സമ്പത്ത് നൽകി.

ഭാര്യ സആദ പറയുന്നു ന്നഹ്മഞാൻ ഒരിക്കൽ അദ്ദേഹത്തെ വളരെ വിഷാദവാനായി കണ്ടു. ഞാൻ ചോദിച്ചു നിങ്ങളെന്താണിങ്ങനെ ചിന്തിച്ചുകൊണ്ടിരിക്കുന്നത് അദ്ദേഹം പറഞ്ഞു എൻ്റെ സമ്പത്ത് എന്നെ മാനസികമായി അസ്വസ്ഥനാക്കുന്നു. അത് അത്രത്തോളം വർദ്ധിച്ചിരിക്കുന്നു. ഞാൻ പറഞ്ഞു എങ്കിൽ അത് പാവങ്ങൾക്ക് വിതരണം ചെയ്തുകൂടെ ഒരു ദിർഹം പോലും അവശേഷിക്കാതെ അദ്ദേഹം അത് ദരിദ്രർക്കിടയിൽ വീതിച്ചുകൊടുത്തു.ത്തസ്റ്റ ഒരിക്കൽ തൻ്റെ ഒരു ഭൂസ്വത്ത് അദ്ദേഹം വിറ്റു. അത് വലിയ സംഖ്യയ്ക്ക് ഉണ്ടായിരുന്നു.

നാണയത്തിൻ്റെ കൂമ്പാരത്തിലേക്ക് നോക്കി അദ്ദേഹം പറഞ്ഞു ഇത്രയധികം ധനം വീട്ടിൽ വെച്ചു കൊണ്ടു ഞാൻ എങ്ങനെ അന്തിയുറങ്ങും ഈ രാത്രിയിലെങ്ങാനും എനിക്ക് വല്ലതും സംഭവിച്ചാൽ അല്ലാഹുവിനോട് ഞാനെന്ത് പറയും അത് മുഴുവൻ ധർമ്മം ചെയ്തശേഷമാണത്രെ അദ്ദേഹം ഉറങ്ങിയത്

ജാബിറുബ്നു അബ്ദില്ല പറയുന്നു ആവശ്യപ്പെടാത്തവന്നു പോലും ഇത്ര വലിയ തുക ധർമ്മം ചെയ്യുന്ന മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല. തൻ്റെ കുടുംബത്തിൻ്റെയും ബന്ധുക്കാരുടെയും കഷ്ടപ്പാടുകൾ കണ്ടറിഞ്ഞു പരിഹാരം കാണുന്നതിൽ അദ്ദേഹം അതീവ തല്പരനായിരുന്നു. ബനൂതൈമ വിഭാഗത്തിൽ പെട്ട ഒരു വ്യക്തിയെപ്പോലും ദാരിദ്ര്യമനുഭവിക്കാൻ അദ്ദേഹമനുവദിച്ചിരുന്നില്ല. അശരണരായ സ്ത്രീകളെ കല്യാണം കഴിച്ചു കൊടുക്കുകയും കടബാദ്ധ്യതകൾ കൊണ്ട് കഷ്ടപ്പെടുന്നവരെ അദ്ദേഹം സഹായിക്കുകയും ചെയ്യുമായിരുന്നു. ഉസ്മാൻ رَضِيَ اللهُ عَنْهُ ന്റെ ഭരണകാലത്തുണ്ടായ അനാശാസ്യ ആഭ്യന്തരകലാപത്തിൽ ത്വൽഹത്ത് رَضِيَ اللهُ عَنْهُ ഉസ്മാന്റെ رَضِيَ اللهُ عَنْهُ എതിരാളികളെ ന്യായീകരിക്കുമായിരുന്നു. പ്രക്ഷോഭം മൂർദ്ധന്യദശ പ്രാപിക്കുകയും ഖലീഫയുടെ വധത്തിൽ കലാശിക്കുകയും ചെയ്ത അതിന്റെ ഭയാനകമായ പരിണാമത്തിൽ അദ്ദേഹത്തിനു പങ്കുണ്ടായിരുന്നില്ല എന്നത് സ്മരണീയമാണ്.

ഖലീഫയുടെ വധത്തിന് ശേഷം അലി(رَضِيَ اللهُ عَنْهُ) പുതിയ ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. അന്ന് മദീന നിവാസികളിൽ നിന്ന് പുതിയ ഖലീഫ ബൈഅത്തു സ്വീകരിച്ചിട്ടുൻള്ളായിരുന്നില്ല. അക്കൂട്ടത്തിൽ ത്വൽഹത്തും സുബൈറും (رَضِيَ اللهُ عَنْهُ) ഉണ്ടാരുന്നു. അവർ അലി(رَضِيَ اللهُ عَنْهُ) യോട് സമ്മതം വാങ്ങി മക്കയിലേക്ക് ഉംറക്ക് പുറപ്പെട്ടു. അവിടെ നിന്ന് ബസറയിലേക്കും. ഉസ്മാന്റെ വധത്തിന് പ്രതികാരം ചെയ്യാൻ അവിടെ അന്ന് വലിയ സൈനിക സന്നാഹം നടക്കുകയായിരുന്നു. അവർ രണ്ടു പേരും അതിൽ പങ്കാളികളായി.

 പ്രസ്തുത സൈന്യവും അലിയുടെ പക്ഷക്കാരും തമ്മിൽ ഒരു സംഘട്ടനത്തിന് മുതിർന്നു. അലി(رَضِيَ اللهُ عَنْهُ)യെ സംബന്ധിച്ചിടത്തോളം വേദനാജകമായ ഒരനുഭവമായിരുന്നു അത്. ഇസ്ലാമിക രാഷ്ട്രത്തിനെതിരെയുള്ള അതിക്രമം അംഗീകരിച്ചു കൊടുക്കണമോ അത ല്ല, നബി(ﷺ)യോടൊപ്പം മുശ്രിക്കുകൾക്ക് എതിരെ തോളുരുമ്മി പടവെട്ടിയ തന്റെ സഹോദരാരോട് വാളെടുത്ത് പൊരുതണമോ അസഹ്യമായ ഒരു മാനസികാവസ്ഥയായിരുന്നു അത്.

അലി(رَضِيَ اللهُ عَنْهُ) തന്റെ എതിരാളികളെ നോക്കി. അവിടെ നബി(ﷺ)യുടെ പ്രിയതമ ആയിശ()  യെയും ത്വൽഹത്തിനെയും സുബൈറിനെയും അദ്ദേഹം കണ്ടു. അദ്ദേഹം പൊട്ടിക്കരഞ്ഞു ത്വൽഹത്തിനെയും സുബൈറി(رَضِيَ اللهُ عَنْهُ)നെയും അരികെ വിളിച്ചു. ത്വൽഹത്തിനോട് ചോദിച്ചു ച്ചൾത്വൽഹത്തേ, നീ നിന്റെ ഭാര്യയെ വീട്ടിലിരുത്തി നബി(ത്ഥന്റ)യുടെ ഭാര്യയെ യുദ്ധക്കളത്തി  ലേക്ക് ആനയിച്ചിരിക്കുന്നു അല്ലേ പിന്നീട് സുബൈറിനോട് പറഞ്ഞു സുബൈറേ, നിനക്ക് അല്ലാഹു വിവേകം നൽകട്ടെ. ഒരു ദിവസം നബി(ﷺ)നിന്നോട് നിനക്ക് അലിയെ ഇഷ്ടമല്ലേ എന്ന് ചോദിച്ചത് ഒാർമ്മയുണ്ട ഞാൻ, മുസ്ലിമും എന്റെ മച്ചുനനും പിതൃവ്യപുത്രനുമായ അലിയെ ഇഷ്ടപ്പെടാതിരിക്കുകയോ എന്ന് നീ മറുപടി പറഞ്ഞപ്പോൾ വീണ്ടും നബി(ﷺ) നിന്നോട് നീ ഒരുകാലത്ത് അലിക്ക് എതിരെ പുറപ്പെടുകയാണെങ്കില്‍ അന്നു നീ അക്രമിയായിരിക്കും എന്ന് പറഞ്ഞിട്ടില്ലേ സുബൈര്‍(رَضِيَ اللهُ عَنْهُ) പറഞ്ഞു അത് ശരിയാണ്. ഞാന്‍ അത് ഓര്‍ക്കുന്നു. അതുകൊണ്ട് ഞാന്‍ ഈ യുദ്ധത്തില്‍ നിന്ന് പിന്തിരിയുന്നു. അല്ലാഹു എനിക്കു മാപ്പുനല്‍കട്ടെ. സുബൈര്‍ യുദ്ധരംഗത്ത് നിന്ന് പിാറി കൂടെ ത്വല്‍ഹത്തും (رَضِيَ اللهُ عَنْهُ).

അലി(رَضِيَ اللهُ عَنْهُ)യുടെ പക്ഷത്ത് അന്ന് പടവാളേന്തിയിരുന്ന വന്ദ്യവയോധികനായ അമ്മാറി (رَضِيَ اللهُ عَنْهُ)നെ കണ്ടമാത്രയില്‍ നബി(ﷺ)യുടെ മറ്റൊരു പ്രവചനം അവര്‍ക്ക് ഓര്‍മ്മ വന്നു. അമ്മാറിനെ വധിക്കുന്നവര്‍ അക്രമികളായിരിക്കും.മ്ല അവര്‍ രണ്ടുപേരും ജമല്‍ യുദ്ധത്തില്‍നിന്ന് പിന്തിരിഞ്ഞു. എന്നിട്ടും അവര്‍ വലിയ വില നല്‍കേണ്ടിവന്നു.

സുബൈര്‍ (റ്റ) നമസ്കരിക്കുകയായിരുന്നു. അംറുബ്നു ജര്‍മൂസ് എന്നൊരാള്‍ അദ്ദേഹത്തെ പിന്നില്‍ നിന്ന് കൊലപ്പെടുത്തി. ത്വല്‍ഹത്തിനെ മര്‍വാനുബ്നുല്‍ഹകം അമ്പെയ്തു കൊന്നു. ഉസ്മാൻ്റെ (رَضِيَ اللهُ عَنْهُ) വധത്തില്‍ കലാശിച്ച ആഭ്യന്തരകലാപത്തിൻ്റെ പ്രാരംഭഘട്ടത്തില്‍ ഉസ്മാൻ്റെ എതിരാളികളെ ത്വല്‍ഹത്ത്(رَضِيَ اللهُ عَنْهُ) ന്യായീകരിച്ചിരുന്നു എന്ന് മുമ്പ് സൂചിപ്പിച്ചു വല്ലോ. അതുകാരണം ഉസ്മാന്‍(رَضِيَ اللهُ عَنْهُ)ൻ്റെ വധം ത്വല്‍ഹത്തി(رَضِيَ اللهُ عَنْهُ)ൻ്റെ ജീവിതത്തില്‍ ഒരു നാഴികക്കല്ലായിരുന്നു.

പ്രസ്തുത സംഭവം അനാശാസ്യമായ ഒരു പതനത്തില്‍ കലാശിക്കുമെന്ന് ത്വല്‍ഹത്ത് (رَضِيَ اللهُ عَنْهُ) ഒരിക്കലും കരുതിയിരുന്നില്ല എങ്കിലും അത് സംഭവിച്ചുകഴിഞ്ഞു. അദ്ദേഹം മാനസികമായി ഖേദമുള്‍ക്കൊണ്ട്. ഉസ്മാൻ്റെ വധത്തിന് പ്രതികാരത്തിന് വേണ്ടി പൊരുതാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ജമല്‍ രണാങ്കണത്തില്‍ അദ്ദേഹം ഇറങ്ങിയത്. അവിടെ വെച്ച് അദ്ദേഹം ഇങ്ങനെ പ്രാര്‍ത്ഥിക്കുകയുഞ്ചബ്ലായി നാഥാ, ഉസ്മാനുവേണ്ടി ഇന്ന് എന്നോട് നീ മതിവ രുവോളം പ്രതികാരമെടുക്കേണമേ അലി(رَضِيَ اللهُ عَنْهُ)യുടെയും സുബൈറി(رَضِيَ اللهُ عَنْهُ)ൻ്റെയും സംഭാഷണത്തില്‍നിന്ന് കാര്യം മനസ്സിലാക്കിയ അദ്ദേഹം യുദ്ധത്തില്‍ നിന്ന് പിന്തിരിഞ്ഞെങ്കിലും അല്ലാഹുവിൻ്റെ അലംഘനീയമായ വിധി അദ്ദേഹത്തെ വിട്ടില്ല.

യുദ്ധം കഴിഞ്ഞ് സുബൈറിനെയും رَضِيَ اللهُ عَنْهُ ത്വല്‍ഹത്തിനെയും رَضِيَ اللهُ عَنْهُ മറവു ചെയ്ത ശേഷം അലി(رَضِيَ اللهُ عَنْهُ) ഇങ്ങനെ പറഞ്ഞു നബി (ﷺ) ഒരിക്കല്‍ പറയുകയുണ്ടായി ത്വല്‍ഹത്തും رَضِيَ اللهُ عَنْهُ സുബൈറും رَضِيَ اللهُ عَنْهُ സ്വര്‍ഗ്ഗത്തില്‍ എൻ്റെ അയല്‍വാസികളാകുന്നു.

Tuesday, November 22, 2022

സുബൈറുബ്നുല്‍ അവ്വാം رضي الله عنه

 നബി(ﷺ)യുടെ പിതൃസഹോദരിയായ സഫിയ്യയുടെ പുത്രനാണ് സുബൈർ رضي الله عنه. അദ്ദേഹത്തിൻ്റെ പിതാവ് ഖദീജ()യുടെ സഹോദരൻ അവ്വാമുബ്നു ഖുവൈലിദാണ്.

ത്വൽഹത്തും رضي الله عنه സുബൈറും رضي الله عنه സന്തതസഹചാരികളായിരുന്നു. രണ്ട്പേരുടെയും ചരിത്രം അടർത്തിയെടുക്കാനാവാത്ത വിധം ബന്ധമുള്ളതാകുന്നു. നബി(ﷺ) പലപ്പോഴും അവർ രണ്ട്പേരെയും പരസ്പരം ബന്ധപ്പെടുത്തി സംസാരിക്കുമായിരുന്നു. ത്വൽഹത്ത് رضي الله عنه  നബി(ﷺ)യുടെ പിതാമഹനായ മുർറത്തിൻ്റെയും സുബൈർ رضي الله عنه  ഖുസൈയ്യിൻ്റെയും പരമ്പരകളിൽപെട്ടവരാകുന്നു.

സ്വഭാവം, വളർച്ച, സമ്പത്ത്, എെശ്വര്യം, ധൈര്യം എന്നീ ഗുണങ്ങളിൽ അവർ തുല്യരായിരുന്നു. രണ്ട്പേരും സ്വർഗ്ഗം വാഗ്ദത്തം ചെയ്യപ്പെട്ട പത്തുസഹാബിമാരിൽ ഉൾപ്പെടുന്നു. ഉമർ(رضي الله عنه ) മരണ വക്ത്രത്തിൽ തൻ്റെ പിൻഗാമിയെ നിശ്ചയിക്കാൻ നിയമിച്ച ആറുപേരടങ്ങുന്ന ആലോചന സമിതിയിലും അവരെ ഇണപിരിക്കാൻ കഴിഞ്ഞില്ല സുബൈർ (رضي الله عنه) പ്രാരംഭഘട്ടത്തിൽ തന്നെ ഇസ്ലാംമതമാശ്ലേഷിച്ചു. അന്ന് ഏഴു പേർ തികഞ്ഞിട്ടില്ലാത്ത ഒരു പ്രസ്ഥാനമായിരുന്നു ഇസ്ലാം. അദ്ദേഹത്തിന്ന് അന്ന് പതിനാറുവയസ്സു പ്രായമായിരുന്നു. അർഖമിൻ്റെ വീട്ടിൽ നബി(ﷺ) രഹസ്യ പ്രബോധനം നടത്തിയപ്പോൾ അദ്ദേഹം അതിലൊരംഗമായിരുന്നു.

ചെറുപ്പത്തിലേ പ്രാപ്തനായ ഒരു കുതിരപ്പടയാളിയായിരുന്നു അദ്ദേഹം. ഇസ്ലാമിന്ന് വേണ്ടി ആദ്യമായി ഉറയിൽനിന്ന് ഊരിയവാൾ സുബൈറിൻ്റെ رضي الله عنه  തായിരുന്നു എന്ന് ചരിത്രകാരാർ അഭിപ്രായപ്പെടുന്നു. സുബൈറും കൂട്ടുകാരും ഒരിക്കൽ അർഖമിൻ്റെ വീട്ടിൽ ഇരിക്കുകയായിരുന്നു. അവിടെ ഒരു കിംവദന്തി പറന്നെത്തി. മക്കയിൽ ഒരു വഴിയിൽ വെച്ചു നബി(ﷺ) വധിക്കപ്പെട്ടിരിക്കുന്നു എന്നതായിരുന്നു വാർത്ത അതു കേട്ട മാത്രയിൽ യുവാവായ സുബൈർ തൻ്റെ വാൾ ഉൗരിപ്പിടിച്ചു കൊത്ഥൽ് മക്കയിലെ തെരുവിലേക്ക് ഇറങ്ങി. താൻ കേട്ടത് ശരിയാണെങ്കിൽ ഒാരോ ഖുറൈശി പ്രമുഖരുടെയും തല തൻ്റെ വാളിന്നിരയാക്കണമെന്ന ദൃഢനിശ്ചയത്തോടെ അദ്ദേഹം നടന്നു. ഊരിയ വാളുമായി ഈറ്റപ്പുലിയെപ്പോലെ പാഞ്ഞുവരുന്ന സുബൈറി(رضي الله عنه)നെ നബി (ﷺ) വഴിയിൽ വെച്ചു കണ്ട്മുട്ടി. നബി(ﷺ)യെ കണ്ട് സുബൈർ സന്തുഷ്ടനായി. നബി (ﷺ) അദ്ദേഹത്തോട് ചോദിച്ചു സുബൈർ എന്തു പിണഞ്ഞു  സുബൈറുബ്നുൽ അവ്വാം (رضي الله عنه)സുബൈർ കഥ വിവരിച്ചു. സന്തുഷ്ടനായ നബി (ﷺ) അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചു. പുതിയ മതം അവലംബിച്ചതിന് പിതൃവ്യൻ അദ്ദേഹത്തെ ക്രൂരമായി ശിക്ഷിച്ചു. ഒരു പായയിൽ ചുരുട്ടി തീയിട്ടു പുകച്ചു ശ്വാസം മുട്ടിക്കുക പോലും ചെയ്തു! കൊടും ക്രൂരതക്ക് വിധേയനായിക്കൊണ്ടിരിക്കുമ്പോൾ സുബൈറിനോട് പിതൃവ്യൻ ഇങ്ങനെ പറയുമായിരുന്നു: “സുബൈറേ, മുഹമ്മദിനെ തള്ളിപ്പറയൂ, അവനെ അവിശ്വസിക്കൂ എങ്കിൽ നിന്നെ ഞാൻ വിമുക്തനാക്കാം.” ഇല്ല, ഞാനൊരിക്കലും കുഫ്റിലേക്ക് മടങ്ങുകയില്ല എന്നു മാത്രമായിരുന്നു സുബൈറിന്റെ മറുപടി! ഉരുക്കുപോലെ ഉറച്ച വിശ്വാസത്തിന്ന് മുമ്പിൽ പിതൃവ്യൻ പരാജിതനായി.


സുബൈർ(رضي الله عنه) അബ്സീനിയായിലേക്ക് രണ്ട് തവണയും ഹിജ്റ പോയിരുന്നു. എല്ലാ യുദ്ധങ്ങളിലും സുബൈർ (رضي الله عنه) നബി (ﷺ)യുടെ കൂടെ മുൻപന്തിയിൽ നിലയുറപ്പിച്ചു. ഉഹ്ദ് രണാങ്കണത്തിലെ വിപൽസന്ധിയിൽ അടിയുറച്ചു പൊരുതിയ ചുരുക്കം ചില സഹാബിമാരിൽ ഒരാളായിരുന്നു അദ്ദേഹം. ഇസ്ലാമിന്റെ സംരക്ഷ ണത്തിന്ന് വേണ്ടി ഏറ്റ മുറിവുകൾക്കൊണ്ട് അദ്ദേഹത്തിന്റെ ശരീരം ആവരണം ചെയ്യപ്പെട്ടിരുന്നു. വിരിമാറിൽ കുന്തമുനകളും ഖഡ്ഗങ്ങളും പതിഞ്ഞ പാടുകൾ നിരവധിയായിരുന്നു. അതുകണ്ട് അത്ഭുതം പ്രകടിപ്പിക്കുന്ന തന്റെ കൂട്ടുകാരോട് അദ്ദേഹം ഇങ്ങനെ പറയുമായിരുന്നു: “ഇതെല്ലാം നബി(ﷺ)യുടെ കൂടെ അല്ലാഹുവിന്റെ മാർഗത്തിൽ പിണഞ്ഞ മുറിവുകളുടെ കലയാണ്.”


ഉഹ്ദ്  കഴിഞ്ഞു ശത്രുസൈന്യം മക്കയിലേക്ക് മടങ്ങുകയായിരുന്നു. നബി(ﷺ) അബൂബക്കറി(رضي الله عنه)നെയും സുബൈറി(رضي الله عنه)നെയും ഖുറൈശി സൈന്യത്തെ പിൻതുടരാൻ നിയോഗിച്ചു. ജേതാക്കളായ ഒരു സൈന്യത്തെയാണ് തങ്ങൾ പിൻതുടരുന്നതെന്ന് വകവെയ്ക്കാതെ എഴുപത് പേരടങ്ങിയ ഒരു സൈന്യവുമായി അവർ മുന്നേറി. കുറിക്കൊണ്ട ഒരു യുദ്ധതന്ത്രമായിരുന്നു അത്. സുശക്തമായ ഒരു സൈന്യത്തിന്റെ മുൻനിരയെയാണ് സുബൈറും അബൂബക്കറും (رضي الله عنه) നയിക്കുന്നതെന്ന് ധരിച്ച ഖുറൈശികൾ അതിവേഗം മക്കയിലേക്ക് മടങ്ങി. മുസ്ലിം സൈന്യംഇപ്പോഴും സുശക്തമാണെന്ന ഒരു ധാരണ ശത്രുക്കളിൽ വരുത്തിത്തീർക്കാൻ അതുവഴി അവർക്കുകഴിഞ്ഞു. യർമൂക്ക് യുദ്ധക്കളത്തിൽ അദ്ദേഹം പ്രകടിപ്പിച്ച ധീരത തുല്യതയില്ലാത്തതായിരുന്നു. ശത്രുക്കളാൽ നിബിഡമായ റോമാപർവ്വതത്തിൻ്റെ പ്രാന്തത്തിൽ നിന്ന് പിന്തിരിയാൻ ശ്രമിക്കുകയായിരുന്ന തൻ്റെ സൈന്യത്തിന് ധൈര്യം നൽകിക്കൊണ്ട് ശത്രു നിരയിലേക്ക് എടുത്തുചാടി അദ്ദേഹം പ്രകടിപ്പിച്ച രണപാടവം ചരിത്രത്തിൻ്റെ താളുകളിൽ മായാതെ കിടക്കുന്നു. ദൈവിക മാർഗത്തിലുള്ള രക്തസാക്ഷിത്വം! അദ്ദേഹത്തിൻ്റെ അടക്കവയ്യാത്ത ഒര ഭിനിവേശമായിരുന്നു അത്.


രക്തസാക്ഷികളോടുള്ള ബഹുമാനവും അദ്ദേഹത്തിന് അതുല്യമായിരുന്നു. അദ്ദേഹം ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “മുഹമ്മദ് നബി(ﷺ)യുടെ ശേഷം പ്രവാചകന്മാർ ഉണ്ടാവുകയില്ല എന്നറിഞ്ഞിട്ടും ത്വൽഹത്ത് رضي الله عنه തൻ്റെ സന്തതികൾക്ക് പ്രവാചകന്മാരുടെ നാമം കൊടുത്തിരുന്നു. ഞാൻ എൻ്റെ സന്താനങ്ങൾക്ക് ശുഹദാക്കളുടെ നാമമാണ് ഇഷ്ടപ്പെടുന്നത്. അവർ അല്ലാഹുവിൻ്റെ മാർഗത്തിൽ രക്തസാക്ഷികളായി തീർന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.” അബ്ദുല്ല, മുൻദിർ, ഉർവത്ത്, ഹംസ, ജഅ്ഫർ, മിസ്ഹബ്, ഖാലിദ് എന്നീ പ്രസി ദ്ധരായ രക്തസാക്ഷികളുടെ പേരാണ് അദ്ദേഹം തൻ്റെ സന്തതികൾക്ക് നൽകിയത്.


ഉഹ്ദ് യുദ്ധക്കളത്തിൽ അംഗപരിഛേദിതനായി വികൃത രൂപത്തിൽ കിടക്കുന്ന തൻ്റെ അമ്മാവൻ ഹംസ(رضي الله عنه)യുടെ ദയനീയ രൂപം കണ്ട് പല്ലിറുമ്മി, വാളിൻ്റെ പിടിയിൽ കൈ ഞെരിച്ചുകൊണ്ട് അടക്കവയ്യാത്ത പ്രതികാര വാഞ്ഛയോടെ ആ മൃതശരീരത്തിൻ്റെ മുമ്പിൽ നിമിഷങ്ങൾ മൂകനായി അദ്ദേഹം നിന്നു. ഇതിന്നു തക്കതായ പ്രതികാരം ചെയ്യും എന്ന് അദ്ദേഹം ആത്മഗതം ചെയ്തു. കീഴടങ്ങാൻ വിസമ്മതിച്ചു കോട്ടയ്ക്കകത്ത് കഴിയുകയായിരുന്ന ബനൂഖുറൈള ഗോത്രക്കാരുടെ കോട്ടമതിലിന്ന് താഴെനിന്നുകൊണ്ട്, തൻ്റെ കൂട്ടുകാരനായ അലി (رضي الله عنه)യോടൊപ്പം അദ്ദേഹം ഇങ്ങനെ വിളിച്ചു പറഞ്ഞു: “ഞങ്ങളുടെ ഹംസ അനുഭ വിച്ചത്പോലെ നിങ്ങളെയും ഞങ്ങളനുഭവിപ്പിക്കും.

അനന്തരം അവർ രണ്ട്പേരും കോട്ടക്കകത്ത് പ്രവേശിച്ചു. മുസ്ലിംകൾക്ക്  വതിൽ തുറന്നുകൊടുത്തു. നബി (ﷺ) അദ്ദേഹത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞു എല്ലാ പ്രവാചകാർക്കും ഓരോ അടുത്ത സഹായികളുണ്ട്. എൻ്റെ സഹായി സുബൈർ (رضي الله عنه) ആകുന്നു.


അദ്ദേഹത്തെക്കുറിച്ച് ഹസ്സാനുബ്നു സാബിത് (رضي الله عنه) പാടി നബി (ﷺ)യുടെ ആ സഹായി അവിടുത്തെ പ്രതിജ്ഞ തെറ്റാതെ നിലകൊണ്ടു.

അദ്ദേഹത്തിൻ്റെ വാക്കും പ്രവൃത്തിയും സമാനമായിരുന്നു. പ്രസിദ്ധനും ധൈര്യശാലിയുമായിരുന്നു അദ്ദേഹം. യുദ്ധദിവസങ്ങളിൽ അദ്ദേഹം കുതിച്ചു ചാടുമായിരുന്നു. ഇസ്ലാമിന്ന് ചെയ്ത സേവനം അദ്ദേഹത്തെ പ്രസിദ്ധനാക്കി തീർത്തു.


അല്ലാഹുവിൻ്റെ പ്രവാചകനുമായി അടുത്ത കുടുംബബന്ധമായിരുന്നു അദ്ദേഹത്തിന്ന.് സുബൈറിൻ്റെ വാൾ നബിയിൽ നിന്ന് അകറ്റിയ കഷ്ടതകൾ നിരവധിയാണ് അല്ലാഹു അദ്ദേഹത്തിന് നിറഞ്ഞ പ്രതിഫലം നൽകട്ടെ.


ഒരു വലിയ കച്ചവടക്കാരനായിരുന്നു അദ്ദേഹം. ഇസ്ലാമിന്നു വേണ്ടി അവശ്യാനുസൃതം ചിലവഴിക്കു വഴി എല്ലാം അവസാനിച്ച്കടക്കാരനായി ക്കൊണ്ടാണ് അദ്ദേഹം രക്തസാക്ഷിയായത്. തൻ്റെ വസ്വിയ്യത്തിൽ പുത്രൻ അബ്ദുല്ല(رضي الله عنه)യോട് ഇങ്ങനെ പറയുന്നു എൻ്റെ

കടംവീട്ടാൻ നിനക്ക് കഴിയാതെ വന്നാൽ എൻ്റെ യജമാനനോട് സഹായം തേടണം. അബ്ദുല്ല (رضي الله عنه) ചോദിച്ചു ച്ചൾഅങ്ങയുടെ യജമാനനോ, ആരാണത് സുബൈർ رضي الله عنه പറഞ്ഞു അതേ, യജമാനരിൽ വെച്ച് ഉത്തമനും സഹായിയുമായ അല്ലാഹു തന്നെ. അല്ലാതെ മറ്റാരുമല്ല.

പിന്നീട് അബ്ദുല്ല (رضي الله عنه) ഇങ്ങനെ പറയുകയുണ്ടായി എൻ്റെ പിതാവിൻ്റെ കടബാദ്ധ്യതകൾ കൊണ്ട് ഞാൻ വിഷമിക്കുമ്പോൾ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കും. ഉടനെ അത് പരിഹരിക്കപ്പെടുകയും ചെയ്യും.


ജമൽ യുദ്ധദിവസം. രണാങ്കണത്തിൽനിന്ന് പിന്തിരിഞ്ഞ സുബൈർ(رضي الله عنه) തൻ്റെ നാഥൻ്റെ മുമ്പിൽ നമസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അംറുബ്നു ജർമൂസ് എന്ന ഭാഗ്യദോഷി അദ്ദേഹത്തെ പിന്നിൽ നിന്നു കുത്തി.


ഘാതകൻ പ്രസ്തുത സന്തോഷവാർത്ത അറിയിക്കാൻ അലി (رضي الله عنه)യുടെ സന്നിധിയിലെത്തി. (അലി (رضي الله عنه)യുടെ എതിരാളിയായിരുന്നല്ലോ സുബൈർ). സുബൈറി رضي الله عنه ൻ്റെ ഘാതകൻ തൻ്റെ മുന്നിൽ നിൽക്കുന്നത് കണ്ട അലി (رضي الله عنه) അയാളെ ആട്ടിയോടിച്ചു. ഇങ്ങനെ വിളിച്ചുപറഞ്ഞു സഫിയ്യയുടെ പുത്രനെ കൊന്ന കൊലയാളിക്ക് അല്ലാഹു നൽകുന്ന ശിക്ഷ നരകമായിരിക്കും. അനന്തരം സുബൈറി رضي الله عنه ൻ്റെ  വാൾ ചുംബിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു , ഈ വാൾ........... അല്ലാഹുവിൻ്റെ പ്രവാചകന് താങ്ങും തണലും നൽകിയ വാളാണിത് പ്രവാചകരുടെ ഉത്തമ സ്നേഹിതാ, അല്ലാഹു അങ്ങക്ക് രക്ഷ നൽകട്ടെ. ഹിജ്റ 36 ാം വർഷം 64 ാം വയസ്സിലാണ് സുബൈർ (رضي الله عنه ) രക്തസാക്ഷിയായത്.

Monday, November 21, 2022

അബ്ദുർറഹ്മാനുബ്നു ഔഫ് (رضي الله عنه)

 വലിയ ഒരു വർത്തക പ്രമാണിയായിരുന്നു അബ്ദുർറഹ്മാനുബ്നു ഔഫ് (رضي الله عنه). സിറിയയിൽനിന്നു വരുന്ന അദ്ദേഹത്തിൻ്റെ കച്ചവടച്ചരക്കു വഹിച്ചു ഒട്ടകക്കൂട്ടം അന്തരീക്ഷത്തിൽ ഉയർത്തിവിടുന്ന പൊടിപടലം മദീന പട്ടണത്തിൽ കണ്ണെത്താവുന്ന അകലെ നോക്കിക്കാണുന്ന പ്രേക്ഷകർ അത് ഒരു മണൽക്കാറ്റിൻ്റെ കുതിച്ചുവരവാണെന്ന് സംശയിക്കുമായിരുന്നു. ഒരിക്കൽ എഴുന്നൂറ് ഒട്ടകങ്ങൾ അടങ്ങിയ ഒരു വ്യൂഹം മദീനയെ സമീപിച്ചു. എവിടെയും അതിനെക്കുറിച്ചുള്ള സംസാരവും ആഹ്ളാദത്തിമിർപ്പും കാണാമായിരുന്നു.

അതുകണ്ട് അതിശയിച്ച ഉമ്മുൽമുഅ്മിനീൻ ആയിശ (رضي الله عنه) ചോദിച്ചു മദീനയിൽ ഇന്നെന്താണൊരു പ്രതേ്യകത ഒരാൾ പറഞ്ഞു അബ്ദുർറഹ്മാനുബ്നു ഔഫിൻ്റെ رضي الله عنه കച്ചവടച്ചരക്ക് എത്തിയിരിക്കുന്നു. ആയിശ (رضي الله عنه) ഒരു കച്ചവടസംഘത്തിൻ്റെ കോലാഹലം ഇത്രത്തോളമോ അയാൾ പറഞ്ഞു അതേ, എഴുന്നൂറ് ഒട്ടകങ്ങൾക്ക് വഹിക്കാവുന്നതാണ് അത് അത്ഭുതപരതന്ത്രയായ ആയിശ(رضي الله عنه) പറഞ്ഞു  നബി(ﷺ) പറയുന്നത് ഞാൻ കേട്ടിരിക്കുന്നു. അബ്ദുർറഹ്മാനുബ്നു ഔഫ് رضي الله عنه മുട്ടുകുത്തി സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതായി ഞാൻ കാണുകയുണ്ടായി.

അബ്ദുർറഹ്മാനുബ്നു ഔഫ്  മുട്ടുകുത്തിയായിരിക്കുമോ സ്വർഗ്ഗത്തിൽ പ്രവേശിക്കുക ആയിശ (رضي الله عنه)യുടെ വചനം ചിലർ അദ്ദേഹത്തിൻ്റെ ചെവിയിൽ എത്തിച്ചു. അദ്ദേഹം പറഞ്ഞു അതേ, പല പ്രാവശ്യം നബി(ﷺ) അങ്ങനെ പറയുന്നത് ഞാൻ കേട്ടിരുന്നു.അനന്തരം ആ ചരക്കിൽ നിന്ന് ഒരു ഭാണ്ഡംപോലും കെട്ടഴിക്കാതെ അദ്ദേഹം നേരെ ആയിശ()യുടെ വസതിയിലേക്ക് നടന്നു. ആയിശ(رضي الله عنه)യോട് അദ്ദേഹം പറഞ്ഞു ഞാൻ ഒരിക്കലും വിസ്മരിച്ചിട്ടില്ലാത്ത ഒരു നബിവചനമാണ് നിങ്ങൾ എന്നെ ഓർമ്മിപ്പിച്ചത്. അതുകൊണ്ട് നിങ്ങളെ സാക്ഷി  നിർത്തി ഈ എഴുന്നൂറ് ഒട്ടകങ്ങൾ വഹിക്കുന്ന ചരക്ക് മുഴുവൻ ഞാനിതാ പാവങ്ങൾക്ക് വിതരണം ചെയ്യുന്നു.അബ്ദുർറഹമാനുബ്നു ഔഫ് (رضي الله عنه)  അദ്ദേഹം മുട്ടുകുത്താതെ തന്നെ സ്വന്തം കാലിൽ സദ്വൃത്തരായ തൻ്റെ കൂട്ടാളികളോടൊപ്പം സ്വർഗ്ഗാരോഹണം ചെയ്യാനുള്ള വഴിനോക്കുകയായിരുന്നു.

ഒരിക്കൽ നബി(ﷺ) അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞിരുന്നു അബ്ദുർറഹ്മാൻ, നീ സമ്പന്നനാണ്. നീ മുട്ടുകുത്തിയായിരിക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കുക. അതുകൊണ്ട് അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ നിർബാധം ചിലവഴിക്കൂ. എങ്കിൽ സ്വതന്ത്രമായി നിനക്ക് സ്വർഗ്ഗത്തിലേക്ക് നടന്നുപോകാം. ഞാൻ ഭൂമിയിൽനിന്ന് ഒരു പാറക്കഷ്ണം പൊക്കിയെടുത്താൽ അല്ലാഹു എനിക്കതി ന്നുള്ളിൽ വെള്ളിക്കട്ടി നിക്ഷേപിച്ചിരിക്കും. അത്രമാത്രം ലാഭകരമായിരിക്കും എൻ്റെ കച്ചവടം എന്ന് സ്വയം വിശേഷിപ്പിച്ച അബ്ദുർറഹ്മാൻ (رضي الله عنه) അളവറ്റ സമ്പത്തിൻ്റെ ഉടമയായിരുന്നു.

എങ്കിലും അദ്ദേഹം ഒരിക്കലും സമ്പത്തിൻ്റെ അടിമയായിരുന്നില്ല. ദാറുൽഅർഖമിൽ നബി(ﷺ) പ്രബോധന പ്രവർത്തനം തുടങ്ങുന്നതിന് മുമ്പുതന്നെ അബ്ദുർറഹ്മാൻ رضي الله عنه ഇസ്ലാം മതമവലംബിച്ചിരുന്നു. അബൂബക്കർ(رضي الله عنه), ഉസ്മാൻ(رضي الله عنه), സുബൈർ(رضي الله عنه), ത്വൽഹത്ത്(رضي الله عنه), സഅദുബ്നു അബീ വഖാസ് (رضي الله عنه) എന്നിവരുടെകൂടെ അദ്ദേഹവും മുൻനിരയിൽ ഉൾപ്പെടുന്നു. ഇസ്ലാം മതവലംബിച്ചത് മുതൽ എഴുപത്തഞ്ചാമത്തെ വയസ്സിൽ നിര്യാതനാകുന്നത് വരെ സത്യവിശ്വാസികളുടെ മാതൃകാപുരുഷനായി അദ്ദേഹം ജീവിച്ചു.

സ്വർഗ്ഗാവകാശികൾ എന്ന് നബി (ﷺ) സന്തോഷവാർത്ത നൽകിയ പത്ത് പേരിൽ അദ്ദേഹവും ഉൾപ്പെടുന്നു. ഉമറി(رضي الله عنه)ൻ്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ അദ്ദേഹം നിയോഗിച്ച ആറംഗ ആലോചനസമിതിയിൽ ഒരാൾ അബ്ദുർറഹ്മാൻ (رضي الله عنه) ആയിരുന്നു. നബി (ﷺ) മരണമടഞ്ഞ  പ്പോൾ ഇവരെക്കുറിച്ച് സന്തുഷ്ടനായിരുന്നു എന്നാണ് ഉമർ (رضي الله عنه) അവരെ നിയോഗിച്ചതിന് പറഞ്ഞ കാരണം. അബ്സീനിയയിലേക്ക് രണ്ട് പ്രാവശ്യം അദ്ദേഹം ഹിജ്റ പോയി. ബദർ, ഉഹ്ദ് അടക്കം എല്ലാ രണാങ്കണങ്ങളിലും മുമ്പന്തിയിൽ നിലകൊള്ളുകയും ചെയ്തു. മദീനയിൽ അഭയം തേടിയ നബി(ﷺ)യും അനുയായികളും ഭാരിച്ച സാമ്പത്തിക പ്രശ്നങ്ങളാണ് ആദ്യഘട്ടത്തിൽ നേരിട്ടത്. നബി(ﷺ) മുഹാജിറുകളിൽ നിന്ന് ഒന്നും രമ്ലണ്ടും, ചിലപ്പോൾ അതിലധികവും പേരെ ഓരോ അൻസാരികൾക്ക് ഏൽപ്പിച്ചുകൊടുത്തു. അവർ ഇസ്ലാമിൻ്റെ പേരിൽ സഹോദരാരായി വർത്തിച്ചു. ഭക്ഷണം പാർപ്പിടം എന്നിവ അവർ പങ്കിട്ടെടുത്തു.

ഒന്നിലധികം ഭാര്യമാരുണ്ടായിരുന്ന ചില അൻസാരികൾ തങ്ങളുടെ മുഹാജിർ സഹോദരാർക്ക് വേണ്ടി അവരെ കയ്യൊഴിക്കാൻപോലും സന്നദ്ധരായി. തികച്ചും ഗാഢമായ ഒരു സഹോദരബന്ധമായിരുന്നു അവിടെ സ്ഥാപിക്കപ്പെട്ടത് എന്ന് പറയേണ്ടതില്ലല്ലോ. അബ്ദുർറഹ്മാന്ന് (رضي الله عنه) കൂട്ടുകാരനായി ലഭിച്ചത് സഅദുബ്നു റബീഇ(رضي الله عنه)നെയായി രുന്നു. അനസുബ്നു മാലിക് (رضي الله عنه) പറയുന്നു. സഅദുബ്നു റബീഅ്(رضي الله عنه) അബ്ദുർറഹ്മാനോട് പറഞ്ഞു സഹോദരാ, ഞാൻ മദീന യിലെ ഒരു വലിയ സമ്പന്നനാണ്. എൻ്റെ ധനത്തിൽ പകുതി നിങ്ങൾക്കു നൽകാം. എനിക്ക് രണ്ട്  ഭാര്യമാരുണ്ട് . നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരുവൾക്ക് ഞാൻ മോചനം നൽകാം. എന്നാൽ നിങ്ങൾക്ക് അവരെ വിവാഹം ചെയ്യാമല്ലോ. അബ്ദുർറഹ്മാനുബ്നു ഔഫ്  رضي الله عنه പറഞ്ഞു അല്ലാഹു നിങ്ങളുടെ ദനത്തിലും കുടുംബത്തിലും അനുഗ്രഹം വർദ്ധിപ്പിക്കട്ടെ.

അനന്തരം അബ്ദുർറഹ്മാൻ(رضي الله عنه) കച്ചവടത്തിന്ന് തയ്യാറായി. പട്ടണത്തിലിറങ്ങി കച്ചവടം ചെയ്തു. വലിയ സമ്പാദ്യം നേടുകയും ചെയ്തു. അങ്ങനെ നബി(رضي الله عنه)യുടെ ജീവിതകാലത്തും മരണാനന്തരവും അദ്ദേഹം കച്ചവടക്കാരനായി ജീവിച്ചുപോന്നു. തൻ്റെ ദീനീ ബാദ്ധ്യതകൾക്ക് അദ്ദേഹത്തിൻ്റെ എെഹിക ബന്ധങ്ങൾ ഒരിക്കലും തടസ്സമായില്ല.

കച്ചവടത്തിൽ അനുവദനീയമല്ലാത്ത ഒരു ദിർഹംപോലും കലരുന്നത് അദ്ദേഹം കണിശമായി ശ്രദ്ധിച്ചു. നൂറുശതമാനവും കളങ്കരഹിതമായിരുന്നു അദ്ദേഹത്തിൻ്റെ സമ്പത്ത്. ധനവാന്ന് അനായസേന സ്വർഗ്ഗത്തിൽ പ്രവേശിക്കണമെങ്കിൽ ദൈവമാർഗത്തിൽ നിർബാധം ചിലവഴിക്കണമെന്ന നബി(ﷺ)യുടെ നിർദ്ദേശം ശരിക്കും കണക്കിലെടുത്തുകൊണ്ട്തന്നെയായിരുന്നു അദ്ദേഹം സമ്പത്ത് കൈകാര്യം ചെയ്തിരുന്നത്. ഒരിക്കൽ അദ്ദേഹം നാൽപതിനായിരം ദീനാറിന് ഒരു ഭൂസ്വത്ത് വിൽക്കുകയുണ്ടായി. പ്രസ്തുത തുക മുഴുവൻ ദരിദ്രർക്കും നബി(ﷺ)യുടെ വിധവകൾക്കും മറ്റുമായി അദ്ദേഹം വിതരണം ചെയ്തു.

മറ്റൊരിക്കൽ മുസ്ലിംസൈന്യ ഫസ്സഗ്മിലേക്ക് അഞ്ഞൂറു പടക്കുതിരകളെയും ആയിരത്തഞ്ഞൂറ് ഒട്ടകങ്ങളെയും സംഭാവന ചെയ്തു. മരണപത്രത്തിൽ അമ്പതിനായിരം ദീനാറായിരുന്നു അദ്ദേഹം അല്ലാഹുവിൻ്റെ മാർഗത്തിലേക്ക് നീക്കിവെച്ചിരുന്നത്. ബദർ യുദ്ധത്തിൽ സംബന്ധിച്ചവരിൽ അന്ന് അവശേഷിച്ചിരുന്ന ഒാരോ സഹാബിമാർക്കും നാനൂറ് ദീനാർവീതം അദ്ദേഹം നിർദ്ദേശിച്ചിരുന്നു. സമ്പന്നനായിരുന്നിട്ടുപോലും ഉസ്മാൻ (رضي الله عنه) തൻ്റെ വിഹിതമായ നാനൂർ ദീനാർ കൈപ്പറ്റി. അദ്ദേഹം ഇങ്ങനെ പറഞ്ഞു അബ്ദുർറഹ്മാൻ്റെ സമ്പത്ത് കറയില്ലാത്തതും ഹലാലുമാകുന്നു.

അതിൽനിന്ന് ഓരോപിടി ഭക്ഷണം പോലും ക്ഷേമവൃദ്ധിയും സൗഖ്യദായകവുമാകുന്നു. അബ്ദുറഹ്മാൻ(رضي الله عنه) സമൃദ്ധമായ സമ്പത്തിൻ്റെ ഉമയായിരുന്നു. ഒരിക്കലും അദ്ദേഹം അതിൻ്റെ അടിമയായിരുന്നില്ല. സമ്പത്തിന് അദ്ദേഹം അഹോരാത്രം പരിശ്രമിച്ചില്ല. നിഷ്പ്രയാസം, അനുവദനീയമായ മാർഗത്തിലൂടെ അദ്ദേഹത്തിന് അത് വന്നു  ചേർന്നു. സ്വാർഥത്തിന്ന് വേണ്ടി അദ്ദേഹം അത് ഉപയോഗിച്ചതുമില്ല. തൻ്റെ ബന്ധുമിത്രാദികളും അയൽവാസികളും സമൂഹവും അതനുഭവിച്ചു. അദ്ദേഹത്തിൻ്റെ സമ്പത്തിൽ എല്ലാ മദീനക്കാരും പങ്കുകാരായിരുന്നു. ആധിക്യം അദ്ദേഹത്തെ അഹങ്കാരിയാക്കിയില്ല.

ഒരിക്കൽ നോമ്പുതുറക്കാനുള്ള ഭക്ഷണം അദ്ദേഹത്തിൻ്റെ മുമ്പിൽ കൊണ്ട്വരപ്പെട്ടു. ഭക്ഷണത്തളികയിലേക്ക് നോക്കി കണ്ണുനീരൊഴിക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു മിസ്അബ്(رضي الله عنه) അന്ന് രക്തസാക്ഷിയായി. അദ്ദേഹം എന്നെക്കാൾ ഉത്തമനായിരുന്നു. തലയും കാലും മറയാത്ത ഒരു കഷ്ണം തുണിയിലായിരുന്നു അദ്ദേഹത്തിൻ്റെ മൃതദേഹം പൊതിയപ്പെട്ടത്. ഹംസ(رضي الله عنه) രക്തസാക്ഷിയായി. അദ്ദേഹവും എന്നെക്കാൾ ഉത്തമനായിരുന്നു. അദ്ദേഹത്തെയും ഒരു ആവശ്യത്തിന്ന് തികയാത്ത പരുക്കൻ തുണിയിലാണ് പൊതിഞ്ഞത്. ഇന്ന് ഞങ്ങൾ സമ്പന്നരായി തീർന്നിരിക്കുന്നു. ഞങ്ങളുടെ സൽകർമ്മങ്ങളുടെ പ്രതിഫലം ഞങ്ങൾക്ക് ഇവിടെവെച്ചുതന്നെ അല്ലാഹു നൽകിയതായിരിക്കുമോ എന്നു ഞാൻ ഭയപ്പെടുന്നു.

മറ്റൊരിക്കൽ തൻ്റെ വീട്ടിലെ ഒരു സദ്യയിൽവെച്ചു അദ്ദേഹത്തിൻ്റെ കണ്ണുകൾ നിറഞ്ഞു. സദസ്യർ ചോദിച്ചു എന്തിനാണ് നിങ്ങൾ കരയുന്നത് അദ്ദേഹം പറഞ്ഞു അല്ലാഹുവിൻ്റെ പ്രവാചകൻ ﷺ  വഫാത്തായി. പ്രവാചകനോ അവിടുത്തെ കുടുംബാംഗങ്ങളോ ഒരിക്കലും വയർ നിറച്ചു ഭക്ഷണം കഴിച്ചിരുന്നില്ല. നമ്മെ അല്ലാഹു അവശേഷിപ്പിച്ചത് നമുക്ക് ഗുണപ്രദമാണ് എന്ന് എനിക്കഭിപ്രായമില്ല. തൻ്റെ ഭൃത്യാരുടെ കൂടെയായിരിക്കുന്ന അബ്ദുർറഹ്മാനെ(رضي الله عنه) അപരിചിതനായ ഒരാൾക്ക് തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. അത്രയും ലളിതമായിരുന്നു അദ്ദേഹത്തിന്റെ വേഷഭൂഷാദികൾ.

ഉഹ്ദ് യുദ്ധത്തിൽ അദ്ദേഹത്തിന്ന് ഇരുപതിലധികം മുറിവുകൾ ഏറ്റു. ഒരുകാലിന്ന് മുടന്ത് സംഭവിച്ചു. മുൻ പല്ലുകൾ നഷ്ടപ്പെട്ടു. പ്രസന്നവദനനും ആജാനുബാഹുവും സുന്ദരനുമായിരുന്ന അദ്ദേഹം അന്നുമുതൽ മുടന്തനും മുമ്പല്ലു നഷ്ടപ്പെട്ടവനുമായി തീർന്നു. ഹിജ്റ 82 ാം വർഷം അബ്ദുർറഹ്മാൻ (رضي الله عنه) രോഗഗ്രസ്തനായി. ആയിശ((رضي الله عنه) തന്റെ വീട്ടിൽ നബി(ﷺ)യുടെ ഖബറിന്നടുത്ത് അദ്ദേഹത്തെ മറവുചെയ്യാൻ സ്ഥലം നൽകാമെന്ന് അറിയിച്ചു. അദ്ദേഹം വിനയപുരസ്സരം അത് നിരസിക്കുകയാണ് ചെയ്തത്. നബി(ﷺ)യുടെയും അബൂബക്കറിൻ്റെയും മഹൽസന്നിധിയിൽ അന്ത്യവിശ്രമം കൊള്ളാൻ അദ്ദേഹത്തിന്റെ വിനയം അദ്ദേഹത്തെ അനുവദിച്ചില്ല. ബഖീഇൽ ഉസ്മാനുബ്നുമള്ഊൻ്റെ ഖബറിന്ന് അടുത്ത് അദ്ദേഹം മറവുചെയ്യപ്പെട്ടു

Sunday, November 20, 2022

(رضي الله عنه)സഅദ് ഇബ്നു മുആദ്

 ഉമറിന്റെ ഭരണകാലത്ത് പേർഷ്യൻ സൈന്യം അൽജസീർ യുദ്ധക്കളത്തിൽ നടത്തിയ പരാക്രമം മദീനയിലെ മുസ്ലിംകളെ ഞെട്ടിച്ചു. മുസ്ലിം സൈന്യം വേദ നാജനകമായ പരീക്ഷണങ്ങൾക്ക് വിധേയമായി. ഒരു ദിവസം മാത്രം നാലായിരത്തോളം പേർ രക്തസാക്ഷികളായി. മുസ്ലിം സൈന്യത്തിന്റെ നേതൃത്വം നേരിട്ട് ഏറ്റെടുക്കാൻ ഉമർ(رضي الله عنه) മദീനയിൽ നിന്ന് പുറപ്പെടാൻ തീരുമാനിച്ചു.

അബ്ദുറഹ്മാനു ഔഫ് رضي الله عنه അടക്കമുള്ള സഹാബി പ്രമുഖർ അദ്ദേഹത്തെ അതിൽനിന്ന് പിന്തിരിപ്പിച്ചു. പകരം സഅദ്(رضي الله عنه) നിയോഗിക്കപ്പെട്ടു. ധീരനായ അദ്ദേഹത്തിന്റെ നേതൃത്വം പേർഷ്യയെ മുസ്ലിംകൾക്ക് അധീനപ്പെടുത്തിക്കൊടുത്തു.

നബി(ﷺ)യുടെ മാതാവായ ആമിനയുടെ പിതൃവ്യൻ ഉഹൈബ്, സഅദിന്റെ പിതാമഹനായിരുന്നു. നബി(ﷺ) അദ്ദേഹത്തെ അമ്മാവൻ എന്ന് വിളിക്കാറുണ്ടായിരുന്നു. തന്റെ പതിനേഴാമത്തെ വയസ്സിലാണ് അഅദ്(رضي الله عنه) ഇസ്ലാം സ്വീകരിച്ചത്. ഇസ്ലാമിലെ മൂന്നാമത്തെ അംഗമായിരുന്ന അദ്ദേഹം വലിയ അസ്ത്രനിപുണനും അറബികളിലെ എണ്ണപ്പെട്ട യോദ്ധാവുമായിരുന്നു. ഉന്നം പിഴക്കാത്ത രണ്ട് ആയുധങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. ഒന്ന് അദ്ദേഹത്തിന്റെ അസ്ത്രം. മറ്റൊന്ന് പ്രാർത്ഥനയും.

നബി (ﷺ) അദ്ദേഹത്തിനുവേണ്ടി ഇങ്ങനെ പ്രാർത്ഥിച്ചിരുന്നു അല്ലാഹുവേ, സഅദിന്റെ അസ്ത്രം നീ കുറിക്കു കൊള്ളിക്കുകയും അദ്ദേഹത്തിന്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുകയും ചെയ്യേണമേ. ആമിറുബ്നു സഅദ് (رضي الله عنه) പറയുന്നു ഒരിക്കൽ ഒരാൾ അലി, ത്വൽഹത്ത്, സുബൈർ (رضي الله عنه) എന്നിവരെ അസഭ്യം പറയുന്നത് സഅദ് (رضي الله عنه) കേട്ടു. അങ്ങനെ പറയരുത് എന്ന് അയാളെ സഅദ് ഉപദേശിച്ചു. അയാൾ അത് കൂട്ടാക്കിയില്ല. സഅദ് പറഞ്ഞു ഞാൻ നിനക്കെതിരെ അല്ലാഹുവിനോട് പ്രാർത്ഥിക്കും. അത് കേട്ടപ്പോൾ അയാൾ സഅദി(رضي الله عنه)നെ പരിഹസിക്കുകയാണ് ചെയ്തത്. ഭീഷണി കേട്ടാൽ ഒരു പ്രവാചകനെ പോലെയുണ്ടല്ലോ സഅദ് രണ്ട് റക്അത്ത് സുന്നത്ത് നമസ്ക്കരിച്ചശേഷം ഇങ്ങനെ പ്രാർത്ഥിച്ചു നാഥാ, നിന്റെ സൽവൃത്തരായ ജനങ്ങളെ ഈ മനുഷ്യൻ അസഭ്യം പറഞ്ഞിരിക്കുന്നു. അതിന്റെ പ്രതിഫലം നീ നൽകേണമേ.

നിമിഷങ്ങൾക്ക് ശേഷം കലിതുള്ളിക്കൊണ്ട് ഒരു ഒട്ടകം ആൾക്കൂട്ടത്തിലേക്ക് ഓടിവന്നു. ആ മനുഷ്യനെ തിരഞ്ഞു പിടിച്ചു കടിച്ചു കൊന്നുകളഞ്ഞു. അദ്ദേഹത്തിന്റെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു.

സഅദ്(رضي الله عنه) ധർമ്മിഷ്ഠനായ ഒരു സമ്പന്നനായിരുന്നു. തന്റെ സമ്പത്തിൽ സംശയാ സ്പദമായ ധനം (ശുബ്ഹത്ത്) വന്നു കൂടുന്നത് അദ്ദേഹം വളരെ ശ്രദ്ധിച്ചു. ഹജ്ജത്തുൽ വിദാഇന്റെ ഘട്ടത്തിൽ സഅദ് (رضي الله عنه) രോഗശയ്യയിലായിരുന്നു. നബി(ﷺ) അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ അദ്ദേഹം നബി (ﷺ)യോട് ചോദിച്ചു നബിയേ, എനിക്ക് ധാരാളം സമ്പത്തുണ്ട്. അനന്തരാവകാശിയായി ഒരു പുത്രി മാത്രമേയുള്ളു. (പിന്നീട് അദ്ദേഹത്തിനു സന്താനങ്ങൾ വേറെയുമുണ്ടായി). ഞാൻ എന്റെ സ്വത്തിന്റെ മുന്നിൽ രണ്ട് ഭാഗം ധർമ്മം ചെയ്യട്ടെ നബി (ﷺ) പറഞ്ഞു അതുവേണ്ട സഅദ് പകുതിഭാഗമോ അതിനും നബി (ﷺ) സമ്മതിച്ചില്ല. മൂന്നിലൊരു ഭാഗം ധർമ്മം ചെയ്യാൻ അദ്ദേഹത്തിന് അനുവാദം നൽകി. പിന്നീട് നബി (ﷺ) പറഞ്ഞു അത് തന്നെ ധാരാളമാണ്. നിന്റെ അനന്തരാവകാശികളെ ദരിദ്രരാക്കി ഉപേക്ഷിക്കുന്നതിനേക്കാൾ നിനക്കുത്തമം സമ്പന്നരാക്കി വിടുന്നതാണ്.

ദൈവത്തിന്റെ പ്രതിഫലം കാംക്ഷിച്ച് നിന്റെ ബന്ധുക്കൾക്ക് നീ നൽകുന്ന ഭക്ഷണത്തിനുപോലും അല്ലാഹുവിൽ നിന്ന് പ്രതിഫലം കിട്ടും. നിന്റെ പ്രിയതമയുടെ വായിൽ ഇട്ടുകൊടുക്കുന്ന ഉരുളക്ക് പോലും ഒരിക്കൽ അനുയായികളോടുകൂടെ ഇരിക്കുകയായിരുന്ന നബി (ﷺ) പറഞ്ഞു ഈ സദസ്സിലേക്ക് സ്വർഗ്ഗാവകാശിയായ ഒരാൾ കയറിവരാൻ പോകുന്നുണ്ട് ആ സൗഭാഗ്യവാൻ ആരാണെന്നറിയാൻ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു. സഅദുബ്നു അബീവഖാസ് (رضي الله عنه) സദസ്സിലേക്ക് കയറിവന്നു അബ്ദുല്ലാഹിബ്നുഅംറ് رضي الله عنه ഒരിക്കൽ അദ്ദേഹത്തോട് ചോദിച്ചു ച്ചൾ ഈ മഹത്തായ പദവിക്കർഹനാവാൻ മാത്രം നിങ്ങൾ അനുഷ്ഠിക്കുന്ന ഇബാദത്ത് എന്തെല്ലാമാണ്അദ്ദേഹം പറഞ്ഞു സാധാരണയിൽ കവിഞ്ഞു ഞാനൊരു സൽകർമ്മവും ചെയ്യാറില്ല. എങ്കിലും ഒരാളോടും ഞാൻ ഇതുവരെ ഉൾപയും വിദേ്വഷവും വെച്ചു പുലർത്തിയിട്ടില്ല.

സഅദി(رضي الله عنه)ന്റെ ഈമാൻ ഉരുക്കുപോലെ ഉറപ്പുള്ളതായിരുന്നു. അദ്ദേഹം ഇസ്ലാമേശ്ലേഷിച്ചതറിഞ്ഞ മാതാവ് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ പലതും ചെയ്തു നോക്കി. പരാജയപ്പെട്ട ആ സ്ത്രീ അവസാനം നിരാഹാരസമരത്തിനാണ് മുതിർന്നത്.

സഅദ് (رضي الله عنه) തന്റെ പിതാമഹാരുടെ ആചാരത്തിലേക്ക് മടങ്ങിയാലല്ലാതെ താൻ ജീവിക്കുകയില്ലെന്ന് ആ സ്ത്രീ ശാഠ്യം പിടിച്ചു. ഭക്ഷണം കഴിക്കാതെ അവശയായി. സഅദ്(رضي الله عنه) മാതാവിനോട് പറഞ്ഞു ഉമ്മാ, നിങ്ങൾക്ക് നൂറ് ആത്മാവുകൾ ഉണ്ടാവുകയും അവ ഓരോന്നായി നിങ്ങളുടെ ദേഹത്തിൽ നിന്ന് പറന്നകലുന്നത് ഞാൻ കാണുകയും ചെയ്താലും ശരി, ഈ വിശ്വാസത്തിൽ നിന്ന് എന്നെ പിന്തിരിപ്പിക്കാൻ നിങ്ങൾക്ക് സാദ്ധ്യമല്ല. നിങ്ങൾക്ക് വേണമെങ്കിൽ ഭക്ഷണം കഴിക്കാം

അദ്ദേഹത്തിന്റെ ദൃഢവിശ്വാസത്തെ ശ്ലാഘിച്ചുകൊണ്ട് പരിശുദ്ധ ഖുർആൻ ഇങ്ങനെ അവതരിച്ചു നിനക്ക് അജ്ഞാതമായതിനെ എന്നിൽ പങ്ക് ചേർക്കണമെന്ന് അവർ രണ്ട്പേരും (മാതാവും പിതാവും) നിന്നെ നിർബന്ധിച്ചാൽ (അക്കാര്യത്തിൽ) നീ അവരെ അനുസരിക്കേണ്ടതില്ല.

സഅദ് (رضي الله عنه) പേർഷ്യയിലേക്ക് സേനാനായകനായി നിയോഗിക്കപ്പെട്ടു.

ഖലീഫ ഉമർ (رضي الله عنه) സൈന്യത്തെ തയ്യാറാക്കി നിർത്തിയേശേഷം സഅദി(رضي الله عنه)നെ ഉപദേശിച്ചു സഅദേ, അങ്ങ് നബി ﷺ യുടെ  അമ്മാവനും സ്നേഹിതനുമാണെന്ന ഭാവം നടിക്കരുത്, അല്ലാഹുവിന്റെ പക്കൽ കുടുംബബന്ധത്തിന് വിലയില്ല. ആരാധനയ്ക്കും തഖ്വയ്ക്കുമാണവിടെ വിലയുള്ളത്. ഉന്നതകുലജാതനും നീചനും അവിടെ സമരാണ്. മനുഷ്യരെല്ലാം അല്ലാഹുവിന്റെ അടിമകളും അല്ലാഹു അവരുടെ രക്ഷിതാവുമാകുന്നു. അതുകൊണ്ട് നബി(ﷺ) നമ്മിലേക്ക് നിയുക്തനായത് മുതൽ നമ്മോട് യാത്രപറയുന്നത് വരെ അനുവർത്തിച്ച കാര്യങ്ങൾ നീ പിന്തുടരുക.

നീ സമരമുഖത്ത് ചെന്നിറങ്ങിയാൽ ശത്രുക്കളുടെ സ്ഥിതിഗതികളെല്ലാം, നോക്കിക്കാണുന്നതുപോലെ വ്യക്തമായ രൂപത്തിൽ എനിക്ക് എഴുതിയറിയിക്കുകയും ചെയ്യുക. മുസ്ലിം സൈന്യം ഖാദിസിയായിലേക്ക് പുറപ്പെട്ടു. മുസ്ലിംകൾ ഒരിക്കലും നേരിട്ടിട്ടില്ലാത്ത അത്രയും വലിയ സന്നാഹങ്ങളോടുകൂടി രണശൂരനായ റുസ്തം ഒരുലക്ഷം സൈനികരുമായി തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു.

മുസ്ലിം സൈന്യത്തിൽ നിന്ന് ഒരു നിവേദികസംഘം റുസ്തമിനെ സമീപിച്ചു. അദ്ദേഹത്തോടു പറഞ്ഞു ജനങ്ങളെ വിഗ്രഹാരാധനയിൽ നിന്ന് തൗഹീദിലേക്കും സേ്വച്ഛാധിപത്യത്തന്റെ അക്രമങ്ങളിൽ നിന്ന് ഇസ്ലാമിന്റെ നീതിയിലേക്കു ക്ഷണിക്കാൻ അല്ലാഹു ഞങ്ങളെ നിയോഗിച്ചിരിക്കുന്നു. ഇത് നിങ്ങൾ സ്വീകരിച്ചാൽ നമുക്ക് രണ്ട് വിഭാഗത്തിനും നല്ലത്. അല്ലാത്തപക്ഷം അല്ലാഹുവിന്റെ വാഗ്ദത്തം പ്രാപിക്കുന്നത് വരെ ഞങ്ങൾ യുദ്ധംചെയ്യും.റുസ്തം ചോദിച്ചുഅല്ലാഹു നിങ്ങളോട് എന്ത് വാഗ്ദത്തമാണ് ചെയ്തിരിക്കുന്നത് അവർ പറഞ്ഞു ഞങ്ങളിൽ രക്തസാക്ഷിയാകുന്നവർക്ക് സ്വർഗ്ഗവും, അവശേഷി ക്കുന്നവർക്ക് വിജയവും. റുസ്തം അവരുടെ ക്ഷണം സ്വീകരിച്ചില്ല. നിവേദകസംഘം മടങ്ങിപ്പോന്നു.

ശരീരം മുഴുവൻ വ്രണം നിറഞ്ഞു അസഹ്യമായ വേദനയനുഭവിക്കുകയായിരുന്നു അപ്പോൾ സഅദ് (رضي الله عنه). അദ്ദേഹം സൈന്യത്തെ അഭിമുഖീകരിച്ച് ഒരു പ്രസംഗം നടത്തി. എന്റെ സൽവൃത്തരായ അടിമകൾ ഭൂമിയിലെ ഭരണാധികാരം അനന്തരമാക്കുമെന്ന്, ഉപദേശങ്ങൾക്കുശേഷം സബൂറിൽ നാം വ്യക്തമാക്കിയിരിക്കുന്നു. എന്ന പരിശുദ്ധ സൂക്തംഓതിക്കൊണ്ടായിരുന്നു അദ്ദേഹം പ്രസംഗമാരംഭിച്ചത്. അനന്തരം അവർ ഒന്നായി ദുഹ്ർ നമസ്കരിച്ചു. തക്ബീർ ധ്വനികളോടെ യുദ്ധക്കളത്തിലേക്ക് കുതിച്ചു. ചരിത്രപ്രസിദ്ധനായ റുസ്തമിന്റെ സൈന്യം ഘോരമായ ഒരു യുദ്ധത്തിന് ശേഷം പരാജയപ്പട്ടു. റുസ്തം വധിക്കപ്പെട്ടു. മുസ്ലിം സൈന്യം കിസ്റയുടെ കൊട്ടാരത്തിൽ പ്രവേശിച്ചു.

പേർഷ്യ മുസ്ലിംകൾക്ക് കീഴടങ്ങി. ഖാദിസിയയിൽ പരാജയമടഞ്ഞ പേർഷ്യൻ സൈന്യം മദാഇനിൽ കരുത്താർജ്ജിക്കുന്ന വിവരം സഅദ് (رضي الله عنه) അറിഞ്ഞു.

സഅദ് (رضي الله عنه) തന്റെ സൈനികരിൽ നിന്ന് രണ്ട് സംഘത്തെ തിരഞ്ഞെടുത്തു. അസിമുബ്നുഅംറി(رضي الله عنه)ന്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തിന് കതീബത്തൂൽ അഹ്വാൽ  എന്നും ഖഅ്ഖാഉബ്നു അംറിന്റെ رضي الله عنه കീഴിലുള്ള രണ്ടാമത്തെ സംഘത്തിന് കതീബത്തുൽ ഖർസാത്ത് (നിശ്ശബ്ദസംഘം) എന്നും പേര് നൽകി. ഈ രണ്ട് സംഘവും തങ്ങളുടെ പിന്നിലുള്ള സൈന്യത്തിന് വഴിയൊരുക്കി കൊണ്ട് ആദ്യം നദിയിലിറങ്ങി.

ടൈഗ്രീസ് നദി അല്ലാഹുവിന്റെ പ്രിയങ്കരമായ ആ അടിമകൾക്ക് കീഴ്പ്പെട്ടു ഒരാൾക്കു പോലും അപകടം പിണയാതെ അവർ മറുകര പറ്റി. നദി കടന്നശേഷം അത്ഭുതപരതന്ത്രനായി, സന്തോഷാതിരേകത്താൽ സൽമാനുൽഫാരിസി (رضي الله عنه) കൈ അടിച്ചുകൊണ്ട് വിളിച്ചുപറഞ്ഞു ഇസ്ലാം പുതുപുത്തനാകുന്നു. അവർക്ക് കരയും കടലും കീഴ്പ്പെട്ടിരിക്കുന്നു. കൂട്ടംകൂട്ടമായ് അവർ ടൈഗ്രീസിൽ ഇറങ്ങി. ഒരാളും നഷ്ടപ്പെടാതെ മറുകര പറ്റുകയും ചെയ്തിരിക്കുന്നു.

സആദ് (رضي الله عنه) മദാഇനിൽ വിജയം കൈവരിച്ചുള്ള യൂഫ്രട്ടീസ് നദിയുടെ തീരത്ത് ക്രിസ്താബ്ദം 638 ൽ ചരിത്ര പ്രസിദ്ധമായ കൂഫാ പട്ടണത്തിന് അടിത്തറ പാകിയത് അദ്ദേഹമായിരുന്നു. ഉമർ (رضي الله عنه) അക്രമിക്കപ്പെട്ടപ്പോൾ തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ അദ്ദേഹം നിയോഗിച്ച സമിതിയിൽ സഅദ് (رضي الله عنه) അംഗമായിരുന്നു. അദ്ദേഹം ദീർഘകാലം ജീവിച്ചു. മുസ്ലിം ലോകത്ത് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ അദ്ദേഹം ഒരു കക്ഷിയിലും ചേരാതെ നിഷ്പക്ഷത പാലിക്കുകയാണ് ചെയ്തത്.

ഇസ്ലാമികാന്തരീക്ഷം മുആവിയക്ക് رضي الله عنه അനുകൂലമായി തെളിഞ്ഞശേഷം ഒരിക്കൽ മുആവിയ അദ്ദേഹത്തോട് ചോദിച്ചു സത്യവിശ്വാസികളായ രണ്ട് വിഭാഗം തമ്മിൽ ശണ്ഠകൂടിയാൽ അവരെ യോജിപ്പിക്കാൻ ശ്രമിക്കണമെന്നും അനുസരണക്കേട് കാണിക്കുന്നവരെ, മറു വിഭാഗത്തോട് സഹകരിച്ചു പരാജയപ്പെട്ടുത്തണമെന്നുമാണല്ലോ അല്ലാഹു പറഞ്ഞിരിക്കുന്നത്. താങ്കൾ ഒരു വിഭാഗത്തോടും സഹകരിക്കാത്തതെന്തുകൊണ്ട് സഅദുബ്നു അബീവഖാസ് (رضي الله عنه)  പറഞ്ഞു അലി (رضي الله عنه) യോട് ഞാൻ യുദ്ധം ചെയ്യുകയോ അദ്ദേഹത്തെക്കുറിച്ച് നബി (رضي الله عنه) ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിരിക്കുന്നു മൂസാ നബി(ﷺ)ക്ക് ഹാറൂൻ നബി (ﷺ) എങ്ങനെയാണോ അത് പോലെയാണ് എന്നെ സംബന്ധിച്ചിടത്തോളം അലി.

ഹിജ്റ 54. എൺപതു തികഞ്ഞ സഅദ് (رضي الله عنه) തന്റെ പുത്രന്റെ മടിയിൽ തലവെച്ചു കൊണ്ട് അന്ത്യയാത്രക്കൊരുങ്ങി. ഓമനപുത്രന്റെ കണ്ണുനീർ കണ്ട് വൽസലനായ പിതാവ് ചോദിച്ചു കുഞ്ഞേ, നീ എന്തിനു കരയുന്നു അല്ലാഹു എന്നെ ഒരിക്കലും ശിക്ഷിക്കുകയില്ല. ഞാൻ സ്വർഗ്ഗാവകാശിയാണെന്ന് നബി (ﷺ) എന്നോട് പറഞ്ഞിട്ടുണ്ട്. മോനെ, ആ പെട്ടിയിൽ ഒരു പഴയ തുണിയുണ്ട്. അതെടുത്തു എന്നെ കഫൻ ചെയ്യണം. അത് ഞാൻ ബദർ രണാങ്കണത്തിൽ അണിഞ്ഞ വസ്ത്രമാണ്. ആ പഴകിയ വസ്ത്രത്തിൽ ദീനയിലെ അവസാനത്തെ മുഹാജിറിനെ പരിശുദ്ധ ബഖീഇലെ ശ്മശാനത്തിൽ മറവുചെയ്യപ്പെട്ടു. സലാമുൻ അലൈക്കയാ സഅദ് رضي الله عنه.

Saturday, November 19, 2022

അബൂഉബൈദതു ജർറാഹ് رضي الله عنه

 മുമ്പല്ലുകൾ നഷ്ടപ്പെട്ട്, ഒട്ടിയ കവിളും നീണ്ട് മെലിഞ്ഞ ശരീരവുമുള്ള അബൂഉബൈദ رضي الله عنه സ്വർഗ്ഗം കൊണ്ട് വിശേഷമറിയിക്കപ്പെട്ട പത്ത് സഹാബിമാരിൽ ഒരാളാണ്. ആമിറുബ്നു അബ്ദില്ലാഹിബ്നുൽ ജർറാഹ് رضي الله عنه  എന്നാണ് അദ്ദേഹത്തിന്റെ പേര്.

നബി(ﷺ ) യുടെ പതിനൊന്നാമത്തെ പിതാമഹനായ ഫിഹ്റിന്റെ സന്താന പരമ്പരയിൽ പെട്ട ആളാണ് അബൂഉബൈദ (رضي الله عنه). ഈ സമുദായത്തിലെ വിശ്വസ്തൻ എന്ന് നബി (ﷺ) അദ്ദേഹത്തെ വിശേഷിപ്പിക്കുകയുണ്ടായി. നബി (ﷺ) പറഞ്ഞു ഓരോ സമുദായത്തിനും ഒരു വിശ്വസ്തനുണ്ട്. ഈ സമുദായത്തിലെ വിശ്വസ്തൻ അബൂഉബൈദയാകുന്നു.

ഒരിക്കൽ ഒരു സമരമുഖത്ത് നിലകൊള്ളുകയായിരുന്ന അംറുബ്നുൽ ആസിയെ رضي الله عنه സഹായിക്കാൻ നബി(ﷺ) അബൂഉബൈദ(ക്കു)യുടെ നേതൃത്വത്തിൽ ഒരു പോഷക സൈന്യത്തെ അയക്കുകയുണ്ടായി. അബൂബക്കറും(رضي الله عنه) ഉമറും (رضي الله عنه) സൈന്യത്തിൽ സാധാരണ പടയാളികളായിരുന്നു. അബൂഉബൈദ (رضي الله عنه)യുടെ പദവി ഇതിൽനിന്ന് വ്യക്തമാണല്ലോ. ഉമർ (رضي الله عنه) മരണശയ്യയിൽ വെച്ച് അദ്ദേഹത്തെ കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി അബൂഉബൈദ رضي الله عنه ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ ഞാൻ പിൻഗാമിയായി നിയമിക്കുമായിരുന്നു. അല്ലാഹു അതിനെക്കുറിച്ച് എന്നോട് ചോദിച്ചാൽ അല്ലാഹുവിന്റെയും റസൂലിന്റെയും വിശ്വസ്തനായ വ്യക്തിയെ മാത്രമാണ് ഞാൻ നിയോഗിച്ച തെന്ന് സമാധാനം പറയുകയും ചെയ്യുമായിരുന്നു.

നബി(ﷺ) അർഖമിന്റെ رضي الله عنه വീട്ടിൽ രഹസ്യപ്രബോധനം തുടങ്ങുന്നതിന് മുമ്പ് തന്നെ അബൂബക്കറി(رضي الله عنه)ന്റെ പ്രേരണമൂലം അബൂഉബൈദ رضي الله عنه ഇസ്ലാം ആശ്ലേഷിച്ചു. പ്രതിയോഗികളുടെ ക്രൂരമർദ്ദനങ്ങൾക്ക് സ്വഭാവികമായും അദ്ദേഹം വിധേയനായി. അബ്സീനയായിലേക്കുള്ള രണ്ടാമത്തെ ഹിജ്റയിൽ അദ്ദേഹവും പങ്കുകൊണ്ടു. അവിടെ നിന്ന് മടങ്ങിവന്നശേഷം നബി(ﷺ) യുടെ കൂട്ടുപിരിയാത്ത സഹചാരിയായി. യാതനയുടെ തീച്ചൂളയിൽ ജീവിതം നയിച്ചു. ബദർ, ഉഹ്ദ് അടക്കമുള്ള എല്ലാ ധർമ്മ സമരങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു.

പ്രവാചകസ്നേഹത്തിന് പാത്രമായ അദ്ദേഹം ഉഹ്ദ് രണാങ്കണത്തിൽ രോമാഞ്ചജനകമായ ധീരത കാഴ്ചവെച്ചു. തിരുമേനിയുടെ ജീവരക്തത്തിനു വേണ്ടി കഴുകനെ പോലെ പറന്നടുത്ത ശത്രുനിരയുടെ നേരെ ജീവൻ തൃണവൽഗണിച്ചു പടപൊരുതി. തിരുമേനിയുടെ സന്നിധിയിൽ നിന്ന് ഒരിക്കലും അദ്ദേഹം അകന്നുപോയില്ല. ഒരുവേള ശത്രുവലയത്തിനുള്ളിൽ അദ്ദേഹത്തിന്റെ ഖഡ്ഗം മിന്നൽപിണരുപോലെ ചലി ച്ചു കൊണ്ടിരിക്കുകയായിരുന്നു. നബി(ﷺ) ശത്രുക്കളാൽ വലയം ചെയ്യപ്പെട്ട ഒരു നിർണ്ണായകഘട്ടത്തിൽ അദ്ദേഹത്തിന്റെ വാൾ നൂറ് വാളുകൾക്ക് സമാനമായിരുന്നു.

അതിനിടയിൽ ഒരു അസ്ത്രം നബി(ﷺ)യെ ലക്ഷ്യംവെച്ചുവരുന്നത് അബൂഉബൈദ (رضي الله عنه)യുടെ ദൃഷ്ടിയിൽ പെട്ടു. നൊടിയിടകൊണ്ട് ശത്രുവലയം ഭേദിച്ച് അദ്ദേഹം നബി (ﷺ)യുടെ അരികിലെത്തി. പരിശുദ്ധരക്തം വലുതകൈകൊണ്ട് തടവി നബി(ﷺ) ഇങ്ങനെ പറയുന്നുണ്ടായിരുന്നുതന്റെ സ്രഷ്ടാവിലേക്ക് ക്ഷണിക്കുന്ന ഒരു പ്രവാചകന്റെ വദനം രക്തപങ്കിലമാക്കിയ ഒരു ജനവിഭാഗം എങ്ങനെ വിജയിക്കും. നബി (ﷺ) യുടെ ശിരസ്സിലണിഞ്ഞിരുന്ന പടത്തൊപ്പിയുടെ രണ്ട് വട്ടക്കണ്ണികൾ ഇരു കവിളുകളിലും ആഴ്ന്നിറങ്ങിയിരുന്നു. ആ മുറിവുകളിലൂടെയായിരുന്നു രക്തം ഒഴുകിയിരുന്നത്.

അബൂബക്കർ(رضي الله عنه) പ്രസ്തുത സംഭവം വിവരിക്കന്നത് നോക്കൂ അസഹ്യവേദനയനു ഭവിച്ച്, രക്തമൊഴുകുന്നത് കണ്ട് ഞാൻ ഓടിച്ചെല്ലുകയായിരുന്നു. കീഴ്ഭാഗത്ത് നിന്ന് ഒരു മനുഷ്യൻ പറവപോലെ കുനിഞ്ഞ് വരുന്നത് ഞാൻ കണ്ടു. പടച്ചവനേ അത് ശത്രുവല്ലാതിരുന്നെങ്കിൽൽ എന്ന് ഞാൻ മനസ്സാപ്രാർത്ഥിച്ചു. അയാൾ അടുത്ത് എത്തിയപ്പോൾ അത് അബൂഉബൈദയാണെന്ന് എനിക്ക് മനസ്സിലായി. അദ്ദേഹം എന്നോട് മാറിനിൽക്കാൻ പറഞ്ഞു. പടത്തൊപ്പിയുടെ ഒരു വട്ടക്കണ്ണി അദ്ദേഹം മുമ്പല്ലുകൊണ്ട് കടിച്ചു പറിച്ചുതാഴെയിട്ടു. അതോടൊപ്പം അദ്ദേഹത്തിന്റെ ഒരു മുമ്പല്ലും താഴെവീണു. രണ്ടാമത്തെ വട്ടക്കണ്ണിയും അദ്ദേഹം കടിച്ചുപറിച്ചു. അപ്പോഴും ഒരു പല്ല് നഷ്ടപ്പെട്ടു.

ഒരിക്കൽ നബി (ﷺ) അദ്ദേഹത്തെ 300 ൽ പരം സൈനികരുടെ നേതൃത്വം നൽകിക്കൊണ്ട് ഒരു ദൂരെദിക്കിലേക്ക് യുദ്ധത്തിന് നിയോഗിച്ചു.

ദുർഘടം പിടിച്ച ദൂരയാത്രയായിരുന്നു അത്. വഴിമദ്ധേ്യ അവരുടെ ഭക്ഷണസാധനങ്ങൾ തീർന്നുപോയി. ഒരാൾക്ക് ഒരു ദിവസം ഒരു കാരക്കവീതം ഭക്ഷിക്കാൻ പോലും അവരുടെ പക്കലുണ്ടായിരുന്നില്ല. എങ്കിലും ആ സൈന്യാധിപന്റെ മനക്കരുത്ത് തളർത്താനും അദ്ദേഹത്തെ പിന്തിരിപ്പിക്കാനും അതു കാരണമായിരുന്നില്ല. അവർ ലക്ഷ്യത്തിലേക്ക് തന്നെ നീങ്ങി. എല്ലാം തീർന്ന് പ്രസ്തുതസംഘം പച്ചിലകൾ ഭക്ഷിച്ചും വെള്ളം കുടിച്ചും ദൗത്യം നിർവഹിച്ചു. ഈ യുദ്ധം പച്ചില എന്നർത്ഥം വരുന്ന ഖബത്ത്ത്തശ്ശ എന്ന പേരിൽ അറിയപ്പെടുന്നു.

നബി (ﷺ)ക്ക് അബൂഉബൈദയോട് رضي الله عنه അതിയായ സ്നേഹമായിരുന്നു. ഒരിക്കൽ യമനിലെ നജ്റാനിൽ നിന്ന് ഒരു നിവേദകസംഘം മദീനയിൽ വന്നു. തങ്ങൾക്ക് ഖുർആനും സുന്നത്തും പഠിക്കുവാൻ ഒരാളെ നജ്റാനിലേക്ക് അയച്ചുതരണമെന്ന് നബി (ﷺ)യോട് ആവശ്യപ്പെട്ടു. അവരോട് നബി(ﷺ) പറഞ്ഞു നിങ്ങളോടൊപ്പം വിശ്വസ്തനായ ഒരു മനുഷ്യനെ ഞാൻ അയച്ചുതരാം. അദ്ദേഹം അതിവിശ്വസ്തനായിരിക്കും.

അതിവിശ്വസ്തനായിരിക്കും എന്ന് നബി (ﷺ) മൂന്നു പ്രാവശ്യം ആവർത്തിച്ചുകൊണ്ടിരുന്നു. ഈ ആവർത്തനം കേട്ടപ്പോൾ ആ മഹാഭാഗ്യവാൻ ഞങ്ങളായിരുന്നുവെങ്കിൽ എന്ന് ഓരോ സഹാബിമാരും ആഗ്രഹിച്ചുപോയി. ഉമർ(رضي الله عنه) പറയുന്നത് നോക്കൂ ഞാൻ ഒരിക്കലും സ്ഥാനമാനങ്ങൾ കൊതിച്ചിരുന്നില്ല. അന്ന് നബിയുടെ ﷺ ആ പ്രകീർത്തനം കേട്ടപ്പോൾ അത് ഞാനായിരുന്നെങ്കിൽ എന്ന് കൊതിച്ചുപോയി. അന്ന്

ളുഹർ നമസ്ക്കാരത്തിന് ശേഷം നബി (ﷺ) ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞുനോക്കി. നബി (ﷺ)യുടെ കണ്ണുകൾ തന്റെ അനുയായികളിലെ

ആ വിശ്വസ്തനെ പരതുകയായിരുന്നു. ഞാൻ നബി(ﷺ)യുടെ ദൃഷ്ടിയിൽപെടാൻ വേണ്ടി തല ഉയർത്തി പൊങ്ങിയിരുന്നു. അബൂഉബൈദയെ കണ്ടപ്പോൾ നബി (ﷺ) അദ്ദേഹത്തെ വിളിച്ചു ഇങ്ങനെ പറഞ്ഞു നീ ഇവരുടെ കൂടെ നജ്റാനിലേക്ക് പുറപ്പെടുക, സത്യസന്ധമായി വിധിനടത്തുകയും ചെയ്യുക. അങ്ങനെ അബൂഉബൈദ(رضي الله عنه) അവരോടുകൂടെ നജ്റാനിലേക്ക് പുറപ്പെട്ടു.

നബി (ﷺ)യുടെ നിര്യാണത്തിന് ശേഷവും അബൂഉബൈദ (رضي الله عنه) വിശ്വസ്തതയോടു കൂടി ഇസ്ലാമിനെ സേവിച്ചു. ഇസ്ലാമിന്റെ പതാകക്ക് കീഴിൽ അനുസരണയുള്ള ഒരു സാധാരണ ഭടനായും സൈന്യാധിപനായും അദ്ദേഹം സേവനമനുഷ്ഠിക്കുകയുണ്ടായി. ഒരു സാധാരണ ഭടനെന്ന നിലക്ക് അദ്ദേഹം പ്രകടിപ്പിക്കുന്ന യോഗ്യതയും സാഹസവും അദ്ദേഹത്തെ ഒരു സൈന്യാധിപനാണെന്ന് തോന്നിപ്പിക്കുമായിരുന്നു. നേതാവെന്ന നിലക്കുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥതയും വിനയവും ഒരു സാധാരണ ഭടന്റേതുപോലെയുമായിരുന്നു.

ഇസ്ലാമിക ചരിത്രത്തിലെ സുപ്രസിദ്ധമായ യർമൂക്ക് യുദ്ധത്തിൽ ഖാലിദുബ്നുൽ വലീദ് رضي الله عنه ആയിരുന്നു സൈന്യാധിപൻ. യുദ്ധം നിർണ്ണായകഘട്ടത്തിലെത്തിയപ്പോൾ, സൈന്യനേതൃത്വം അബൂഉബൈദ (رضي الله عنه)യിൽ അർപ്പിച്ചുകൊണ്ട് ഖലീഫ ഉമറി(رضي الله عنه)ന്റെ

പുതിയ ഉത്തരവ് അബൂഉബൈദ رضي الله عنه  കൈപ്പറ്റുകയുന്നുണ്ടായി. ഖാലിദി(رضي الله عنه)ന്റെ നേതൃത്വത്തിൽ പ്രസ്തുതയുദ്ധം വിജയം വരിക്കുന്നത് വരെ  ആ ഉത്തരവ് അദ്ദേഹം മറച്ചുവെയ്ക്കുകയാണുണ്ടായത്. യുദ്ധം വിജയകരമായി പര്യവസാനിച്ചശേഷം അദ്ദേഹം വിനയപുരസ്സരം ഖലീഫയുടെ കത്തുമായി ഖാലിദി رضي الله عنه നെ സമീപിച്ചു വിവരമറിയിച്ചു. ഖാലിദ് رضي الله عنه ചോദിച്ചു വന്ദ്യരായ അബൂഉബൈദ رضي الله عنه, ആ ഉത്തരവ് അങ്ങയ്ക്ക് കിട്ടിയപ്പോൾതന്നെ അത് എന്നെ ഏൽപ്പിച്ച് അങ്ങ് നേതൃത്വം ഏറ്റെടുക്കേണ്ടാതായിരുന്നില്ലേ അബൂഉബൈദ(رضي الله عنه) പറഞ്ഞു യുദ്ധത്തിന് ഭംഗംവരുന്നത് ഞാനിഷ്ടപ്പെട്ടില്ല.

എെഹികസ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവരോ അതിനുവേണ്ടി പ്രവർത്തിക്കുന്നവരോ അല്ലല്ലോ നാം. ആരുനേതാവായാലും നാമെല്ലാവരും ദൈവമാർഗത്തിൽ സഹോദരരാണല്ലോ.

എണ്ണത്തിലും വണ്ണത്തിലും ബൃഹത്തായ ഒരു സൈന്യത്തിന്റെ നേതൃത്വം വഹിച്ച അബൂഉബൈദ (رضي الله عنه) ഒരിക്കലും ഒരു സാധാരണ സൈനികന്റെ നിലവാരത്തിൽ കവിഞ്ഞ മനഃസ്ഥിതി വെച്ച് പുലർത്തിയില്ല. സിറിയയിലെ തന്റെ അനുയായികളോട് അദ്ദേഹം ഒരിക്കൽ ഇങ്ങനെ പ്രസംഗിച്ചു മഹാജനങ്ങളേ ഞാൻ ഖുറൈശി വംശജനായ ഒരു മുസ്ലിമാകുന്നു. നിങ്ങളിൽ കറുത്തവനോ വെളുത്തവനോ ആരുതന്നെയാവട്ടെ ദൈവഭക്തിയിൽ ആര് എന്നെ കവച്ചുവെക്കുന്നോ അവനെ ഞാൻ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും.

ഉമർ (رضي الله عنه) സിറിയാ സന്ദർശനത്തിന് എത്തിയപ്പോൾ സ്വീകരിക്കാൻ വന്നവരോട് അദ്ദേഹം ചോദിച്ചു എന്റെ സഹോദരൻ അബൂഉബൈദ എവിടെ അദ്ദേഹത്തെ കണ്ടമാത്രയിൽ ഉമർ(رضي الله عنه) കെട്ടിപ്പിടിച്ചാശ്ലേഷിച്ചു. അബൂഉബൈദ(رضي الله عنه) അദ്ദേഹത്തെ തന്റെ വീട്ടിലേക്ക്

കൊണ്ട്പോയി. ആ വീട്ടിൽ അദ്ദേഹത്തിന്റെ വാഹനവും വാളും പരിചയുമല്ലാതെ കാര്യമായി ഒന്നും ഉമർ(رضي الله عنه) കില്ല. ഉമർ(رضي الله عنه) അദ്ദേഹത്തോട് ചോദിച്ചു നിങ്ങൾ നിങ്ങൾക്ക് ആയി ഒന്നും സമ്പാദിച്ചിട്ടില്ലേ അദ്ദേഹം പറഞ്ഞു എനിക്കൊന്നും ആവശ്യമില്ല, അമീറുൽ മുഅ്മിനീൻ

ഹിജ്റ 18  ാം വർഷം. ഉമർ (رضي الله عنه) മദീനയിൽ തന്റെ ഔദേ്യാഗികകർമ്മങ്ങളിൽ വ്യാപൃതനായിരുന്നു. ഒരു ദൂതൻ വന്നു പറഞ്ഞു അമീറുൽ മുഅ്മിനീൻ, അബൂഉബൈദ(رضي الله عنه) നിര്യാതനായിരിക്കുന്നു. അണപൊട്ടിയ കണ്ണുകൾ തുടച്ചുകൊണ്ട് ഉമർ (رضي الله عنه) പറഞ്ഞു ഞ്ഞവ്വഅല്ലാഹു അദ്ദേഹത്തിന്ന് കരുണചെയ്യട്ടെ. ഞാൻ വല്ലതും ഈ ലോകത്ത് ആഗ്രഹിക്കുന്നുവെങ്കിൽ അത് അബൂഉബൈദയെ പോലുള്ളവരെക്കൊണ്ട് നിറക്കപ്പെട്ട ഒരു കുടംബത്തെ മാത്രമായിരുന്നു.

ജോർദാനിലെ അംവാസ് എന്ന സ്ഥലത്ത്വെച്ച് 58 ാം വയസ്സിൽ പ്ളേഗ് രോഗം പിടിപ്പെട്ടാണ് അദ്ദേഹം നിര്യാതനായത്.